AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Chanakya Niti: ഏത് പ്രതിസന്ധിയെയും നേരിടാം; ഈ 4 ഗുണങ്ങൾ നിങ്ങൾക്കുണ്ടായിരിക്കണം

Chanakya Niti Life Lessons: ജീവിതത്തിൽ സുഖത്തോടൊപ്പം വിഷമങ്ങളും പ്രതിസന്ധികളും വന്നുചേരാം. എന്നാൽ ചില വ്യക്തികൾ പ്രതിസന്ധി ഘട്ടങ്ങളെ യാതൊരു ഭയവുമില്ലാതെ ധൈര്യത്തോടെ നേരിടുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ഇത്തരം വിഷമഘട്ടങ്ങളെ വിജയകരമായി തരണം ചെയ്യാൻ ഒരാളിൽ നാല് പ്രധാന ഗുണങ്ങൾ ഉണ്ടായിരിക്കണമെന്ന് ചാണക്യൻ പറയുന്നു.

Nithya Vinu
Nithya Vinu | Published: 07 Nov 2026 | 09:30 AM
ജീവിതത്തിൽ എന്നും സന്തോഷങ്ങൾ മാത്രമായിരിക്കില്ല.  സുഖത്തോടൊപ്പം വിഷമങ്ങളും  പ്രതിസന്ധികളും വന്നുചേരാം. എന്നാൽ ചില വ്യക്തികൾ പ്രതിസന്ധി ഘട്ടങ്ങളെ യാതൊരു ഭയവുമില്ലാതെ ധൈര്യത്തോടെ നേരിടുന്നത് നമ്മൾ കണ്ടിട്ടുണ്ട്. അതിന് അവരെ സഹായിക്കുന്നത് ചില ഗുണങ്ങളാണ്. ആചാര്യ ചാണക്യന്റെ നയങ്ങളുടെ അടിസ്ഥാനത്തിൽ, ഇത്തരം വിഷമഘട്ടങ്ങളെ വിജയകരമായി തരണം ചെയ്യാൻ ഒരാളിൽ നാല് പ്രധാന ഗുണങ്ങൾ ഉണ്ടായിരിക്കണം. (Image Credit source: Getty Images)

1 / 5
സംയമനം പാലിക്കുക എന്നതാണ് പ്രധാനം. കഠിനമായ സാഹചര്യങ്ങളിൽ പതറിപ്പോകാതെ മനസ്സമാധാനത്തോടെയും ശാന്തതയോടെയും ഇരിക്കുക എന്നത് വളരെ പ്രധാനമാണ്. സംയമനം പാലിച്ചാൽ മാത്രമേ ശരിയായ രീതിയിൽ ചിന്തിക്കാനും പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള വഴി കണ്ടെത്താനും സാധിക്കൂ.

2 / 5
ധനസമ്പാദനവും കരുതലുമായ നിക്ഷേപവും അനിവാര്യമാണ്. എപ്പോഴാണ് ദുരിതകാലം വരുന്നതെന്ന് മുൻകൂട്ടി പറയാനാവില്ല. അതിനാൽ പണം കരുതിവെക്കേണ്ടത് അത്യാവശ്യമാണ്. ഒപ്പം, പ്രതിസന്ധി ഘട്ടങ്ങളിൽ ജീവകാരുണ്യ പ്രവർത്തനങ്ങളും മറ്റും ചെയ്യുന്നത് മനസിന് ആശ്വാസം നൽകും.

3 / 5
ജീവിതത്തിൽ പലപ്പോഴും നിർണായകമായ തീരുമാനങ്ങൾ എടുക്കേണ്ടി വരാറുണ്ട്. സമയബന്ധിതമായി ശരിയായ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവുണ്ടെങ്കിൽ ഏത് വലിയ പ്രശ്നങ്ങളെയും എളുപ്പത്തിൽ മറികടക്കാമെന്നും ചാണക്യൻ നമ്മളെ ഓർമിപ്പിക്കുന്നു.

4 / 5
അറിവാണ് മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത്. പ്രതിസന്ധി ഘട്ടങ്ങളിൽ മറ്റുള്ളവരുടെ സഹായം ലഭിച്ചില്ലെങ്കിൽ പോലും, സ്വന്തം അറിവിന്റെയും ബുദ്ധിയുടെയും അടിസ്ഥാനത്തിൽ മുന്നോട്ട് പോകാൻ ജ്ഞാനത്തിന് സാധിക്കും. (നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെയും വിശ്വാസത്തെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല)

5 / 5
Follow Us