AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: യുവാക്കളുടെ പുതിയ ക്രഷായി നൂറ; എന്തിന് ഈ പരീക്ഷണമെന്ന് സോഷ്യൽ മീഡിയ

Fathima Noora Becomes New Crush: ബിഗ് ബോസ് മലയാളം സീസണിൽ യുവാക്കളുടെ ക്രഷ് ആണ് ഫാത്തിമ നൂറ. എന്നാൽ, ഈ ആരാധകർക്ക് ഒരു സങ്കടവുമുണ്ട്.

Abdul Basith
Abdul Basith | Published: 12 Aug 2025 | 07:19 PM
ബിഗ് ബോസ് മലയാളം സീസൺ സെവനിൽ ഏറ്റവും ആരാധകരുള്ള മത്സരാർത്ഥികളിൽ ഒരാളാണ് നൂറ. ആദില-നൂറ ദമ്പതിമാർ ഒരു മത്സരാർത്ഥിയായാണ് ബിഗ് ബോസിലുള്ളതെങ്കിലും നൂറയ്ക്ക് പ്രത്യേക ആരാധകവൃന്ദമുണ്ട്. നിരവധി യുവാക്കളുടെ പുതിയ ക്രഷ് ആണ് ഈ കോഴിക്കോട് സ്വദേശിനി. (Image Credits- Screengrab)

1 / 5
നൂറയുടെ ചിത്രങ്ങളും ബിഗ് ബോസിലെ ദൃശ്യങ്ങൾ ചേർത്തുള്ള എഡിറ്റഡ് റീൽസുകളും സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പ്രചരിക്കുകയാണ്. നൂറ ക്രഷ് ആണെങ്കിലും ഇവർക്കൊരു പ്രതിസന്ധിയുണ്ട്. സ്വവർഗാനുരാഗിയായതിനാൽ ഒരവസരവും ലഭിക്കില്ലല്ലോ എന്ന സങ്കടമാണ് ഇവർ പങ്കുവെക്കുന്നത്.

2 / 5
ബിഗ് ബോസ് ഷോ കഴിയുന്നതോടെ ആദിലയും നൂറയും അടിച്ചുപിരിയുമെന്നാണ് ചിലർ അവകാശപ്പെടുന്നത്. നിരവധി പരീക്ഷണഘട്ടങ്ങൾ കഴിഞ്ഞ് സമൂഹത്തിനും മതത്തിനുമെതിരെ പോരാടി ഒന്നായവരാണ് ഇവർ. അതുകൊണ്ട് അവരുടെ പ്രണയം ശക്തമാണെന്ന മറുവാദം മറ്റ് ചിലരും ഉയർത്തുന്നു.

3 / 5
ഷോയ്ക്കിടെയുള്ള കലാഭവൻ സരിഗയുടെ ഒരു വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. തനിക്ക് പെണ്ണും പെണ്ണും എന്ന സങ്കല്പം അംഗീകരിക്കാൻ കഴിയില്ലായിരുന്നു എന്നും നിങ്ങളെ കണ്ടപ്പോൾ അത് മാറി എന്നും സരിഗ പറഞ്ഞിരുന്നു. ആദിലയോടായിരുന്നു സരിഗയുടെ തുറന്നുപറച്ചിൽ.

4 / 5
നിങ്ങളുടെ സ്നേഹം കാണുമ്പോൾ മനസ് നിറയുന്നുണ്ടെന്ന് പറഞ്ഞ സരിഗ, സ്വവർഗ പ്രണയം ചിന്തിക്കാൻ കഴിയാത്ത ഒരിടത്തുനിന്നാണ് താൻ വരുന്നതെന്ന് പറഞ്ഞു. എന്നാൽ, നിങ്ങൾ ഒരു ഭാര്യയും ഭർത്താവും പോലെയാണ് തോന്നുന്നതെന്നും ഇത് തന്നെ ഇമോഷണൽ ആക്കുകയാണെന്നും കൂട്ടിച്ചേർത്തു.

5 / 5