AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bananas With Black Pepper: ഏത്തപ്പഴത്തിൽ കുരുമുളകിട്ട് കഴിച്ചു നോക്കൂ; ശരീരത്തുണ്ടാകുന്നത് ഞെട്ടിക്കുന്ന മാറ്റങ്ങൾ

Bananas With Black Pepper Benefits: ആന്റിഓക്‌സിഡന്റ്, ആന്റി-ഇൻഫ്ലമേറ്ററി, കരൾ സംരക്ഷണത്തിന് ആവശ്യമായ ഗുണങ്ങൾക്ക് എന്നിവയ്ക്ക് പേരുകേട്ട പൈപ്പറിൻ ഉത്പാദിപ്പിക്കാൻ കുരുമുളക് സഹായിക്കുന്നു. ഇവ ഒരുമിച്ച് കഴിച്ചാൽ വളരെയധികം ​ഗുണങ്ങളാണ് ലഭിക്കുന്നത്.

neethu-vijayan
Neethu Vijayan | Published: 05 Oct 2025 20:37 PM
ഏത്തപ്പഴം ആരോ​ഗ്യ ​ഗുണങ്ങൾ നമുക്കെല്ലാവർക്കും അറിയാം. എന്നാൽ ഏത്തപ്പഴവും കുരുമുളകും ഒന്നിച്ചുള്ള കോമ്പോ അധികമാരും കേട്ടിട്ടുണ്ടാകില്ല. എന്നാൽ ഏത്തപ്പഴം മാത്രമായി കഴിക്കുന്നതിൻ്റെ ഇരട്ടി ​ഗുണമാണ് ഇവരണ്ടും ഒന്നിച്ച് കഴിക്കുമ്പോൾ ലഭിക്കുന്നത്. ദഹനത്തെ നിയന്ത്രിക്കാനും ഉപാപചയ ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കുന്ന പൊട്ടാസ്യം, നാരുകൾ, വിറ്റാമിനുകൾ എന്നിവ ഏത്തപ്പഴത്തിലുണ്ട്. (Image Credits: Freepix)

1 / 5
അതുപോലെ തന്നെ ആന്റിഓക്‌സിഡന്റ്, ആന്റി-ഇൻഫ്ലമേറ്ററി, കരൾ സംരക്ഷണത്തിന് ആവശ്യമായ ഗുണങ്ങൾക്ക് എന്നിവയ്ക്ക് പേരുകേട്ട പൈപ്പറിൻ ഉത്പാദിപ്പിക്കാൻ കുരുമുളക് സഹായിക്കുന്നു. ഇവ ഒരുമിച്ച് കഴിച്ചാൽ വളരെയധികം ​ഗുണങ്ങളാണ് ലഭിക്കുന്നത്. കരളിലെ വിഷാംശം ഇല്ലാതാക്കാനും വയറു വീർക്കുന്നത് ഒഴിവാക്കാനും വളരെ നല്ലൊരു പരിഹാരമാണിത്. (Image Credits: Freepix)

2 / 5
കൂടാതെ ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നതിലൂടെ ശരീരത്തിൽ പോഷകങ്ങൾ കൂടുതൽ ഫലപ്രദമായി ആഗിരണം ചെയ്യാനും, ദ്രാവക സന്തുലിതാവസ്ഥ നിയന്ത്രിക്കാനും, കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. വാഴപ്പഴം ദഹനവ്യവസ്ഥയെ ശാന്തമാക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്നു. അതേസമയം കുരുമുളക് ഫാറ്റി ലിവർ സാധ്യത ​ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്നു. (Image Credits: Freepix)

3 / 5
വാഴപ്പഴത്തിൽ വിറ്റാമിൻ സി, വിറ്റാമിൻ ബി6, സസ്യ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുകയും കരൾ കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. മൊത്തത്തിലുള്ള ഉപാപചയ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും ശരീരത്തിലെ വിഷവിമുക്തമാക്കൽ പ്രക്രിയകളെ സഹായിക്കുന്നതിനും ആവശ്യമായ പോഷകങ്ങളും ഏത്തപ്പഴം നൽകുന്നു. (Image Credits: Freepix)

4 / 5
കുരുമുളകിലെ സജീവ സംയുക്തമായ പൈപ്പറിൻ, കരളിലെ ഓക്സിഡേറ്റീവ് സമ്മർദ്ദവും വീക്കവും കുറയ്ക്കുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. എന്നിരുന്നാലും, നിങ്ങൾക്ക് മറ്റെന്തെങ്കിലും അസുഖമുണ്ടെങ്കിൽ ഇവ കഴിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങൽ നിങ്ങളുടെ ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക. (Image Credits: Freepix)

5 / 5