Big Boss: ‘ബിഗ് ബോസിൽ പറയാൻ വേണ്ടി ഞങ്ങളുണ്ടാക്കിയ സ്റ്റോറിയല്ല; ബിന്നി അനുഭവിച്ചതാണ് അവൾ പറഞ്ഞത്’; നൂബിൻ
Bigg Boss Malayalam Season 7: ബിന്നി അനുഭവിച്ചതാണ് അവൾ പറഞ്ഞതെന്നാണ് നൂബിൻ പറയുന്നത്. മറ്റുള്ളവരുടെ ജീവിതം അറിയാതെ അവരെ വേദനിപ്പിക്കരുതെന്നും നൂബിൻ പറയുന്നു.

മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് സീരിയൽ നടി ബിന്നി സെബാസ്റ്റ്യൻ. ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ ഒരു മത്സരാർത്ഥി കൂടിയാണ് ബിന്നി. കഴിഞ്ഞ ദിവസം ഷോയിൽ ബിന്നി തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു.(Image Credits:Instagram)

ലൈഫ് സ്റ്റോറി സെഗ്മെന്റിലായിരുന്നു തന്റെ കുട്ടിക്കാലത്തെ ഒറ്റപ്പെടലിനെ കുറിച്ച് ബിന്നി വെളിപ്പെടുത്തിയിരുന്നു. കെയറിങ് എന്താണെന്ന് താൻ അനുഭവിച്ചിട്ടില്ലെന്നാണ് ബിന്നി പറയുന്നത്. കുട്ടിക്കാലം ഓർക്കാൻ തനിക്ക് ഒട്ടും ഇഷ്ടമല്ലെന്നും നടി പറഞ്ഞിരുന്നു.

ഇതിന്റെ വീഡിയോ വൈറലായശേഷം നിരവധി നെഗറ്റീവ് കമന്റുകളാണ് വന്നത്. ബിഗ് ബോസിന് വേണ്ടി ബിന്നി കെട്ടിച്ചമച്ച് കഥ പറഞ്ഞുവെന്ന തരത്തിലായിരുന്നു കമന്റുകൾ. ഇപ്പോഴിതാ ഇതിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഭർത്താവും നടനുമായ നൂബിൻ.

ബിന്നി അനുഭവിച്ചതാണ് അവൾ പറഞ്ഞതെന്നാണ് നൂബിൻ പറയുന്നത്. മറ്റുള്ളവരുടെ ജീവിതം അറിയാതെ അവരെ വേദനിപ്പിക്കരുതെന്നും നൂബിൻ പറയുന്നു. ബിഗ് ബോസിൽ പറയാൻ വേണ്ടി തങ്ങളുണ്ടാക്കിയ സ്റ്റോറിയാണെന്നാണ് ചിലർ പറയുന്നത്. ഇത് കണ്ട് തനിക്ക് ഒരുപാട് വിഷമം തോന്നിയെന്നും നൂബിൻ പറയുന്നു.

നെഗ്റ്റീവ് കമന്റിട്ട ആൾക്കാരുടെ ലൈഫിലും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടാവും അതൊക്കെ കേട്ടിട്ട് ഇതൊക്കെ ഫേക്കാണെന്ന് മറ്റൊരാൾ പറഞ്ഞാൽ എങ്ങനെയുണ്ടാകുമെന്നാണ് നടൻ ചോദിക്കുന്നത്. തനിക്ക് ബിന്നിയുടെ കഥ അറിയാമെന്നും താൻ പറഞ്ഞ് കൊടുത്തപ്പോഴാണ് ആള് മാറി തുടങ്ങിയതെന്നും നടൻ പറയുന്നു.