Beetroot Juice: ബീറ്റ്റൂട്ട് ജ്യൂസ് ഹെൽത്തിയാണ്, പക്ഷേ എന്നും കുടിക്കാമോ?
Beetroot Juice Benefits and Side Effects: അമിതമായാൽ അമൃതും വിഷമാണെന്ന് കേട്ടിട്ടില്ലേ, അതുപോലെയാണ് ബീറ്റ്റൂട്ട് ജ്യസും. ഇവ ശരീരത്തിന് ഏറെ ഗുണകരമാണ്. എന്നാൽ ഇവ അമിതമായി കുടിക്കുന്നത് മറ്റുപല പ്രശ്നങ്ങൾക്ക് കാരണമായേക്കും.

ബീറ്റ്റൂട്ട് ജ്യൂസ് ശരീരത്തിന് ഏറെ ഗുണകരമാണ്. ഹൃദയാരോഗ്യത്തിനും പേശികളിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താനും ഓർമ്മശക്തി വർദ്ധിപ്പിക്കാനും രോഗപ്രതിരോധ ശേഷിക്കും കരളിന്റെ ആരോഗ്യത്തിനുമെല്ലാം ബീറ്റ്റൂട്ട് ജ്യൂസ് നല്ലതാണ്.

എന്നാൽ ഇവയ്ക്ക് ചില പാർശ്വഫലങ്ങളുമുണ്ട്. ബീറ്റ്റൂട്ട് ജ്യൂസ് ഗുണകരമാണെങ്കിലും ഇവ അമിതമായി കുടിക്കരുത്. ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ കൂടുതലാണ്, ഇത് അമിതമായി കഴിക്കുമ്പോൾ വയറ്റിലെ ആസിഡുകളുമായി പ്രതിപ്രവർത്തിച്ച് കാൻസറിന് വരെ കാരണമാകും.

ബീറ്റ്റൂട്ട് ജ്യൂസിൽ ഓക്സലേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ അമിതമായി കുടിക്കുന്നത് വൃക്കയിലെ കല്ല് രൂപപ്പെടുന്നതിന് കാരണമായേക്കും. അതുപോലെ ബീറ്റ്റൂട്ട് ജ്യൂസ് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെങ്കിലും, കുറഞ്ഞ രക്തസമ്മർദ്ദമുള്ളവരോ മരുന്നുകൾ കഴിക്കുന്നവരോ ആയ വ്യക്തികൾക്ക് ഇത് പ്രശ്നമുണ്ടാക്കാം.

ജ്യൂസായി കുടിക്കുമ്പോൾ ബീറ്റ്റൂട്ടിലെ ഫൈബർ നീക്കം ചെയ്യപ്പെടുന്നതിനാൽ, പഞ്ചസാരയുടെ അളവ് പെട്ടെന്ന് രക്തത്തിലേക്ക് എത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യും. പ്രമേഹമുള്ളവർക്ക് ഇത് പ്രത്യേകം ശ്രദ്ധിക്കണം.

ബീറ്റ്റൂട്ട് ജ്യൂസുമായി ബന്ധപ്പെട്ട പാർശ്വഫലങ്ങൾ കുറയ്ക്കുന്നതിന്, പ്രതിദിനം 120-240 മില്ലി (ഏകദേശം അര മുതൽ ഒരു കപ്പ് വരെ) കുടിക്കുന്നതാണ് ഉത്തമം, അമിതമായി കുടിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. (Image Credit: Unsplash/Getty Images)