Saim Ayub: രണ്ടാം മത്സരത്തിലും ഗോള്‍ഡന്‍ ഡക്ക്; ‘ബുംറയ്‌ക്കെതിരെ ആറു സിക്‌സുകളടി’ക്കാന്‍ വന്ന സയിം അയൂബ് എയറില്‍
Saim Ayub Asia Cup 2025: അയൂബ് ജസ്പ്രീത് ബുംറയ്‌ക്കെതിരെ ആറു സിക്‌സുകള്‍ നേടുമെന്ന് താന്‍ കരുതുന്നുവെന്നായിരുന്നു പാക് മുന്‍ താരം തന്‍വീര്‍ അഹമ്മദ് പറഞ്ഞത്

ഏഷ്യാ കപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ പാക് താരം സയിം അയൂബിന്റെ പേര് ചര്‍ച്ചയായിരുന്നു. ഏഷ്യാ കപ്പില്‍ അയൂബ് ജസ്പ്രീത് ബുംറയ്‌ക്കെതിരെ ആറു സിക്‌സുകള്‍ നേടുമെന്ന് താന്‍ കരുതുന്നുവെന്നായിരുന്നു പാക് മുന്‍ താരം തന്‍വീര്‍ അഹമ്മദ് പറഞ്ഞത് (Image Credits: PTI)

എന്നാല്‍ അങ്ങേയറ്റം പരിതാപകരമായ പ്രകടനമാണ് ബാറ്റിങില്‍ സയിം അയൂബ് പുറത്തായത്. ഒമാനെതിരെയും, ഇന്ത്യയ്‌ക്കെതിരെയും നടന്ന മത്സരങ്ങളില്‍ ഗോള്‍ഡന്‍ ഡക്കായി (Image Credits: PTI)

ഒമാനെതിരെ നടന്ന മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ അയൂബിനെ ഫൈസല്‍ ഷാ എല്‍ബിഡബ്ല്യുവില്‍ കുരുക്കി. ഇന്ത്യയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പന്തില്‍ ജസ്പ്രീത് ബുംറ ക്യാച്ചെടുക്കുകയായിരുന്നു (Image Credits: PTI)

ഇതോടെ സയിം അയൂബിനെതിരെ വ്യാപക ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ബുംറയ്‌ക്കെതിരെ സിക്‌സുകളടിക്കാന്‍ വന്നവന്‍, ബുംറയുടെ ഓവറാകുന്നതിന് മുമ്പ് തന്നെ മടങ്ങുന്നുവെന്നാണ് പരിഹാസം (Image Credits: PTI)

അതേസമയം, ബാറ്റിങില്‍ ശോകമാണെങ്കിലും ബൗളിങില്‍ മികച്ച പ്രകടനമാണ് സയിം അയൂബ് കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയുടെ മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത് അയൂബായിരുന്നു. ഒമാനെതിരായ മത്സരത്തില്‍ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി (Image Credits: PTI)