Asia Cup 2025: അവസാന നിമിഷം വമ്പന്‍ മാറ്റങ്ങള്‍, ഏഷ്യാ കപ്പ് ടീമിലേക്ക് ശ്രേയസും, ജിതേഷും?
Indian Team for Asia Cup 2025 Updates: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ശ്രേയസ് അയ്യരെയും, ജിതേഷ് ശര്‍മയെയും പരിഗണിച്ചേക്കുമെന്ന് സൂചന. 2023 ഡിസംബറിലാണ് ശ്രേയസ് അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി ടി20 കളിച്ചത്. 2024 ജനുവരിയിലാണ് ജിതേഷ് അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി ടി20 കളിച്ചത്

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ശ്രേയസ് അയ്യരെയും, ജിതേഷ് ശര്‍മയെയും പരിഗണിച്ചേക്കുമെന്ന് സൂചന. ഗൗതം ഗംഭീര്‍ പരിശീലകനായതിന് ശേഷം ഇരുവരും ഇന്ത്യയുടെ ടി20 ടീമില്‍ കളിച്ചിട്ടില്ല. എന്നാല്‍ ഏഷ്യാ കപ്പിലേക്ക് പരിഗണിച്ചേക്കുമെന്ന് സ്‌പോര്‍ട്‌സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു (Image Credits: PTI)

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. 2023 ഡിസംബറിലാണ് ശ്രേയസ് അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി ടി20 കളിച്ചത്. ഐപിഎല്ലില്‍ താരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ശ്രേയസിന്റെ ക്യാപ്റ്റന്‍സിയില്‍ പഞ്ചാബ് കിങ്‌സ് ഫൈനലിലുമെത്തിയിരുന്നു (Image Credits: PTI)

2024 ജനുവരിയിലാണ് ജിതേഷ് അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി ടി20 കളിച്ചത്. ഐപിഎല്ലില്‍ ആര്‍സിബി താരമായ ജിതേഷ് ഫിനിഷറുടെ റോള്‍ ഭംഗിയായി നിര്‍വഹിച്ചിരുന്നു. ഇതാണ് താരത്തെ ഏഷ്യാ കപ്പിലേക്ക് പരിഗണിക്കാന്‍ മാനേജ്‌മെന്റിനെ പ്രേരിപ്പിക്കുന്നത് (Image Credits: PTI)

യുഎഇയിലെ സാഹചര്യങ്ങളില്‍ ശക്തമായ മധ്യനിരയെ കെട്ടിപ്പടുക്കാനാണ് ടീം മാനേജ്‌മെന്റ് ഇരുവരെയും ടീമിലെത്തിക്കാന്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ശിവം ദുബെ, റിങ്കു സിങ് എന്നിവരില്‍ ഒരാള്‍ പുറത്താകാന്‍സാധ്യതയുണ്ട്. ചിലപ്പോള്‍ രണ്ട് പേരും പുറത്തായേക്കാം (Image Credits: PTI)

യശ്വസി ജയ്‌സ്വാളും, ശുഭ്മാന്‍ ഗില്ലും ടീമില്‍ ഉള്‍പ്പെടാന്‍ സാധ്യത കുറവാണെന്നാണ് പുതിയ വിവരം. സഞ്ജു സാംസണും അഭിഷേക് ശര്‍മയുമാകും ഓപ്പണര്‍മാര്‍. സഞ്ജുവാകും പ്രധാന വിക്കറ്റ് കീപ്പര്‍. ജിതേഷ് രണ്ടാം വിക്കറ്റ് കീപ്പറാകാനാണ് സാധ്യത (Image Credits: PTI)