'ഭാര്യയുടെ ശബ്ദം ഒരുതവണ കേട്ടാൽ മതി'; കരഞ്ഞ അപ്പാനിയെ ആശ്വസിപ്പിച്ച് ജിസേലും ബിന്നിയും | Bigg Boss Malayalam Season 7 Appani Sarath Cries And Says He Just Wants To Hear His Wife's Voice Gizele And Binny Console Malayalam news - Malayalam Tv9

Bigg Boss Malayalam Season 7: ‘ഭാര്യയുടെ ശബ്ദം ഒരുതവണ കേട്ടാൽ മതി’; കരഞ്ഞ അപ്പാനിയെ ആശ്വസിപ്പിച്ച് ജിസേലും ബിന്നിയും

Updated On: 

20 Aug 2025 | 03:05 PM

Appani Sarath Cries In Bigg Boss: ബിഗ് ബോസ് ഹൗസിൽ കരഞ്ഞ് അപ്പാനി ശരത്. ഭാര്യയുടെ ശബ്ദം ഒരു തവണയെങ്കിലും കേൾക്കണമെന്നതാണ് ശരതിൻ്റെ ആവശ്യം.

1 / 5
ഭാര്യയെ കാണണമെന്നാവശ്യപ്പെട്ട് കരഞ്ഞ് അപ്പാനി ശരത്. ഭാര്യയുടെ ശബ്ദം ഒരു തവണ കേട്ടാൽ മതി എന്ന് പറഞ്ഞാണ് ശരത് കരയുന്നത്. ശരതിനെ ജിസേലും ബിന്നിയും ചേർന്ന് ആശ്വസിപ്പിക്കുന്നുണ്ട്. ഇതിൻ്റെ വിഡിയോ ഏഷ്യാനെറ്റ് തന്നെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടു. (Image Courtesy- Screengrab)

2 / 5
അപ്പാനി കരയുമ്പോൾ ബിന്നി അടുത്തിരിക്കുന്നതാണ് വിഡിയോയുടെ തുടക്കം. അപ്പോൾ ജിസേൽ അവിടേക്ക് എത്തുന്നു. "വൈഫിൻ്റെ ഓർമ്മ വരുന്നോ" എന്ന് ചോദിച്ച് ജിസേൽ അപ്പാനിയെ ആശ്വസിപ്പിക്കുന്നു. രണ്ട് ദിവസത്തിനുള്ളിൽ വീട്ടുകാരുമായി സംസാരിക്കാനാവുമെന്ന് ജിസേൽ പറയുന്നു.

3 / 5
ഇത് ശ്രദ്ധിക്കാതെ ശരത് വീണ്ടും കരയുകയാണ്. ഇതിനിടെ അക്ബർ അവിടേക്ക് വന്ന് തുണികളും മറ്റും എടുക്കുന്നുണ്ട്. ഇതിനിടെ, "ചേട്ടൻ കരയുന്നത് കാണുമ്പോൾ അവർക്ക് ഫീലാവും" എന്ന് ബിന്നി പറയുന്നു. ഇതോടെ അക്ബറും അപ്പാനിയെ സമാധാനിപ്പിക്കാൻ അവിടെ ഇരിക്കുന്നു.

4 / 5
"വീട്ടിൽ നെഗറ്റീവ് അടിച്ചിട്ടുണ്ടാവുമല്ലേ" എന്ന് അക്ബർ ചോദിക്കുന്നതിന് ശരത് മറുപടി പറയുന്നില്ല. "അതിൽ കാര്യമില്ല, അതൊക്കെ പൊട്ടിപ്പോകും" എന്ന് അക്ബർ തുടരുന്നു. ബിൻസി വിഷയമാണെന്നതിൻ്റെ സൂചനയായി ഈ സമയത്ത് ഷാനവാസിനെ വിഡിയോയിൽ കാണിക്കുന്നുണ്ട്.

5 / 5
"വൈഫിനെ കൺവിൻസ് ചെയ്യാനും ക്ലാരിറ്റി വരുത്താനും എനിക്കറിയാം" എന്ന് ശരത് പറയുന്നു. "അതെനിക്കറിയാം. പക്ഷേ, എനിക്ക് ഇവരുടെ ആരുടെയെങ്കിലും ശബ്ദം കേൾക്കണം, ഒത്തവണ കേട്ടാൽ മതി" എന്ന് ശരത് പറയുമ്പോൾ "ഞങ്ങളെയും കൂടി കരയിപ്പിക്കരുതെന്ന് ബിന്നി പറയുന്നു.

സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ