കാഴ്ച മങ്ങൽ തുടക്കത്തിലേ മാറ്റാം; കണ്ണുകളുടെ ആരോഗ്യത്തിന് ദിവസവും കഴിക്കേണ്ട ഭക്ഷണങ്ങൾ | Best foods to improve eyesight naturally, It Gives Vitamins for eye health and blurry vision Malayalam news - Malayalam Tv9

Eye Health: കാഴ്ച മങ്ങൽ തുടക്കത്തിലേ മാറ്റാം; കണ്ണുകളുടെ ആരോഗ്യത്തിന് ദിവസവും കഴിക്കേണ്ട ഭക്ഷണങ്ങൾ

Published: 

12 Jun 2026 | 10:44 AM

Eyesight Improve Tips: കണ്ണുകളുടെ ആരോഗ്യം നിലനിർത്തുന്നതിൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന് വലിയ പങ്കുണ്ട്. കാഴ്ചശക്തി വർദ്ധിപ്പിക്കാനും ഭാവിയിൽ തിമിരം, ഗ്ലോക്കോമ തുടങ്ങിയ ഗുരുതര പ്രശ്നങ്ങൾ വരാതിരിക്കാനും ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ടവ ഏതൊക്കെയാണെന്ന് നോക്കാം. കണ്ണുകളുടെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് വിറ്റാമിൻ എ. കാരറ്റ്, മധുരക്കിഴങ്ങ്, പപ്പായ എന്നിവയിൽ ബീറ്റാ കരോട്ടിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്.

1 / 5
കമ്പ്യൂട്ടറുകളുടെയും മൊബൈൽ ഫോണുകളുടെയും അമിത ഉപയോഗം കാരണം ചെറുപ്പക്കാരിൽ പോലും കാഴ്ച മങ്ങൽ, കണ്ണിന് വരൾച്ച , കണ്ണ് വേദന എന്നിവ ഇന്ന് സാധാരണമാണ്. കണ്ണുകളുടെ ആരോഗ്യം നിലനിർത്തുന്നതിൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന് വലിയ പങ്കുണ്ട്. കാഴ്ചശക്തി വർദ്ധിപ്പിക്കാനും ഭാവിയിൽ തിമിരം, ഗ്ലോക്കോമ തുടങ്ങിയ ഗുരുതര പ്രശ്നങ്ങൾ വരാതിരിക്കാനും ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ടവ ഏതൊക്കെയാണെന്ന് നോക്കാം. (Image Credit Source: Getty Images)

2 / 5
കാരറ്റും മധുരക്കിഴങ്ങും: കണ്ണുകളുടെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് വിറ്റാമിൻ എ. കാരറ്റ്, മധുരക്കിഴങ്ങ്, പപ്പായ എന്നിവയിൽ ബീറ്റാ കരോട്ടിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെത്തുമ്പോൾ വിറ്റാമിൻ എ ആയി മാറുന്നു. ഇത് കണ്ണിലെ റെറ്റിനയുടെ ആരോഗ്യം സംരക്ഷിക്കുകയും രാത്രികാലങ്ങളിലെ കാഴ്ചശക്തി മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു. ഈ ഭക്ഷണം സ്ഥിരമായി കഴിക്കുന്നത് പല പ്രശ്നങ്ങളും പരിഹരിക്കും.

3 / 5
ചീരയും പച്ചക്കറികളും: മുരിങ്ങയില, ചീര, ബ്രൊക്കോളി തുടങ്ങിയ പച്ചക്കറികൾ കണ്ണിന് വളരെയധികം ​ഗുണങ്ങളും സംരക്ഷണവും നൽകുന്നു. ഇവയിൽ ലൂട്ടീൻ, സിയാക്സാന്തിൻ എന്നീ ശക്തമായ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. മൊബൈൽ, കമ്പ്യൂട്ടർ സ്ക്രീനുകളിൽ നിന്നുള്ള നീല വെളിച്ചം റെറ്റിനയെ ദോഷകരമായി ബാധിക്കുന്നത് തടയാൻ ഇവ നിങ്ങളെ സഹായിക്കും. പ്രായമാകുമ്പോൾ ഉണ്ടാകുന്ന കാഴ്ചക്കുറവ് തടയാനും ഇത് മികച്ചതാണ്.

4 / 5
നെല്ലിക്കയും ഓറഞ്ചും: കണ്ണുകളിലെ രക്തക്കുഴലുകളുടെ ആരോഗ്യം നിലനിർത്താൻ വിറ്റാമിൻ സി ആവശ്യമാണ്. ദിവസവും ഒരു നെല്ലിക്കയോ ഓറഞ്ചോ കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതായി പറയപ്പെടുന്നു. ഇത് പ്രായമാകുമ്പോൾ ഉണ്ടാകുന്ന തിമിരത്തിനുള്ള സാധ്യതയെ വലിയ തോതിൽ കുറയ്ക്കുന്നു. അതുപോലെ തന്നെ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയ മത്തി, അയില, ചാള, നെയ്മീൻ എന്നിവ കണ്ണിന്റെ വരൾച്ചപൂർണ്ണമായി മാറ്റാൻ സഹായിക്കും.

5 / 5
മുട്ടയും നട്സും: മുട്ടയുടെ മഞ്ഞക്കരുവിൽ സിങ്ക്, ലൂട്ടീൻ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ അവ റെറ്റിനയെ സംരക്ഷിക്കാൻ സഹായിക്കുന്നു.അതുപോലെ ബദാം, വാൽനട്ട് എന്നിവയിലടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ കണ്ണിന്റെ കോശങ്ങൾ നശിച്ചുപോകുന്നത് തടയുന്നു. ദിവസവും 4-5 കുതിർത്ത ബദാം കഴിക്കുന്നത് കാഴ്ചശക്തി കൂട്ടാൻ സഹായിക്കും. കണ്ണുകളുടെ പേശികൾക്ക് വിശ്രമം ലഭിക്കാൻ ദിവസവും 7-8 മണിക്കൂർ ഉറക്കം അത്യാവശ്യമാണ്.

Follow Us
മുറിയിൽ ലക്കി ബാംബൂ വച്ചിട്ടുണ്ടോ? ഇതറിയണം
കഴുത്തിന് ചുറ്റുമുള്ള കറുപ്പ് മാറ്റാനുള്ള വഴികളിതാ
പുഴുങ്ങിയ മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കാമോ?
പഴുത്ത പപ്പായയോ അതോ പച്ചയോ? ഗർഭകാലത്തെ വില്ലൻ ഇവനാണ്
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി