Tips to Keep Mangoes Fresh: മാങ്ങ കേടുവരാതെ സൂക്ഷിക്കാം; ഇതാ ചില പൊടിക്കൈകൾ
Prevent Mangoes From Spoiling: ഒത്തിരി നാൾ മാങ്ങ കേടുവരാതെ സൂക്ഷിക്കുന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാൽ, മാങ്ങ കേടുവരാതെ സൂക്ഷിക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം.

മാങ്ങ കഴിക്കാൻ ഇഷമുള്ളവരാണ് നമ്മൾ എല്ലാവരും. പഴുത്തതും പച്ചയും അല്ലാതെ ജ്യൂസടിച്ചും ഒക്കെ മാങ്ങ കഴിക്കാറുണ്ട്. എന്നാൽ, ഒത്തിരി നാൾ മാങ്ങ കേടുവരാതെ സൂക്ഷിക്കുന്നത് കുറച്ച് ബുദ്ധിമുട്ടാണ്. അതിനാൽ, മാങ്ങ കേടുവരാതെ സൂക്ഷിക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം. (Image Credits: Pexels)

പഴുക്കാത്ത മാങ്ങയാണെങ്കിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലതാണ്. ചൂട് ലഭിച്ചാലേ പച്ച മാങ്ങ പഴുക്കുകയുള്ളൂ. പഴുക്കുന്നതിന് മുമ്പ് തന്നെ ഫ്രഡ്ജിൽ സൂക്ഷിച്ചാൽ മാങ്ങ കേടുവരാൻ സാധ്യതയുണ്ട്. അതിനാൽ, വായുസഞ്ചാരമുള്ള അധികം ചൂടിലാത്ത സ്ഥലങ്ങളിൽ തുണിയിലോ പേപ്പറിലോ മാങ്ങ സൂക്ഷിക്കാം. (Image Credits: Pexels)

പഴുത്ത് തുടങ്ങിയ മാങ്ങയാണെങ്കിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് ഏറ്റവും ഉചിതം. ഇത് അമിതമായി മാങ്ങ പഴുക്കുന്നത് തടയുന്നതിനൊപ്പം മാങ്ങ കേടുവരാതെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ഏഴ് ദിവസത്തോളം മാങ്ങ സൂക്ഷിക്കാനാകും. എന്നാൽ, വായുകടക്കാത്ത പാത്രത്തിൽ സൂക്ഷിച്ചാൽ ഇത് പെട്ടെന്ന് കേടായിപ്പോകും. (Image Credits: Pexels)

മുറിച്ച മാങ്ങയാണെങ്കിൽ കുറച്ച് നാരങ്ങ നീര് തളിച്ചാൽ കേടുവരുന്നത് തടയാം. വായുകടക്കാത്ത പാത്രത്തിലാക്കി വേണം ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കാൻ. ഇല്ലെങ്കിൽ മാങ്ങയുടെ രുചി നഷ്ടമാവുകയും പെട്ടന്ന് കേടുവരുകയും ചെയ്യും. (Image Credits: Pexels)

മാങ്ങ ദീർഘകാലം കേടുവരാതിരിക്കണമെങ്കിൽ പേപ്പർ ടവൽ ഉപയോഗിച്ച് മാങ്ങയുടെ ഞെട്ട് നന്നായി പൊതിഞ്ഞ് സൂക്ഷിക്കണം. ഇത് ഈർപ്പത്തെ ആഗിരണം ചെയ്യുന്നത് തടയുന്നു. അതുവഴി മാങ്ങ കേടുവരുന്നതും തടയും. നല്ല വായുസഞ്ചാരമുള്ള, അധികം ചൂടും ഈർപ്പവും ഇല്ലാത്ത സ്ഥലത്ത് വേണം മാങ്ങ സൂക്ഷിക്കാൻ. (Image Credits: Pexels)