AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

FD Interest Rate: എഫ്ഡിക്ക് 8.60% വരെ പലിശ; ഏറ്റവും കൂടുതൽ നേട്ടം നൽകുന്ന ബാങ്കുകൾ ഇവയാണ്

Fixed Deposit Interest Rates Which Bank Offers the Highest Returns: നിലവില്‍ ചില ചെറുകിട ധനകാര്യ ബാങ്കുകള്‍ പൊതുമേഖലാ, സ്വകാര്യ ബാങ്കുകളേക്കാള്‍ ഉയര്‍ന്ന പലിശയാണ് സ്ഥിരനിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ചില ബാങ്കുകളില്‍ 8.60 ശതമാനം വരെ പലിശ ലഭിക്കും. വിവിധ ബാങ്കുകളുടെ ഏറ്റവും പുതിയ എഫ്ഡി നിരക്കുകള്‍ പരിശോധിക്കാം.

FD Interest Rate: എഫ്ഡിക്ക് 8.60% വരെ പലിശ; ഏറ്റവും കൂടുതൽ നേട്ടം നൽകുന്ന ബാങ്കുകൾ ഇവയാണ്
പ്രതീകാത്മക ചിത്രംImage Credit source: DEV IMAGES/Moment/Getty Images
Shiji M K
Shiji M K | Published: 07 Nov 2026 | 10:38 AM

സുരക്ഷിതമായ നിക്ഷേപത്തിലൂടെ മികച്ച വരുമാനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്ഥിരനിക്ഷേപം (എഫ്ഡി) നല്ലൊരു തിരഞ്ഞെടുപ്പാണ്. ബാങ്കുകള്‍ നല്‍കുന്ന പലിശ നിരക്കുകള്‍ വ്യത്യസ്തമായതിനാല്‍ ശരിയായ ബാങ്കും കാലാവധിയും തിരഞ്ഞെടുക്കുന്നത് പ്രധാനമാണ്. നിലവില്‍ ചില ചെറുകിട ധനകാര്യ ബാങ്കുകള്‍ പൊതുമേഖലാ, സ്വകാര്യ ബാങ്കുകളേക്കാള്‍ ഉയര്‍ന്ന പലിശയാണ് സ്ഥിരനിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ചില ബാങ്കുകളില്‍ 8.60 ശതമാനം വരെ പലിശ ലഭിക്കും. വിവിധ ബാങ്കുകളുടെ ഏറ്റവും പുതിയ എഫ്ഡി നിരക്കുകള്‍ പരിശോധിക്കാം.

സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

ഏറ്റവും ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്ന ബാങ്കുകളുടെ പട്ടികയില്‍ സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് മുന്നിലാണ്. 2026 ഒക്ടോബര്‍ 30 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതുക്കിയ നിരക്കുകള്‍ പ്രകാരം അഞ്ച് വര്‍ഷത്തെ സ്ഥിരനിക്ഷേപത്തിന് സാധാരണ ഉപഭോക്താക്കള്‍ക്ക് 8.25 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.60 ശതമാനവുമാണ് പലിശ. ദീര്‍ഘകാലത്തേക്ക് പണം നിക്ഷേപിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്കും ബാങ്കില്‍ മികച്ച നിരക്കുകളുണ്ട്. 18 മാസത്തെ നിക്ഷേപത്തിന് സാധാരണ ഉപഭോക്താക്കള്‍ക്ക് 8.01 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.16 ശതമാനവും പലിശ ലഭിക്കും.

ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

2026 നവംബര്‍ ഒന്ന് മുതല്‍ ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കും സ്ഥിരനിക്ഷേപ പലിശ നിരക്കുകള്‍ പുതുക്കിയിട്ടുണ്ട്. 666 ദിവസത്തെ പ്രത്യേക എഫ്ഡി പദ്ധതിയില്‍ സാധാരണ നിക്ഷേപകര്‍ക്ക് 8.10 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.50 ശതമാനവുമാണ് വാര്‍ഷിക പലിശ. രണ്ട് വര്‍ഷം മുതല്‍ മൂന്ന് വര്‍ഷത്തില്‍ താഴെ വരെയുള്ള കാലയളവിലെ നിക്ഷേപങ്ങള്‍ക്ക് സാധാരണ ഉപഭോക്താക്കള്‍ക്ക് 7.50 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.90 ശതമാനവും പലിശ ലഭിക്കും.

കൊട്ടക് മഹീന്ദ്ര ബാങ്ക്

2026 നവംബര്‍ നാല് മുതല്‍ പ്രാബല്യത്തില്‍ വന്ന പുതുക്കിയ നിരക്കുകള്‍ പ്രകാരം രണ്ട് വര്‍ഷം മുതല്‍ മൂന്ന് വര്‍ഷത്തില്‍ താഴെയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് കൊട്ടക് മഹീന്ദ്ര ബാങ്ക് സാധാരണ ഉപഭോക്താക്കള്‍ക്ക് 6.80 ശതമാനം പലിശ നല്‍കുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇതേ കാലയളവില്‍ 7.55 ശതമാനം പലിശ ലഭിക്കും.

Also Read: 30 വർഷം കൊണ്ട് 1 കോടി വിരമിക്കൽ ഫണ്ട്; മാസം എത്ര രൂപ SIP ചെയ്യണം?

ആക്‌സിസ് ബാങ്ക്

രണ്ട് വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് ആക്‌സിസ് ബാങ്ക് സാധാരണ ഉപഭോക്താക്കള്‍ക്ക് പരമാവധി 6.60 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. അഞ്ച് മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് പരമാവധി 7.35 ശതമാനം പലിശ ലഭിക്കും.

പഞ്ചാബ് നാഷണല്‍ ബാങ്ക്

പിഎന്‍ബിയുടെ 444 ദിവസത്തെ പ്രത്യേക സ്ഥിരനിക്ഷേപ പദ്ധതിയില്‍ സാധാരണ ഉപഭോക്താക്കള്‍ക്ക് 6.60 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.10 ശതമാനവുമാണ് പലിശ. ഉയര്‍ന്ന പലിശ ലഭിക്കുന്ന പ്രത്യേക കാലാവധിയിലുള്ള നിക്ഷേപമാണിത്.

ബാങ്ക് ഓഫ് ഇന്ത്യ

മൂന്ന് കോടിയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്കായി ബാങ്ക് ഓഫ് ഇന്ത്യ ബിഒഐ അക്ഷയ് എഫ്ഡി എന്ന പുതിയ പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ സാധാരണ ഉപഭോക്താക്കള്‍ക്ക് 6.85 ശതമാനം പലിശ ലഭിക്കും. 60 മുതല്‍ 80 വയസ് വരെയുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.35 ശതമാനവും 80 വയസിന് മുകളിലുള്ള സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് 7.50 ശതമാനവുമാണ് പലിശ.

English Summary

Several banks are offering attractive fixed deposit interest rates in November 2026. Suryoday Small Finance Bank offers up to 8.60% interest for senior citizens, while Utkarsh Small Finance Bank offers up to 8.50%. Here is a comparison of the latest FD rates across major banks.

Follow Us