ബിഗ്ബോസ് വീട്ടിലേക്ക് രേണുസുധിയും അനുകുട്ടിയും; ആദ്യമായി ലെസ്ബിയൻ കപ്പിൾസ്; പടക്കളത്തിൽ ഇവരെല്ലാം.... | Bigg Boss Malayalam Season 7, Complete Contestant List including Renu Sudhi, Anukutty, and lesbian couple Malayalam news - Malayalam Tv9

Bigg Boss Malayalam: ബിഗ്ബോസ് വീട്ടിലേക്ക് രേണുസുധിയും അനുകുട്ടിയും; ആദ്യമായി ലെസ്ബിയൻ കപ്പിൾസ്; പടക്കളത്തിൽ ഇവരെല്ലാം….

Published: 

03 Aug 2025 22:40 PM

Bigg Boss Malayalam Season 7: ഏറെ ആരാധകരുള്ള റിയാലിറ്റി ഷോ, ബിഗ്ബോസ് സീസൺ 7ന് തിരശ്ശീല ഉയർന്നു. ഏഴിന്റെ കളികളുമായി പടക്കളത്തിൽ ഏറ്റുമുട്ടുന്ന ആ മത്സരാർത്ഥികൾ ആരെല്ലാമെന്ന് അറിയാം...

1 / 6ബിഗ് ബോസ് മലയാളം ഏഴാം സീസണ് തുടക്കമായി. ഇന്ന് (ഓഗസ്റ്റ് 3) രാത്രി ഏഴ് മണിക്കായിരുന്നു ഷോയുടെ ഗ്രാൻഡ് ലോഞ്ച്. 19 മത്സരാർത്ഥികളാണ് ഇത്തവണയും ഷോയിൽ ഉണ്ടാവുക.

ബിഗ് ബോസ് മലയാളം ഏഴാം സീസണ് തുടക്കമായി. ഇന്ന് (ഓഗസ്റ്റ് 3) രാത്രി ഏഴ് മണിക്കായിരുന്നു ഷോയുടെ ഗ്രാൻഡ് ലോഞ്ച്. 19 മത്സരാർത്ഥികളാണ് ഇത്തവണയും ഷോയിൽ ഉണ്ടാവുക.

2 / 6

ടെലിവിഷൻ പരിപാടികളിലൂടെ ശ്രദ്ധേയയായ അനുമോളും ഇത്തവണത്തെ ബി​ഗ്ബോസിൽ മത്സരാർത്ഥിയാണ്. തിരുവന്തപുരം സ്വദേശിയായ അനു അഭിനയത്തോടൊപ്പം തന്നെ മോഡലിങ്ങിലും സോഷ്യൽ മീഡിയയിലും സജീവമാണ്.

3 / 6

പ്രവചനങ്ങളെല്ലാം സത്യമായി, ഇത്തവണത്തെ ബി​ഗ്ബോസിൽ വീട്ടിൽ രേണു സുധിയും ഉണ്ടാകും. സോഷ്യൽ മീഡിയയിൽ സമീപകാലത്ത് ഏറെ ശ്രദ്ധനേടിയ രേണു സുധി അഭിനയരംഗത്തും വളരെ സജീവമാണ്.

4 / 6

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ലെസ്ബിയൻ കപ്പിൾ വീട്ടിൽ എത്തുകയാണ്, ആദില നസ്രിൻ- നൂറ ഫാത്തിമ. മുൻ സീസണുകളിലെ പ്രെഡിക്ഷൻ ലിസ്റ്റുകളിൽ ഇവരുടെ പേരുകൾ കേട്ടിരുന്നെങ്കിലും സീസൺ 7 നിലേക്കാണ് ആദിലയും നൂറയും വന്നിരിക്കുന്നത്.

5 / 6

അങ്കമാലി ഡയറീസിലൂടെ വെള്ളിത്തിരിയില്‍ അരങ്ങേറിയ അപ്പാനി ശരത് ഇന്ന് ശ്രദ്ധേയനായ യുവനടനാണ്. തിരുവനന്തപുരം അരുവിക്കര സ്വദേശിയായ താരവും ഇത്തവണത്തെ ബി​ഗ്ബോസ് പടക്കളത്തിൽ ഉണ്ട്.

6 / 6

ഹോട് സീറ്റ്' എന്ന ഷോയിലൂടെ മൂർച്ചയേറിയ ചോദ്യങ്ങളുമായി അതിഥികളെ നേരിടുന്ന അവതാരിക ശാരിക കെ ബിയും കൂടാതെ കൊച്ചിൻ കലാഭവൻ്റെ മിമിക്രി താരം എന്ന നിലയിൽ അറിയപ്പെട്ടു തുടങ്ങിയ കലാഭവൻ സരിഗയും ഇത്തവണത്തെ ബി​ഗ്ബോസിൽ ഉണ്ട്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും