പാകിസ്താനെതിരായ മത്സരത്തിനായി കാത്തിരിക്കുന്നു; നല്ല പ്രകടനം കാഴ്ചവെക്കാനാവും: സൂര്യകുമാർ യാദവ് | Asia Cup 2025 Ind vs Pak Suryakumar Yadav Says They All Are Very Excited About It And Hoping For A Good Match Malayalam news - Malayalam Tv9

Asia Cup 2025: പാകിസ്താനെതിരായ മത്സരത്തിനായി കാത്തിരിക്കുന്നു; നല്ല പ്രകടനം കാഴ്ചവെക്കാനാവും: സൂര്യകുമാർ യാദവ്

Published: 

11 Sep 2025 | 08:09 AM

Suryakumar Yadav About Ind vs Pak: പാകിസ്താനെതിരെ കളിക്കാൻ കാത്തിരിക്കുന്നു എന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഈ മാസം 14നാണ് ഇന്ത്യ - പാകിസ്താൻ മത്സരം.

1 / 5
ഏഷ്യാ കപ്പിൽ പാകിസ്താനെതിരായ മത്സരത്തിനായി കാത്തിരിക്കുന്നു എന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഏഷ്യാ കപ്പിൽ യുഎഇയ്ക്കെതിരെ തകർപ്പൻ വിജയം നേടിയതിന് പിന്നാലെ നടന്ന പ്രെസൻ്റേഷൻ സെറിമണിയിലാണ് സൂര്യകുമാറിൻ്റെ അഭിപ്രായപ്രകടനം. (Image Courtesy- Social Media)

2 / 5
"ഞങ്ങളെല്ലാവരും ആവേശത്തിലാണ്. നല്ല പ്രകടനം കാഴ്ചവെക്കാനാവുമെന്ന് എല്ലാവരും കരുതുന്നു. അതിലേക്ക് കാത്തിരിക്കുകയാണ്."- സൂര്യകുമാർ യാദവ് പറഞ്ഞു. ഈ മാസം 14നാണ് ഏഷ്യാ കപ്പിലെ ഇന്ത്യ - പാകിസ്താൻ മത്സരം. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ മത്സരം നടക്കും.

3 / 5
ഇന്ത്യ പാകിസ്താനെതിരെ കളിക്കുന്നതിൽ വിമർശനങ്ങൾ ശക്തമാണ്. മത്സരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒരു ആക്ടിവിസ്റ്റ് സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജിയും നൽകിയിട്ടുണ്ട്. പൂനെ സ്വദേശിയായ കേറ്റൻ തിരോദ്കർ എന്ന ആക്ടിവിസ്റ്റാണ് സുപ്രീം കോടതിയെ സമീപിച്ചത്.

4 / 5
പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരെ കളിക്കുന്നത് ശരിയല്ലെന്നാണ് പൊതുവായ വിമർശനം. മുൻ താരങ്ങൾ അടക്കമുള്ളവർ ബിസിസിഐക്കെതിരെ രംഗത്തുവന്നു. മത്സരത്തിൽ നിന്ന് ഇന്ത്യ മാറിനിൽക്കണമെന്നതാണ് പൊതുവായി ഉയരുന്ന ആവശ്യം.

5 / 5
എന്നാൽ, ഐസിസി ഇവൻ്റുകളിൽ പാകിസ്താനെതിരായ മത്സരം ബഹിഷ്കരിക്കുകയെന്നത് അസാധ്യമാണെന്ന് ബിസിസിഐ പ്രസിഡൻ്റ് ദേവജിത് സൈകിയ വ്യക്തമാക്കിയിരുന്നു. മത്സരത്തിൽ കളിക്കാതിരുന്നാൽ ഐസിസി നടപടിയെടുക്കുമെന്നാണ് അദ്ദേഹം വിശദീകരിച്ചത്.

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ