മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് നടി നവ്യ നായർ. വിവാഹ ജീവിതത്തിനു ശേഷം സിനിമ ജീവിതത്തിൽ നിന്ന് ഇടവേളയെടുത്ത താരം ചില ടിവി ഷോകളിലും അഭിമുഖങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. വിവാഹ ജീവതത്തിനു ശേഷം മുംബൈയിൽ താമസമാക്കിയ താരം അഞ്ച് വർഷം മുമ്പ് മുംബൈ വിട്ട് കേരളത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. (Image Credits: Instagram)
1 / 5
ശേഷം മാദംഗി എന്ന നൃത്ത വിദ്യാലയം ആരംഭിച്ചു. ഇതിനു പിന്നാലെ നാട്ടിലും വിദേശത്തുമായി നിരവധി സ്റ്റേജ് ഷോകളും ഒക്കെയായി സജീവമാണ്. ഇതിന്റെ വിശേഷങ്ങളും മറ്റും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. എന്നാൽ നാട്ടിലേക്ക് തിരികെ വന്നശേഷം ഭർത്താവിന്റെ വിശേഷങ്ങളൊന്നും താരം പങ്കുവച്ചിരുന്നില്ല.
2 / 5
ഒന്നോ രണ്ടോ തവണ മാത്രം മകന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ സന്തോഷ് എത്തിയിരുന്നു.നവ്യയുടെ യാത്രകളിലും അച്ഛനും അമ്മയും സഹോദരനും മകനും മാത്രമെ ഒപ്പമുണ്ടാകാറുള്ളു. വിശേഷ ദിവസങ്ങളിൽ പോലും സന്തോഷ് നവ്യയ്ക്കും മകനും ഒപ്പം സമയം ചിലവഴിക്കാറില്ല.
3 / 5
ഇതോടെ നവ്യയും സന്തോഷും വേർപിരിഞ്ഞുവെന്ന തരത്തിലുള്ള ആഭ്യൂഹം ആരാധകരിൽ ചർച്ചയായി.പലരും അത് കമന്റ് ബോക്സിലൂടെ ചോദിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനൊന്നും താരം മറുപടി നൽകിയിരുന്നില്ല. ഇപ്പോഴിതാ കഴിഞ്ഞ ദിവസം എല്ലാവരുടേയും സംശയത്തിനുള്ള മറുപടിക്ക് ഉത്തരം ലഭിച്ചിരിക്കുകയാണ്.
4 / 5
ഭരതനാട്യം അവതരിപ്പിച്ച ശേഷം സന്തോഷിന്റെ അമ്മക്ക് ഒപ്പം ചേർന്ന് നിൽക്കുന്ന നവ്യയുടെ വീഡിയോയും ഭർത്താവിന്റെ അമ്മയേയും പെങ്ങളേയും സ്നേഹത്തോടെ ചേർത്ത് നിർത്തി ചിത്രത്തിന് പോസ് ചെയ്യുന്ന നടിയുടെ ഫോട്ടോയുമാണ് താരത്തിന്റെ ഫാൻ പേജുകളിൽ പ്രചരിച്ചത്.ഇതോടെ ഇതിൽപ്പരം എന്ത് മറുപടിയാണ് നടി നൽകേണ്ടതെന്നായി ആരാധകരുടെ ചോദ്യം.