മെട്രോയില്‍ കയറി ഗാനമേള നടത്തിയാല്‍ പണിപാളും; പിഴ ഉയര്‍ത്തി ബിഎംആര്‍സിഎല്‍ | Bengaluru Namma Metro Introduces Rs 2500 Fine for Playing Loud Music and Videos on Trains Malayalam news - Malayalam Tv9

Namma Metro: മെട്രോയില്‍ കയറി ഗാനമേള നടത്തിയാല്‍ പണിപാളും; പിഴ ഉയര്‍ത്തി ബിഎംആര്‍സിഎല്‍

Published: 

18 Jul 2026 | 09:09 AM

Namma Metro Updates Rules Rs 2500 Fine for Loud Music and Video Playback in Bengaluru: മെട്രോ പരിസരത്ത് പോസ്റ്ററുകള്‍, ബാനറുകള്‍, പ്ലക്കാര്‍ഡുകള്‍ എന്നിവ പ്രദര്‍ശിപ്പിക്കുകയോ പ്രകടനങ്ങള്‍ നടത്തുകയോ ചെയ്യുന്നതിന് 10,000 രൂപ വരെ പിഴ ഈടാക്കും. നേരത്തെ ആറ് മാസം വരെ തടവോ 1,000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടി വരുന്നതായിരുന്നു ശിക്ഷ. നിയന്ത്രിക മേഖലയിലേക്കുള്ള പ്രവേശനം, ട്രാക്കുകളിലേക്ക് അതിക്രമിച്ച് കടക്കല്‍ തുടങ്ങിയവയ്ക്ക് 5,000 രൂപ വരെയും പിഴ ചുമത്താം.

1 / 5
മെട്രോയില്‍ കയറിയുള്ള അഭ്യാസങ്ങള്‍ അവസാനിപ്പിക്കാന്‍ സമയമായി. നമ്മ മെട്രോയില്‍ യാത്ര ചെയ്യുന്നവരില്‍ നിന്നും ഈടാക്കുന്ന പിഴത്തുകയില്‍ മാറ്റം വരുത്തിയിരിക്കുകയാണ് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍). സ്പീക്കറില്‍ പാട്ട് വെക്കുക, ഇയര്‍ഫോണ്‍ ഇല്ലാതെ വീഡിയോകള്‍ കാണുക തുടങ്ങി മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവരില്‍ നിന്നും ഇനി മുതല്‍ 2,500 രൂപ പിഴ ഈടാക്കുമെന്ന് ബിഎംആര്‍സിഎല്‍ അറിയിച്ചു. (Image Credit Source: PTI and Getty Images)

2 / 5
മുമ്പ് 500 രൂപയായിരുന്നു പിഴയായി ഈടാക്കിയിരുന്നത്. 2026 ലെ ജന്‍ വിശ്വാസ് നിയമത്തിലൂടെ 2002 ലെ മെട്രോ റെയില്‍വേസ് (ഓപ്പറേഷന്‍സ് ആന്‍ഡ് മെയിന്റനന്‍സ്) നിയമത്തില്‍ ഭേദഗതി വരുത്തിയിരിക്കുകയാണ്. ഇതുപ്രകാരം ജൂണ്‍ 19 മുതല്‍ പുതുക്കിയ പിഴകള്‍ പ്രാബല്യത്തില്‍ വന്നു. ഇനി മുതല്‍ നിയമലംഘനങ്ങള്‍ക്ക് മുന്നില്‍ കണ്ണടയ്ക്കില്ലെന്നും അധികൃതര്‍ പറയുന്നു.

3 / 5
രാജ്യത്തുടനീളമുള്ള മെട്രോ റെയില്‍ സംവിധാനങ്ങള്‍ക്ക് വര്‍ധിപ്പിച്ച പിഴ ബാധകമാണെന്നാണ് വിവരം. സഹയാത്രികര്‍ക്ക് അസൗകര്യമോ അസ്വസ്ഥതയോ ഉണ്ടാക്കുന്ന ഏതൊരു പ്രവൃത്തിയ്ക്കും 2,500 രൂപ വരെ പിഴ ചുമത്തിയേക്കാം. ലഹരി ഉപയോഗിച്ച് യാത്ര ചെയ്യുക, സ്പീക്കറില്‍ പാട്ടുകളോ വീഡിയോകളോ പ്ലേ ചെയ്യുക, ഇയര്‍ഫോണില്ലാതെ ദൃശ്യങ്ങള്‍ കാണുക, ഉച്ചത്തില്‍ സംസാരിക്കുക, അധിക്ഷേപകരമായോ അശ്ലീലമായ ഭാഷയിലോ സംസാരിക്കുക, തുപ്പുക, കോച്ചുകളുടെ തറയില്‍ ഇരിക്കുക, പൊതുമുതല്‍ നശിപ്പിക്കുക, അസഭ്യം പറയുക എന്നിവയ്‌ക്കെല്ലാം പിഴ ബാധകമാണ്.

4 / 5
സ്പീക്കര്‍ മോഡില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്നുള്ള പരാതികള്‍ വര്‍ധിച്ചതിനെ തുടര്‍ന്നണ് നടപടി. 2025-26 കാലയളവില്‍ മെട്രോകളില്‍ ഉച്ചത്തില്‍ വീഡിയോകള്‍ പ്ലേ ചെയ്തത് ഏകദേശം 57,000 യാത്രക്ക് മുന്നറിയിപ്പ് നല്‍കിയതായി ബിഎംആര്‍സിഎല്‍ പറയുന്നു. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയായിരുന്നു നേരത്തെ ചെയ്തിരുന്നത്, അപൂര്‍വ്വമായി മാത്രമേ പിഴയായി 500 രൂപ ചുമത്തിയിരുന്നുള്ളൂ.

5 / 5
ഇതിന് പുറമെ മെട്രോ പരിസരത്ത് പോസ്റ്ററുകള്‍, ബാനറുകള്‍, പ്ലക്കാര്‍ഡുകള്‍ എന്നിവ പ്രദര്‍ശിപ്പിക്കുകയോ പ്രകടനങ്ങള്‍ നടത്തുകയോ ചെയ്യുന്നതിന് 10,000 രൂപ വരെ പിഴ ഈടാക്കും. നേരത്തെ ആറ് മാസം വരെ തടവോ 1,000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടി വരുന്നതായിരുന്നു ശിക്ഷ. നിയന്ത്രിക മേഖലയിലേക്കുള്ള പ്രവേശനം, ട്രാക്കുകളിലേക്ക് അതിക്രമിച്ച് കടക്കല്‍ തുടങ്ങിയവയ്ക്ക് 5,000 രൂപ വരെയും പിഴ ചുമത്താം.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Onam Bumper 2026: ഓണം ബമ്പര്‍ സമ്മാനത്തുകയില്‍ റെക്കോഡ് വര്‍ധനവ്; എന്നാലും ഇങ്ങനെ കൂട്ടരുത്‌
Gardening: ചെടികൾ ഉണങ്ങിപ്പോകുമോ എന്ന പേടി വേണ്ട! പ്ലാസ്റ്റിക് കുപ്പി കൊണ്ട് ഇതൊന്ന് ഉണ്ടാക്കി നോക്കൂ…
നീലക്കുപ്പായമഴിച്ച് കംപ്ലീറ്റ് ഫുട്ബോളർ! ലോകകപ്പ് മുതൽ ഒളിമ്പിക് സ്വർണം വരെ അ‌ർജന്റീനയെ ചൂടിച്ച റിയൽ GOAT
Tovino Thomas: “അത് ഞാനല്ല, ചതിയിൽപ്പെടരുത്”; ടൊവിനോ തോമസിൻ്റെ പേരിൽ വ്യാജ ഇമെയിൽ തട്ടിപ്പ്
Sri Krishna Jayanthi 2026: ശ്രീകൃഷ്ണ ജയന്തി സെപ്റ്റംബർ 4 നോ 5നോ? കൃത്യമായ തീയതി, ആരാധനാരീതി, വ്രതാനുഷ്ടാനം എന്നിവ അറിയാം
Ahaana Krishna Wedding: ഡിലീറ്റ് ചെയ്തിട്ടും വീണ്ടും ഒരേ കമന്റ്, അക്കൗണ്ട് ബ്ലോക്ക് ചെയ്ത് അഹാന: കല്യാണം സർപ്രൈസ്
പീസ് ലില്ലി വയ്ക്കേണ്ടത് മുറിയിലോ ഹാളിലോ?
വീട്ടില്‍ സ്വര്‍ണം വെക്കുന്നത് പണിയാകും; അറിയേണ്ടതെല്ലാം
വില അ‌റിഞ്ഞ് വിൽക്കാം! സെപ്റ്റംബർ 1-ലെ റബർ വില
ഈ 7 ഭക്ഷണങ്ങൾ കിഡ്നിക്ക് ശത്രുക്കൾ
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ