തണ്ട് പച്ചയും ഉടല് പഴുത്തതും! കൃത്രിമമായി പഴുപ്പിച്ച ഏത്തപ്പഴം എങ്ങനെ തിരിച്ചറിയാം | Banana Buying Tips And Tricks, How To Identify Fake And artificially ripened Banana from shops Malayalam news - Malayalam Tv9

Banana Buying Tips: തണ്ട് പച്ചയും ഉടല് പഴുത്തതും! കൃത്രിമമായി പഴുപ്പിച്ച ഏത്തപ്പഴം എങ്ങനെ തിരിച്ചറിയാം

Published: 

07 Nov 2026 | 11:00 AM

Banana Buying Tips And Tricks: വിപണിയിൽ വിൽക്കുന്ന ഏത്തപ്പഴങ്ങളും മറ്റ് വാഴപ്പഴങ്ങളും വേഗത്തിൽ പഴുപ്പിച്ചെടുക്കാൻ കാൽസ്യം കാർബൈഡ് അല്ലെങ്കിൽ എത്‌റഫോൺ തുടങ്ങിയ കെമിക്കലുകൾ വ്യാപകമായി ഉപയോഗിക്കാറുണ്ട്. ഇത്തരം കെമിക്കൽ ഇട്ട് പഴുപ്പിച്ച പഴങ്ങൾ കഴിക്കുന്നത് അസിഡിറ്റി, വയറെരിയൽ, ദഹനപ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകാം. സുരക്ഷിതവും സ്വാഭാവികവുമായി പഴുത്ത നല്ല ഏത്തപ്പഴം മാത്രം തിരഞ്ഞെടുക്കാൻ സഹായിക്കുന്ന ചില പൊടികൈകൾ നോക്കിയാലോ.

1 / 5
ആരോ​ഗ്യത്തിന് ഏറെ ​ഗുണമുള്ളതും തടിവയ്ക്കാനും തടി കുറയ്ക്കാനുമെല്ലാം ആളുകൾ തിരഞ്ഞെടുക്കുന്ന ഒന്നാണ് ഏത്തപ്പഴം. എന്നാൽ വിപണിയിൽ വിൽക്കുന്ന ഏത്തപ്പഴങ്ങളും മറ്റ് വാഴപ്പഴങ്ങളും വേഗത്തിൽ പഴുപ്പിച്ചെടുക്കാൻ കാൽസ്യം കാർബൈഡ് അല്ലെങ്കിൽ എത്‌റഫോൺ  തുടങ്ങിയ കെമിക്കലുകൾ വ്യാപകമായി ഉപയോഗിക്കാറുണ്ട്. ഇത്തരം കെമിക്കൽ ഇട്ട് പഴുപ്പിച്ച പഴങ്ങൾ കഴിക്കുന്നത് അസിഡിറ്റി, വയറെരിയൽ, ദഹനപ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകാം. (Image credit Source: Unsplash)

2 / 5
സുരക്ഷിതവും സ്വാഭാവികവുമായി പഴുത്ത നല്ല ഏത്തപ്പഴം മാത്രം തിരഞ്ഞെടുക്കാൻ സഹായിക്കുന്ന ചില പൊടികൈകൾ നോക്കിയാലോ. ഏത്തപ്പഴം നോക്കി വാങ്ങുമ്പോൾ അതിന്റെ തൊലി മുഴുവൻ തിളക്കമുള്ള കടും മഞ്ഞനിറത്തിലാണെങ്കിലും ഞെട്ടിന്റെ ഭാഗം പച്ചനിറത്തിൽ തന്നെ നിൽക്കുന്നുവെങ്കിൽ അത് രാസവസ്തുക്കൾ ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ചതാണ്. സ്വാഭാവികമായി പഴുക്കുന്ന പഴങ്ങളുടെ ഞെട്ട് ഉണങ്ങി തവിട്ടോ കറുപ്പോ നിറത്തിലായിരിക്കും.

3 / 5
സ്വാഭാവികമായി വാഴയിൽ നിന്നോ അല്ലെങ്കിൽ വാഴക്കുല മുറച്ച് വെച്ചോ പഴുക്കുന്ന ഏത്തപ്പഴത്തിന്റെ തൊലിയിൽ ചെറിയ കറുത്ത പുള്ളികളും ക്രമമില്ലാത്ത പച്ച- മഞ്ഞ ഇടകലർന്ന പാടുകളും കാണാം. എന്നാൽ കെമിക്കൽ പ്രയോഗിച്ച പഴങ്ങൾക്ക് കണ്ടാൽ വാങ്ങാൻ തോന്നുന്ന ഒരേപോലെയുള്ള മഞ്ഞനിറമായിരിക്കും. അതനാൽ ഇത്തരം വാഴപ്പഴം നോക്കി വാങ്ങാൻ ശ്രദ്ധിക്കണം.

4 / 5
കൈകൊണ്ട് അമർത്തി നോക്കുമ്പോൾ പഴത്തിന്റെ ചില ഭാഗങ്ങൾ അമിതമായി മൃദുവായും മറ്റു ഭാഗങ്ങൾ കട്ടിയുള്ളതുമായി അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് കെമിക്കൽ ഉപയോ​ഗത്തിന്റെ ഫലമാണ്. സ്വാഭാവികമായി പഴുത്ത ഏത്തപ്പഴത്തിന് എല്ലാ ഭാഗത്തും ഒരേപോലെയുള്ള മാർദ്ദവമുണ്ടാകും. അതിനാൽ ഇനിയും കടകളിൽ പോകുമ്പോൾ വാഴപ്പഴം മെല്ലെ ഒന്ന് ഞെക്കി നോക്കുക.

5 / 5
സ്വാഭാവികമായി പഴുത്ത ഏത്തപ്പഴത്തിന് നല്ല മണവും നാടൻ മധുരവുമുണ്ടാകും. എന്നാൽ കെമിക്കൽ ഇട്ട് പഴുപ്പിച്ചവയ്ക്ക് സ്വാഭാവിക മണമോ മധുരമോ ഉണ്ടാകില്ല. അതുപോലെ തന്നെ  പഴം മുറിച്ചു നോക്കുമ്പോൾ കാമ്പിന്റെ നടുഭാഗം പച്ചകലർന്ന വെള്ളനിറത്തിലോ കട്ടിയുള്ളതായോ കാണപ്പെടുകയാണെങ്കിൽ അത് കൃത്രിമമായി പഴുപ്പിച്ചതിന്റെ വ്യക്തമായ തെളിവാണ്.

Loading...
Unable to load recommendations.
Follow Us
പ്രമേഹമുള്ളവർ രാത്രിയിൽ ചോറ് കഴിക്കാമോ? ആറിയാതെ പോകല്ലേ
എന്താ ലുക്ക്, യമഹയുടെ പ്രീമിയം EV സ്കൂട്ടർ എയ്റോക്സ് E
വിറ്റാമിൻ D കുറയുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ
തണുപ്പുകാലത്ത് അലര്‍ജിയെ എങ്ങനെ പ്രതിരോധിക്കാം?
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി