AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: ആർകിടെക്റ്റാണ്, മോഡലാണ്; ബിബി ഹൗസിലെ കരുത്തുറ്റ സ്ത്രീശബ്ദം; ആരാണ് വൈൽഡ് കാർഡ് വേദ് ലക്ഷ്മി?

Who Is Ved Lakshmi: ബിഗ് ബോസ് ഹൗസിലെ വൈൽഡ് കാർഡുകളിൽ ഒരാളായ വേദ് ലക്ഷ്മി ഇതിനകം ഹൗസിൽ കരുത്തുറ്റ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു. ആർക്കിടെക്റ്റും മോഡലുമായ വേദ് ലക്ഷ്മിയെപ്പറ്റി കൂടുതലറിയാം.

abdul-basith
Abdul Basith | Updated On: 01 Sep 2025 09:18 AM
ബിഗ് ബോസ് ഹൗസിലെ അഞ്ച് വൈൽഡ് കാർഡുകളിൽ ഒരാളാണ് വേദ് ലക്ഷ്മി. പ്രൊഫഷണലി ആർക്കിടെക്റ്റ് ആയ വേദ് ലക്ഷ്മി മോഡലും നടിയുമാണ്. താരം ആദ്യമായി അഭിനയിച്ച സിനിമ പുറത്തിറങ്ങാനിരിക്കുകയാണ്. ബിബി ഹൗസിലെ കരുത്തുറ്റ സ്ത്രീശബ്ദമായ വേദ് ലക്ഷ്മിയെപ്പറ്റി. (Ved Lakshmi Instagram)

1 / 5
ലക്ഷ്മി ഹരിഹരൻ എന്നാണ് വേദ് ലക്ഷ്മിയുടെ ശരിയായ പേര്. പ്രൊഫഷൻ കൊണ്ട് ആർകിടെക്റ്റാണ്. ഈ മേഖലയിൽ ജോലി ചെയ്ത ലക്ഷ്മി കുറച്ചുകാലം മാർക്കറ്റിങ് പ്രൊഫഷണലായും ജോലി ചെയ്തിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ 15,000ഓളം ഫോളോവേഴ്സാണ് വേദ് ലക്ഷ്മിയ്ക്ക് ഉള്ളത്.

2 / 5
പുറത്തിറങ്ങാനിരിക്കുന്ന മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന സിനിമയിലൂടെയാണ് വേദ് ലക്ഷ്മിയുടെ അഭിനയ കരിയർ ആരംഭിക്കുന്നത്. ബിഗ് ബോസ് സീസൺ 5 ജേതാവായ അഖിൽ മാരാറും ആ സീസണിലെ മത്സരാർത്ഥിയായിരുന്ന അഭിഷേക് ശ്രീകുമാറും സിനിമയിൽ പ്രധാന വേഷങ്ങളിലെത്തും.

3 / 5
ബിഗ് ബോസ് ഹൗസിനുള്ളിൽ കരുത്തുറ്റ സ്ത്രീശബ്ദമാണ് വേദ് ലക്ഷ്മി. വന്ന ദിവസം തന്നെ തൻ്റെ നിലപാട് കൃത്യമായി പറയാൻ ലക്ഷ്മി ശ്രദ്ധിച്ചിരുന്നു. സ്വാഗതം ആശംസിക്കാൻ ലഭിച്ച ടാസ്കിൽ നെവിൻ കൂടുതൽ സമയമെടുത്തപ്പോൾ അതിൽ തൻ്റെ എതിർപ്പ് വേദ് ലക്ഷ്മി അറിയിച്ചു.

4 / 5
കഴിഞ്ഞ ദിവസം കിച്ചണിൽ വച്ച് ഷാനവാസിൻ്റെ തർക്കത്തിലും താരം കുലുങ്ങിയില്ല. തിരികെ ശക്തമായിത്തന്നെ ലക്ഷ്മി പ്രതികരിച്ചു. വൈൽഡ് കാർഡുകളിൽ ഏറ്റവും നല്ല രീതിയിൽ ഗെയിം കളിക്കാനറിയുന്ന ആൾ എന്ന നിലയിലാണ് പൊതുവേ വേദ് ലക്ഷ്മിയെ ഇപ്പോൾ വിലയിരുത്തുന്നത്.

5 / 5