AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

India vs New Zealand: കിവികളെ നേരിടാന്‍ ബ്ലൂ ടൈഗേഴ്‌സ്; ടീമില്‍ അഴിച്ചുപണി; ഗുര്‍പ്രീതിനെ ഒഴിവാക്കി

Khalid Jamil Shuffles India Squad for Upcoming New Zealand Tour: ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന സൗഹൃദ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ മുഖ്യപരിശീലകന്‍ ഖാലിദ് ജമീല്‍ പ്രഖ്യാപിച്ചു. ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിനെ ഒഴിവാക്കിയതാണ് ശ്രദ്ധേയം. ബ്രസീലിനെതിരെ നടന്ന സൗഹൃദ മത്സരത്തില്‍ ഗുര്‍പ്രീത് നിരാശപ്പെടുത്തിയിരുന്നു. ഇതാകാം ഒഴിവാക്കിയതിന് കാരണം.

India vs New Zealand: കിവികളെ നേരിടാന്‍ ബ്ലൂ ടൈഗേഴ്‌സ്; ടീമില്‍ അഴിച്ചുപണി; ഗുര്‍പ്രീതിനെ ഒഴിവാക്കി
പ്രതീകാത്മക ചിത്രം Image Credit source: PTI
Jayadevan AM
Jayadevan AM | Published: 07 Nov 2026 | 09:52 AM

ഈ മാസം ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന രണ്ട് സൗഹൃദ മത്സരങ്ങള്‍ക്കുള്ള 23 അംഗ ഇന്ത്യന്‍ ടീമിനെ മുഖ്യപരിശീലകന്‍ ഖാലിദ് ജമീല്‍ പ്രഖ്യാപിച്ചു. ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിനെ ഒഴിവാക്കിയതാണ് ശ്രദ്ധേയം. ബ്രസീലിനെതിരെ നടന്ന സൗഹൃദ മത്സരത്തില്‍ ഗുര്‍പ്രീത് നിരാശപ്പെടുത്തിയിരുന്നു. ഇതാകാം ഒഴിവാക്കിയതിന് കാരണം. ഹൃതിക് തിവാരി, സോം കുമാർ, വിശാൽ കൈത്ത് എന്നിവരാണ് ഗോള്‍ കീപ്പര്‍മാര്‍. ഓക്ക്‌ലന്‍ഡില്‍ നവംബര്‍ 12-നും, ക്രൈസ്റ്റ്ചര്‍ച്ചില്‍ നവംബര്‍ 15-നുമാണ് മത്സരങ്ങള്‍. ആദ്യ മത്സരം ഇന്ത്യന്‍ സമയം 11.30-നും രണ്ടാമത്തേത് 8.30-നും നടക്കും.

നിലവില്‍ സാഫ് ചാമ്പ്യന്‍ഷിപ്പില്‍ കളിക്കുന്ന ബിജോയ് വര്‍ഗീസ്, മുഹമ്മദ് സുഹൈല്‍, ലിസ്റ്റണ്‍ കൊളാക്കോ എന്നിവരെയും ന്യൂസിലന്‍ഡ് പര്യടനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ധാക്കയില്‍ നടക്കുന്ന സാഫ് ചാമ്പ്യന്‍ഷിപ്പില്‍ ഈ താരങ്ങള്‍ തുടരില്ല.

ഇന്ത്യന്‍ സ്‌ക്വാഡ് ഇങ്ങനെ

  • ഗോൾകീപ്പർമാർ: ഹൃതിക് തിവാരി, സോം കുമാർ, വിശാൽ കൈത്.
  • പ്രതിരോധ താരങ്ങൾ: അഭിഷേക് സിങ്‌ ടെക്ചാം, ആകാശ് മിശ്ര, ബിജോയ് വർഗീസ്, ജയ് ഗുപ്ത, മെഹ്താബ് സിംഗ്, പ്രംവീര്‍, റിക്കി മീറ്റെയ് ഹാവോബാം, റോഷൻ സിങ്‌ നവോറെം.
  • മിഡ്ഫീല്‍ഡേഴ്‌സ്: അനിരുദ്ധ് ഥാപ്പ, ആഷിഖ് കുരുണിയൻ, ജിതിൻ എം.എസ്, ലാൽറെംത്‌ലുവാംഗ ഫനായി, ലാൽറിൻലിയാന ഹ്നാംതെ, ടോംബ സിങ്‌ ഹാവോബാം.
  • മുന്നേറ്റ താരങ്ങൾ: ഡേവിഡ് ലാൽഹ്‌ലാൻസംഗ, എഡ്മണ്ട് ലാൽറിൻഡിക, ലിസ്റ്റൺ കൊളാക്കോ, മൻവീർ സിംഗ്, മുഹമ്മദ് സുഹൈൽ, റയാൻ വില്യംസ്.

Also Read: റൊണാള്‍ഡോയും മെസിയും നെയ്മറും ബാക്കിയാക്കിയ ശൂന്യത; 2026 തന്നത് കണ്ണീര്‍ സമ്മാനം

ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങള്‍

ഇന്ത്യന്‍ ടീമില്‍ വലിയ പൊളിച്ചെഴുത്തുകളാണ് പരിശീലകന്‍ ഖാലിദ് ജമീല്‍ വരുത്തിയിരിക്കുന്നത്. പനാമയ്‌ക്കെതിരെയായിരുന്നു ഇന്ത്യയുടെ ആദ്യ സൗഹൃദ മത്സരം. ഇത് 1-1 എന്ന നിലയില്‍ സമനിലയില്‍ കലാശിച്ചു. ബ്രസീല്‍, ഉറുഗ്വേ ടീമുകള്‍ക്കെതിരെ തോറ്റെങ്കിലും തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെക്കാനായി. ലോകറാങ്കിങില്‍ 88-ാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡിനെതിരെ മികച്ച പ്രകടനമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

മുന്‍ സ്‌ക്വാഡിലുണ്ടായിരുന്ന 26 പേരില്‍ 12 പേരെ മാത്രമാണ് നിലനിര്‍ത്തിയത്. പുതുതായി ടീമിലെത്തിയ 11 താരങ്ങളില്‍ അഞ്ചു പേര്‍ ആദ്യമായാണ് ഇന്ത്യന്‍ ടീമിലെത്തുന്നത്. ഐഎസ്എല്ലിലെ പ്രകടനവും പരിഗണിച്ചാണ് ജമീല്‍ ഇന്ത്യന്‍ സ്‌ക്വാഡിനെ തയ്യാറാക്കിയത്. premier.ticketek.co.nz എന്ന വെബ്‌സൈറ്റ് വഴി ന്യൂസിലന്‍ഡ്-ഇന്ത്യ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റെടുക്കാം.

English Summary

Head coach Khalid Jamil named a 23-player Indian squad for November friendlies against New Zealand. The teams will play two matches in Auckland and Christchurch on November 12 and 15. Veteran goalkeeper Gurpreet Singh Sandhu was dropped following recent costly errors. Five new players earned their first national call-up following impressive ISL performances.

Follow Us