Big Boss Malayalam season 7 : അനുമോളെ വിജയിപ്പിച്ച തൊപ്പിക്കും സഹ മത്സരാർത്ഥികൾക്കും നന്ദി; അഖിൽ മാരാർ
Akhil Marar about Anumol: അറിഞ്ഞോ അറിയാതെയോ നിങ്ങളിൽ ചിലർ അനു മോളുടെ പിആർ ആക്കി എന്നെ മാറ്റി. സ്വാഭാവികമായും എന്റെ കൂടെ അഭിമാനവും ആവശ്യവുമായി മാറി അനുമോളുടെ വിജയം. എന്റെ വിജയത്തിനു വേണ്ടി

കാത്തിരിപ്പുകൾക്കൊടുവിൽ ബിഗ് ബോസ് മലയാളം സീസൺ സേവനിന്റെ വിജയിയെ പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാവരും പ്രതീക്ഷിച്ചിരുന്നത് പോലെ അനുമോൾ തന്നെയാണ് ഇത്തവണത്തെ വിജയ്. വലിയ വിമർശനങ്ങളും വിവാദങ്ങൾക്കും ഇടയിലും അനുമോളെ പിന്തുണയ്ക്കുന്ന ഒരുപറ്റം ആളുകൾ ഉണ്ടായിരുന്നു എന്നാണ് ഇന്നലെ വിജയിയെ പ്രഖ്യാപിച്ചതോടെ മനസ്സിലാകുന്നത്. (Photo: Facebook)

ഇപ്പോഴിതാ അഖിൽ മാരാർ പുറത്ത് വിട്ട വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.അനുമോളെ വിജയിപ്പിച്ച തൊപ്പിക്കും സഹ മത്സരാർഥികൾക്കും എന്റെ നന്ദി അറിയിക്കുന്നു...അനുമോൾക്കും അനീഷിനും ഷാനവാസിനും അക്ബറിനും നെവിനും എന്റെ ആശംസകൾ എന്ന തലക്കെട്ടോടെ ആണ് അഖിൽ മാരാർ വീഡിയോ പങ്കുവെച്ചത്.(Photo: Facebook)

അനുമോളെ വിജയിപ്പിക്കാനായി അഹോരാർത്ഥം പണിയെടുത്ത തൊപ്പിക്കും റീ എൻട്രിയിലൂടെ എത്തി അനുമോൾക്കെതിരെ തിരിഞ്ഞ സഹ മത്സരാർത്ഥികൾക്കും തന്നെ നന്ദി എന്നാണ് അഖിൽമാരാർ പറയുന്നത്. അഖിൽ അനുമോളെ പിന്തുണയ്ക്കുന്ന വിധത്തിൽ മുൻപ് വീഡിയോകൾ പങ്കുവെച്ചിരുന്നു. ഇതിന്റെ പേരിൽ അനുവിന്റെ PR അഖിൽമാരാണെന്ന് തരത്തിൽ വരെ വിവാദങ്ങൾ ഉയർന്നു വന്നിരുന്നു. 50 ലക്ഷവും കാറും അനുമോൾ തന്നെ കൊണ്ടുപോകുമെന്ന് ആദ്യമേ പ്രഖ്യാപിച്ചയാളാണ് അഖിൽ മാരാർ. (Photo: Facebook)

അറിഞ്ഞോ അറിയാതെയോ നിങ്ങളിൽ ചിലർ അനു മോളുടെ പിആർ ആക്കി എന്നെ മാറ്റി. സ്വാഭാവികമായും എന്റെ കൂടെ അഭിമാനവും ആവശ്യവുമായി മാറി അനുമോളുടെ വിജയം. എന്റെ വിജയത്തിനു വേണ്ടി പിന്നിൽ പ്രവർത്തിച്ച തൊപ്പിക്കും മറ്റു മത്സരാർത്ഥികൾക്കും എന്റെ നന്ദിയും സ്നേഹവും അറിയിക്കുന്നു എന്നാണ് അഖിൽ മാരാർ പറയുന്നത്.നിരവധി വെല്ലുവിളികൾ തന്റെ ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ട് അതിനെല്ലാം ഞാൻ മറുപടി നൽകിയിട്ടുണ്ട് എന്ന് അഖിൽ മാരാർ വീഡിയോയിൽ പറയുന്നു. (Photo: Facebook)

അതേസമയം അനുമോൾക്കെതിരെ വലിയ വിമർശനങ്ങൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ നിന്നും അടക്കം നേരിട്ടിരുന്നത്. ബിഗ് ബോസിൽ എല്ലാ മത്സരാർത്ഥികളെയും അനാവശ്യമായി സദാചാരം പറയുകയും ബോഡി ഷേയ്മിംഗ് നടത്തുകയും ചെയ്യുന്ന വ്യക്തിയാണ് അനുമോൾ എന്ന തരത്തിൽ വരെ പരാമർശങ്ങൾ എത്തിയിരുന്നു. എന്നാൽ അതിനെയെല്ലാം മറികടന്നാണ് അനു ഇപ്പോൾ വിജയിയായി മാറിയിരിക്കുന്നത്.(Photo: Facebook)