Rimi Tomy: ലിബിനൊപ്പം കസാക്കിസ്ഥാനിൽ ഹണിമൂൺ ആഘോഷിച്ച് റിമിടോമി; നൃത്തം ചെയ്യുന്ന വീഡിയോയുമായി താരം
Rimi Tomy Honeymoon Trip Video:ഈ നവംബർ 14നാണ് റിമി ടോമിയും ബോഡിബിൽഡർ ആയ ലിബിൻ മാത്യുവും വിവാഹിതരായത്. മുംബൈയിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്.ഭർത്താവ് ലിബിൻ മാത്യുയുമായി കസാഖിസ്ഥാനിൽ അവധി ആഘോഷിക്കുകയാണ്. ഇരുവരും കൈകോർത്തുകൊണ്ട് സന്തോഷിച്ച് നൃത്തം ചെയ്യുന്ന വീഡിയോയും തന്റെ സോഷ്യൽ മീഡിയയിലൂടെ റിമിടോമി പങ്കുവെച്ചിട്ടുണ്ട്. ഇരുവരും കൈകോർത്ത് ചുവട് വയ്ക്കുന്ന വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ..............
വിവാഹം കഴിഞ്ഞതിന് പിന്നാലെ ഹണിമൂൺ ആഘോഷവുമായി ഗായികയും അവതാരകയും ആയ റിമി ടോമി. ഭർത്താവ് ലിബിൻ മാത്യുയുമായി കസാഖിസ്ഥാനിൽ അവധി ആഘോഷിക്കുകയാണ്. ഇരുവരും കൈകോർത്തുകൊണ്ട് സന്തോഷിച്ച് നൃത്തം ചെയ്യുന്ന വീഡിയോയും തന്റെ സോഷ്യൽ മീഡിയയിലൂടെ റിമിടോമി പങ്കുവെച്ചിട്ടുണ്ട്. ഇരുവരും കൈകോർത്ത് ചുവട് വയ്ക്കുന്ന വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
രണ്ടു ഹൃദയങ്ങൾ, ഒരു യാത്ര, ലക്ഷ്യ സ്ഥാനങ്ങൾ അനവധി…
” വിവാഹമംഗളങ്ങൾ മുതൽ മലനിരകളിലെ ഈ വഴികൾ വരെ ദാമ്പത്യം തുടങ്ങിയതിനുശേഷം ഉള്ള ഞങ്ങളുടെ ആദ്യ സാഹസിക യാത്ര! രണ്ടു ഹൃദയങ്ങൾ, ഒരു യാത്ര, ലക്ഷ്യ സ്ഥാനങ്ങൾ അനവധി നീണ്ട കാത്തിരിപ്പിനടവിൽ ഞങ്ങളുടെ ആദ്യത്തെ യാത്ര ആരംഭിച്ചു… കസാഖിസ്ഥാൻ ശരിക്കും ഒരു മാന്ത്രികമാണ്” എന്നാണ് റിമി വീഡിയോയ്ക്ക് ക്യാപ്ഷൻ ആയി കുറിച്ചിരിക്കുന്നത്.
റിമി ടോമി പങ്കുവെച്ച വീഡിയോ…
View this post on Instagram
അതേ സമയം റിമി ടോമിയുടെ സന്തോഷത്തിൽ പങ്കുചേരുകയാണ് ആരാധകരും. റിമി സന്തോഷിക്കുന്നത് കാണുമ്പോൾ തങ്ങളും ഏറെ സന്തോഷവാന്മാരാവാുകയാണ് എന്നാണ് പലരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
ഈ നവംബർ 14നാണ് റിമി ടോമിയും ബോഡിബിൽഡർ ആയ ലിബിൻ മാത്യുവും വിവാഹിതരായത്. മുംബൈയിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. വിവാഹശേഷം താനും മുംബൈയിലാണ് ജീവിക്കുക എന്നും തനിക്ക് ഏറ്റവും സമാധാനം നൽകുന്ന ഒരു വ്യക്തിക്ക് ഒപ്പം താൻ ജീവിതം ആരംഭിക്കുവാൻ ഒരുങ്ങുകയാണെന്നും ആണ് റിമി ടോമി തന്റെ വിവാഹം ആരാധകരുമായി പങ്കുവെച്ചപ്പോൾ പറഞ്ഞിരുന്നത്.
അതേസമയം തന്റെ ജീവിതത്തിൽ ഏറ്റവും സന്തോഷകരമായ ഒരു നിമിഷമാണ് മകളുടെ വിവാഹം എന്നാണ് റിമി ടോമിയുടെ അമ്മയും വിവാഹത്തിന് പിന്നാലെ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്. താൻ ഒരുപാട് നാളായി ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. ഇപ്പോഴെങ്കിലും നടക്കുമെന്ന് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാലും ഇത്ര പെട്ടെന്ന് ഈ ഒരു സന്തോഷം തന്റെ ജീവിതത്തിലേക്ക് വന്നു ചേരുമെന്ന് കരുതിയില്ല എന്നും റിമി ടോമിയുടെ അമ്മ പറയുന്നു. മാത്രമല്ല റിമി ടോമിയുട വിവാഹ ദിവസം വളരെ സന്തോഷത്തോടെ ചുവടെ വയ്ക്കുന്ന റിമി ടോമിയുടെ അമ്മയുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു.
ENGLISH SUMMARY
Following her wedding, singer and presenter Rimi Tomy is off on her honeymoon. She is currently vacationing in Kazakhstan with her husband, Libin Mathew. Rimi Tomy shared a video on her social media showing the couple dancing happily while holding hands. These clips of the pair dancing together are now gaining attention on social media.