AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Asia Cup 2025: ‘ജയം ഞങ്ങൾക്ക് തന്നെ; ഫാസ്റ്റ് ബൗളർമാർ അഗ്രഷൻ കാണിക്കും’; മത്സരങ്ങൾക്ക് മുൻപുള്ള അവകാശവാദം തുടർന്ന് പാക് നായകൻ

Salman Ali Agha On Ind vs Pak: ഏഷ്യാ കപ്പ് ഫൈനലിൽ ജയം പാകിസ്താന് സ്വന്തമെന്ന് ക്യാപ്റ്റൻ സൽമാൻ അലി ആഘ. വാർത്താസമ്മേളനത്തിലാണ് അവകാശവാദം.

abdul-basith
Abdul Basith | Published: 28 Sep 2025 10:51 AM
മത്സരങ്ങൾക്ക് മുൻപുള്ള അവകാശവാദം തുടർന്ന് പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ അലി ആഘ. ഫൈനലിന് മുന്നോടിയായാണ് താരം വീണ്ടും കളി ജയിക്കുമെന്ന അവകാശവാദവുമായി രംഗത്തുവന്നത്. ടൂർണമെൻ്റിൽ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ ഫോറിലും പാകിസ്താൻ ഇന്ത്യയോട് പരാജയപ്പെട്ടിരുന്നു. (Image Credits- PTI)

1 / 5
"ഞങ്ങൾ തന്നെ ജയിക്കും. ഏറ്റവും നല്ല ക്രിക്കറ്റ് കളിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. നല്ല ക്രിക്കറ്റ് കളിച്ചത് 40 ഓവറിലെ തന്ത്രങ്ങൾ കൃത്യമായി നടപ്പിലാക്കാൻ സാധിച്ചാൽ ഏത് ടീമിനെയും പരാജയപ്പെടുത്താൻ ഞങ്ങൾക്ക് കഴിയും."- വാർത്താസമ്മേളനത്തിൽ സൽമാൻ പറഞ്ഞു.

2 / 5
കളിക്കളത്തിൽ അഗ്രഷൻ തുടരുമെന്നും താരം വിശദീകരിച്ചു. ഫാസ്റ്റ് ബൗളർമാരാവുമ്പോൾ അഗ്രഷൻ കാണിക്കുമെന്നായിരുന്നു സൽമാൻ അലി ആഘ പറഞ്ഞത്. അതുകൊണ്ട് തന്നെ ഈ കളിയിലും കളിക്കളത്തിലെ വിവാദങ്ങൾ തുടരുമെന്ന സൂചനയാണ് താരം നൽകിയത്.

3 / 5
"ഇന്ത്യക്കും പാകിസ്താനും സമ്മർദ്ദമുണ്ട്. സമ്മർദ്ദമില്ലെന്ന് പറഞ്ഞാൽ അത് കള്ളമായിപ്പോകും. ഇന്ത്യയെക്കാൾ തെറ്റുകൾ ഞങ്ങൾ ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് ഞങ്ങൾ കളികൾ ജയിക്കാതിരുന്നത്. കളിയിൽ തെറ്റുകൾ കുറവ് ചെയ്യുന്നവരാവും വിജയിക്കുക."- സൽമാൻ തുടർന്നു.

4 / 5
ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ പാകിസ്താനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. സൂപ്പർ ഫോറിൽ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്നാണ് ഏഷ്യാ കപ്പ് ഫൈനൽ. ഇന്ത്യൻ സമയം രാത്രി എട്ട് മണിക്ക് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ വച്ച് മത്സരം ആരംഭിക്കും.

5 / 5