Parvathi Thiruvothu: ആ കാര്യം പറഞ്ഞതിന്റെ പേരിൽ പ്രേക്ഷകർ ഒരിക്കലും സിനിമയെ തള്ളിക്കളയില്ല; പാർവതി തിരുവോത്ത്
Parvathi Thiruvothu: അതിനാൽ തന്നെ വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് പാർവതിക്ക് മലയാള സിനിമയിൽ ഒരു ഇടം കണ്ടെത്താൻ സാധിച്ചത്. അഭിനേത്രി എന്ന നിലയിൽ മാത്രമല്ല സ്വന്തം നിലപാടുകൊണ്ട് പാർവതി തിരുവോത്ത് എന്നും പ്രേക്ഷകർക്കിടയിൽ ചർച്ചയായി മാറാറുണ്ട്.തന്റെ അവകാശങ്ങളെ നേടിയെടുക്കുന്നതിലും സമൂഹത്തിൽ ഉണ്ടാകുന്ന അനീതികൾക്കെതിരെയും പാർവതി തിരുവോത്ത് എന്നും ശബ്ദമുയർത്തിയിരുന്നു. ഇപ്പോഴിതാ ആക്ടിവിസത്തെ കുറിച്ച് പാർവതി പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധേയമാകുന്നത്...........

മലയാളം സിനിമയിലെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് പാർവതി തിരുവോത്ത്. തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളെല്ലാം തന്നെ ഒന്നിനൊന്ന് മെച്ചവും വ്യത്യസ്തവും. അതിനാൽ തന്നെ വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് പാർവതിക്ക് മലയാള സിനിമയിൽ ഒരു ഇടം കണ്ടെത്താൻ സാധിച്ചത്. അഭിനേത്രി എന്ന നിലയിൽ മാത്രമല്ല സ്വന്തം നിലപാടുകൊണ്ട് പാർവതി തിരുവോത്ത് എന്നും പ്രേക്ഷകർക്കിടയിൽ ചർച്ചയായി മാറാറുണ്ട്. (IMAGE CREDIT SOURCE:SOCIAL MEDIA)

തന്റെ അവകാശങ്ങളെ നേടിയെടുക്കുന്നതിലും സമൂഹത്തിൽ ഉണ്ടാകുന്ന അനീതികൾക്കെതിരെയും പാർവതി തിരുവോത്ത് എന്നും ശബ്ദമുയർത്തിയിരുന്നു. ഇപ്പോഴിതാ ആക്ടിവിസത്തെ കുറിച്ച് പാർവതി പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധേയമാകുന്നത്. ആക്ടിവിസം പറഞ്ഞതിന്റെ പേരിൽ പ്രേക്ഷകർ ഒരിക്കലും സിനിമയെ തള്ളിക്കളയില്ല എന്നാണ് പാർവതി തിരുവോത്ത് പറയുന്നത്. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് പാർവതി ഇതിനെക്കുറിച്ച് സംസാരിച്ചത്.

താൻ ഇപ്പോൾ സിനിമയിൽ 20 വർഷം തികയ്ക്കുകയാണ് എന്നാണ് പാർവതി പറയുന്നത്. താരത്തിന്റെ ഏറ്റവും പുതിയതായി ഇറങ്ങിയ സിനിമ പ്രഥമദൃഷ്ട്യാ കുറ്റക്കാർ ആണ്. ചിത്രത്തിന് വലിയ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. താൻ സിനിമയിലെത്തി 20 വർഷം പിന്നിടുമ്പോൾ തനിക്ക് ഇങ്ങനെ ഒരു വിജയം ലഭിച്ചത് ഒരു ബോണസ് പോയിന്റ് ആയിട്ടാണ് കാണുന്നത് എന്നും പാർവതി പറയുന്നു. ഇതിൽ നിന്നും താൻ മനസ്സിലാക്കുന്ന കാര്യം നമ്മൾ എന്തു തരത്തിലുള്ള ആക്ടീവിസം പറഞ്ഞാലും നിലപാട് എടുത്താലും അതിന്റെ പേരിൽ ഒരിക്കലും പ്രേക്ഷകർ നമ്മുടെ സിനിമയെ തള്ളിക്കളയില്ല എന്നതാണ്.

നല്ല സിനിമയും ഒപ്പം മികച്ച പ്രകടനവും കാഴ്ചവയ്ക്കുകയാണെങ്കിൽ പ്രേക്ഷകർ തന്നെ എപ്പോഴും നിറഞ്ഞ മനസ്സോടെ സ്വീകരിച്ചിട്ടുണ്ട് എന്നും പാർവതി പറയുന്നു. അതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്.താൻ കേന്ദ്രകഥാപാത്രം ആകുന്ന ഒരു സിനിമ ഒരു വലിയ ഇടവേള കഴിഞ്ഞ തിയേറ്ററിൽ എത്തിയത് എന്നും പാർവതി പറയുന്നു. മലയാളം സിനിമയിൽ സ്ത്രീകളുടെ അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടി തുറന്നു സംസാരിക്കാൻ ഇടമില്ലാതെ ഇരുന്ന ഒരു കാലഘട്ടത്തിലാണ് പാർവതി പല നിലപാടുകളും സ്വീകരിച്ചിട്ടുള്ളത്.

മാത്രമല്ല താൻ നിരവധി സൈബർ ആക്രമണങ്ങളും ട്രോളുകളും നേരിട്ടൊരു കാലത്താണ് ഉയരെ പോലുള്ള സിനിമകൾ വിജയം കണ്ടത്. അതായത് നമ്മൾ എന്ത് നിലപാട് എടുത്താലും മികച്ച സിനിമയും പ്രകടനവും ആണെങ്കിൽ പ്രേക്ഷകർ എപ്പോഴും നിറഞ്ഞ മനസ്സോടെ സ്വീകരിക്കുമെന്നാണ് തനിക്ക് അനുഭവങ്ങൾ നൽകിയ പാഠം എന്നും പാർവതി പറയുന്നു.