രോഹിതും, കോഹ്ലിയും കൂടെയുണ്ട്; ഗില്ലിന് ഇത് മികച്ച അവസരം | Axar Patel believes the ODI series in Australia is a great opportunity for Shubman Gill to develop as a captain Malayalam news - Malayalam Tv9

Shubman Gill: രോഹിതും, കോഹ്ലിയും കൂടെയുണ്ട്; ഗില്ലിന് ഇത് മികച്ച അവസരം

Published: 

17 Oct 2025 13:43 PM

Axar patel about Shubman Gill: ഏകദിന പരമ്പര ശുഭ്മാന്‍ ഗില്ലിന് ക്യാപ്റ്റനെന്ന നിലയില്‍ വളരുന്നതിനുള്ള മികച്ച അവസരമാണെന്ന് സഹതാരം അക്‌സര്‍ പട്ടേല്‍. രോഹിത് ശര്‍മയും, വിരാട് കോഹ്ലിയും പരമ്പരയില്‍ കൂടെയുള്ളത് ഗില്ലിന് ഗുണം ചെയ്യുമെന്ന് അക്‌സര്‍

1 / 5 ഓസ്‌ട്രേലിയയില്‍ നടക്കുന്ന ഏകദിന പരമ്പര ശുഭ്മാന്‍ ഗില്ലിന് ക്യാപ്റ്റനെന്ന നിലയില്‍ വളരുന്നതിനുള്ള മികച്ച അവസരമാണെന്ന് സഹതാരം അക്‌സര്‍ പട്ടേല്‍. മുന്‍ ക്യാപ്റ്റന്‍മാരായ രോഹിത് ശര്‍മയും, വിരാട് കോഹ്ലിയും പരമ്പരയില്‍ കൂടെയുള്ളത് ഗില്ലിന് ഗുണം ചെയ്യുമെന്ന് അക്‌സര്‍ കരുതുന്നു. ഇതാദ്യമായാണ് ഗില്‍ ഏകദിനത്തില്‍ ഇന്ത്യയെ നയിക്കുന്നത് (Image Credits: PTI)

ഓസ്‌ട്രേലിയയില്‍ നടക്കുന്ന ഏകദിന പരമ്പര ശുഭ്മാന്‍ ഗില്ലിന് ക്യാപ്റ്റനെന്ന നിലയില്‍ വളരുന്നതിനുള്ള മികച്ച അവസരമാണെന്ന് സഹതാരം അക്‌സര്‍ പട്ടേല്‍. മുന്‍ ക്യാപ്റ്റന്‍മാരായ രോഹിത് ശര്‍മയും, വിരാട് കോഹ്ലിയും പരമ്പരയില്‍ കൂടെയുള്ളത് ഗില്ലിന് ഗുണം ചെയ്യുമെന്ന് അക്‌സര്‍ കരുതുന്നു. ഇതാദ്യമായാണ് ഗില്‍ ഏകദിനത്തില്‍ ഇന്ത്യയെ നയിക്കുന്നത് (Image Credits: PTI)

2 / 5

ഓസീസ് പര്യടനത്തിന് മുന്നോടിയായി അപ്രതീക്ഷിതമായി ഗില്ലിനെ ഏകദിന ക്യാപ്റ്റനാക്കുകയായിരുന്നു. രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കിയാണ് മാനേജ്‌മെന്റ് ഗില്ലിനെ നായകനാക്കിയത്. ഗില്ലിനെ ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനാക്കുകയാണ് ലക്ഷ്യം (Image Credits: PTI)

3 / 5

ഭാവി കണക്കിലെടുത്തുള്ള തീരുമാനമെന്ന നിലയിലാണ് യുവതാരമായ ഗില്ലിനെ ക്യാപ്റ്റനാക്കിയത്. ടി20യില്‍ സൂര്യകുമാര്‍ യാദവ് നായകസ്ഥാനം ഒഴിയുമ്പോള്‍, ഗില്‍ എല്ലാ ഫോര്‍മാറ്റിലെയും ഇന്ത്യന്‍ ക്യാപ്റ്റനാകും. അടുത്ത ടി20 ലോകകപ്പിന് ശേഷം ഇത് സംഭവിക്കാനാണ് സാധ്യത (Image Credits: PTI)

4 / 5

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായുള്ള മാധ്യമസമ്മേളനത്തിലാണ് അക്‌സര്‍ ഗില്ലിനെക്കുറിച്ച് സംസാരിച്ചത്. ക്യാപ്റ്റനായതിന് ശേഷം ഗില്ലിന് മേല്‍ സമ്മര്‍ദ്ദമുണ്ടാകുന്ന അവസരം വന്നിട്ടില്ലെന്ന് അക്‌സര്‍ പറഞ്ഞു. അത് നല്ല കാര്യമാണെന്നും താരം കൂട്ടിച്ചേര്‍ത്തു (Image Credits: PTI)

5 / 5

താന്‍ മറ്റ് ക്യാപ്റ്റന്‍മാര്‍ക്കൊപ്പം കളിച്ചിട്ടുണ്ട്. ഇപ്പോള്‍ യുവതാരങ്ങള്‍ വരുന്നു. ഇത് പരിവര്‍ത്തനത്തിന്റെ സമയമാണെന്നും ഗില്ലിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ അക്‌സര്‍ പറഞ്ഞു (Image Credits: PTI)

വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ഗര്‍ഭിണികള്‍ക്ക് പൈനാപ്പിള്‍ കഴിക്കാമോ?
ദീർഘയാത്രകൾക്കിടെ നടുവേദനയുണ്ടാകുന്നുണ്ടോ? പരിഹാരമിതാ
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം
കോഴിക്കോട് ചെറുവണ്ണൂരിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടുന്നു
വരി വരിയായി നിര നിരയായി ആനകൾ
മോഹൻലാലിനെ ആദരിച്ച് മമ്മൂട്ടി