Ather Konarc VS Honda QC3: ഏഥർ കൊണാർക്കോ, ഹോണ്ട QC3 യോ? ഏത് വേണം തിരഞ്ഞെടുക്കാൻ | Ather Konarc vs Honda QC3 Comparison; Price, Range, Specs, and Features Malayalam news - Malayalam Tv9

Ather Konarc VS Honda QC3: ഏഥർ കൊണാർക്കോ, ഹോണ്ട QC3 യോ? ഏത് വേണം തിരഞ്ഞെടുക്കാൻ

Published: 

02 Oct 2026 | 11:24 PM

Ather Konarc vs Honda QC3 Comparison: ഇലകട്രിക് സ്കൂട്ടർ വാങ്ങാൻ തയ്യാറെടുക്കുന്നവരാണോ നിങ്ങൾ. സ്വാഭാവികമായും നിരവധി ഓപ്ഷനുകൾ നിങ്ങൾക്ക് മുന്നിലേക്ക് എത്തിയിട്ടുണ്ടാകും. ആ ഓപ്ഷനുകളിൽ തീർച്ചയായും ഏഥർ എനർജിയുടെ കൊണാർക്ക് ( Ather Konarc) എന്ന മോഡലും ഹോണ്ടയുടെ QC3 (Honda QC3) മോഡലും ഉണ്ടാകും. ഇവ തമ്മിലുള്ള വ്യത്യാസവും ഓരോ മോഡലുകളിലെയും ഫീച്ചറുകൾ എന്തൊക്കെയെന്നും നോക്കാം.

1 / 5
ഏഥർ കൊണാർക്കും ഹോണ്ട QC3 യും ഈ അടുത്തിടെ പുതിയതായി ലോഞ്ച് ചെയ്ത വാഹനങ്ങളാണ്. ഫാമിലി സെ​ഗ്മെന്റിലും യൂട്ടിലിറ്റി സെ​ഗ്മെന്റിലും ഡെയ്ലി യൂസിനുമെല്ലാം പരി​ഗണിക്കാൻ കഴിയുന്ന മോഡലുകളാണ് ഇവ രണ്ടും. ഈ വാഹനങ്ങളുടെ ഡിസൈൻ ശൈലിയും മികവുറ്റതാണ്. ( Image Credit Source - Ather, Honda Websites)

2 / 5
ഏഥറിന്റെ ഏറ്റവും പുതിയ ഇ.വി സ്കൂട്ടറാണ് കൊണാർക്ക്.ഫുൾ ചാർജിൽ 200 കിലോമീറ്റർ എന്ന മികച്ച കിലോമീറ്റർ റേഞ്ച് ആണ് കൊണാർക്ക് ഇ.വി വാഗ്ദാനം ചെയ്യുന്നത്. കൊണാർക്ക് എസ് ( Konarc S ) കൊണാർക്ക് ഇസഡ് ( Konarc Z ) എന്നിങ്ങനെ രണ്ട് വകഭേദങ്ങളിൽ ആണ് കൊണാർക്ക് വിപണിയിൽ എത്തുന്നത്.

3 / 5
കൊണാർക്ക് എസ് ആണ് നിലവിൽ കമ്പനി ലോഞ്ച് ചെയ്തിരിക്കുത്. 100 KM, 125 KM, 161 KM, 200 KM എന്നിങ്ങനെ നാല് കിലോമീറ്റർ റേഞ്ച് ഓപ്ഷനുകളാണ് കൊണാർക്ക് എസ് മോഡലിൽ  ലഭിക്കുന്നു. ബേസ് മോഡലിന് 99,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 70 കിലോ മീറ്ററാണ് വാഹനത്തിന്റെ പരമാവധി വേ​ഗത.

4 / 5
ഹോണ്ട ഇന്ത്യയിൽ അവതരിപ്പിക്കുന്ന മൂന്നാത്തെ ഇവി സ്കൂട്ടറാണ് ഹോണ്ട QC3.  ആക്ടീവ ഇ (Activa e) , QC1 മോഡലുകളാണ് വിപണിയിൽ ഉണ്ടായിരുന്നത്. ആരെയും ആകർഷിക്കുന്ന തരത്തിൽ വ്യത്യസ്തമായ രൂപ ശൈലിയാണ് പുതിയ മോഡലിന് ഹോണ്ട നൽകിയിരിക്കുന്നത്.

5 / 5
1.35 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്. ഫുൾ ചാർജിൽ 145 കിലോമീറ്റർ റേഞ്ചാണ് കമ്പനി വാഹനത്തിന് വാ​ഗ്ദാനം ചെയ്യുന്നത്. ആദ്യം ഇന്ത്യയിലെ തിരഞ്ഞെടുത്ത ന​ഗരങ്ങളിലാണ് വാഹനം ലഭ്യമാവുക. ഡൽഹി, ആ​ഗ്ര, കട്ടക്, കൊല്ലം, സൂറത്ത് എന്നീ ന​ഗരങ്ങളിലാണ് പ്രീ ബുക്കിം​ഗ് തുടങ്ങിയിരിക്കുന്നത്.

Loading...
Unable to load recommendations.
Follow Us
വൈറ്റമിൻ ഡി ലഭിക്കാൻ എപ്പോൾ, എത്ര നേരം വെയിൽ കൊള്ളണം?
ക്രീം ഒന്നും വേണ്ട! ചർമ്മത്തിന്റെ സ്വാഭാവിക തിളക്കത്തിന് ചില പൊടിക്കൈകൾ
വിവോ V80 ഉണ്ട്, ഓപ്പോ F35 5ജിയും F35 പ്രോ 5ജിയും ഉണ്ട്!
ഒരുമിച്ച് സൂക്ഷിക്കാന്‍ പാടില്ലാത്ത പച്ചക്കറികളും പഴങ്ങളും
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ