AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

‘കുറച്ചുകൂടി നേരത്തെ ചെയ്യേണ്ടിയിരുന്നു’; സാൻഡ്പേപ്പർഗേറ്റ് പുനരന്വേഷണത്തിൽ പ്രതികരിച്ച് ഖവാജ

Sandpapergate Row: 2018-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പര്യടനത്തിനിടെയുണ്ടായ കുപ്രസിദ്ധമായ (പന്ത് ചുരണ്ടൽ വിവാദവുമായി ബന്ധപ്പെട്ട് മുന്‍താരം ഉസ്മാന്‍ ഖവാജ അടുത്തിടെ ഉന്നയിച്ച ആരോപണങ്ങള്‍ ചര്‍ച്ചയായിരുന്നു. വിവാദത്തിൽ ഉൾപ്പെട്ട താരങ്ങളുടെ മൊഴികൾ വീണ്ടും കേൾക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. ബോര്‍ഡിന്റെ തീരുമാനത്തെ ഖവാജ സ്വാഗതം ചെയ്തു.

Jayadevan AM
Jayadevan AM | Published: 18 Nov 2026 | 04:23 PM
2018-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പര്യടനത്തിനിടെയുണ്ടായ കുപ്രസിദ്ധമായ 'സാൻഡ്‌പേപ്പർഗേറ്റ്' (പന്ത് ചുരണ്ടൽ) വിവാദവുമായി ബന്ധപ്പെട്ട് മുന്‍താരം ഉസ്മാന്‍ ഖവാജ അടുത്തിടെ ഉന്നയിച്ച ആരോപണങ്ങള്‍ ചര്‍ച്ചയായിരുന്നു. സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് എന്നീ മൂന്ന് താരങ്ങളാണ് അന്ന് നടപടി നേരിട്ടത്. എന്നാല്‍ മുഴുവന്‍ ടീമംഗങ്ങള്‍ക്കും, സപ്പോര്‍ട്ട് സ്റ്റാഫിനും ഇക്കാര്യം അറിയാമായിരുന്നുവെന്നാണ ഖവാജയുടെ ആരോപണം. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ ഈ ആരോപണം ഏറെ പിടിച്ചുലച്ചു  (Image Credit Source: PTI).

1 / 5
വിവാദത്തിൽ ഉൾപ്പെട്ട താരങ്ങളുടെ മൊഴികൾ വീണ്ടും കേൾക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. തങ്ങളുടെ ഭാഗം വിശദീകരിക്കുന്നതിനായി, 2018-ൽ ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തിയ താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനുമായി ഒരു 'സ്വതന്ത്ര വേദി' ഒരുക്കുമെന്ന് സി.എ ചീഫ് ടോഡ് ഗ്രീൻബെർഗും ഇടക്കാല ചെയർമാൻ ഡേവിഡ് ബൂണും പ്രഖ്യാപിച്ചു. ഈ മൊഴികളുടെ വിശദാംശങ്ങൾ തൽക്കാലം രഹസ്യമായി സൂക്ഷിക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. എട്ട് വർഷം മുമ്പ് പര്യടന സംഘത്തിലുണ്ടായിരുന്ന അംഗങ്ങൾക്ക് മേൽ ഇനി കൂടുതൽ ശിക്ഷാനടപടികൾ ഉണ്ടാകില്ലെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നിലപാട്.

2 / 5
ചൊവ്വാഴ്ച നടന്ന ക്രിക്കറ്റ് ഓസ്‌ട്രേലിയ ബോർഡ് യോഗത്തിന് പിന്നാലെയാണ് തീരുമാനം. പന്തിൽ സാൻഡ്പേപ്പർ ഉപയോഗിക്കാനുള്ള പദ്ധതിയെക്കുറിച്ച് ടീമിലെ എല്ലാവർക്കും അറിവുണ്ടായിരുന്നുവെന്ന ഖവാജയുടെ ആരോപണം സഹതാരങ്ങള്‍ തള്ളിയിരുന്നു. കേപ്ടൗണിൽ എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് പരസ്പരവിരുദ്ധമായ വാദങ്ങൾ കേൾക്കുന്നത് ആശങ്കാജനകമാണെന്ന് ടോഡ് ഗ്രീൻബെർഗ് പറഞ്ഞു. വിവരങ്ങൾ വെളിപ്പെടുത്താൻ മുന്നോട്ടുവരുന്നവരുടെ സ്വകാര്യത സംരക്ഷിക്കുന്നതോടൊപ്പം തന്നെ, കഴിയുന്നത്ര സുതാര്യത പുലർത്താനും ഞങ്ങൾ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

3 / 5
"ഇത് ആർക്കും ഗുണകരമല്ല. ഇതിനൊരു പരിഹാരം കണ്ടെത്തേണ്ടതുണ്ട്. ഒപ്പം മുറിവുകൾ ഉണങ്ങേണ്ടതുമുണ്ട്"-ഗ്രീൻബെർഗ് പറഞ്ഞതായി cricket.com.au റിപ്പോർട്ട് ചെയ്തു. ബോര്‍ഡിന്റെ തീരുമാനത്തെ ഖവാജ സ്വാഗതം ചെയ്തു.

4 / 5
എന്നാൽ, ഈ നടപടി വിവാദത്തിന് പൂർണ്ണവിരാമമിടുമോ എന്ന കാര്യത്തിൽ ഖവാജയ്ക്ക് അത്ര വിശ്വാസമില്ല. ഇത്തരമൊരു തീരുമാനമെടുത്ത ക്രിക്കറ്റ് ഓസ്‌ട്രേലിയയെ അഭിനന്ദിക്കുന്നു. കുറച്ചുകൂടി നേരത്തെ അവർ ഇത് ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു. ഇനിയും ചില ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടതുണ്ടെന്ന് ഖവാജ കൂട്ടിച്ചേര്‍ത്തു.

5 / 5
Follow Us