AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Noobin-Binny Sebastian: ബിന്നി കള്ള ഡോക്ടറാണ്; വേറെയും കഥകളുണ്ട്, അതൊന്നും പുറത്ത് പറയാൻ പറ്റില്ല; പ്രതികരിച്ച് നൂബിൻ

ബിന്നിക്ക് ബി​ഗ് ബോസിൽ കിട്ടിയെന്ന് താൻ തന്റെ സഹപ്രവർത്തകയോട് പറഞ്ഞപ്പോൾ നല്ല കുടുംബത്തിൽ പിറന്നവർ ആരും ആ ഷോയിൽ പങ്കെടുക്കാൻ പോവില്ലെന്നായിരുന്നു മറുപടി ലഭിച്ചത് എന്നാണ് നടൻ പറയുന്നത്.

sarika-kp
Sarika KP | Published: 02 Sep 2025 12:25 PM
ബിഗ് ബോസ് സീസൺ ഏഴിലെ ശക്തയായ മത്സരാർഥിയാണ് സീരിയൽ-സിനിമാ താരം ഡോ.ബിന്നി സെബാസ്റ്റ്യൻ. വീട്ടിനുള്ളിൽ വാശീയേറിയ പോരാട്ടത്തിലാണ് ബിന്നി. പുറത്ത് നിന്ന് ഭാര്യക്ക് കട്ട സപ്പോർട്ടുമായി ഭർത്താവും നടനുമായ നൂബിനുമുണ്ട് . ഇപ്പോഴിതാ ബിന്നിയെ കുറിച്ച് നൂബിൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.(Image credits:Instagram)

1 / 6
ബിന്നി നോമിനേഷനിൽ ഉണ്ടെന്ന് അറിഞ്ഞാൽ തന്നെ തനിക്ക് ചങ്കിടിപ്പ് കൂടുമെന്ന് ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ നൂബിൻ ജോണി പറയുന്നു.ബിന്നി നോമിനേഷനിൽ വന്നുവെന്ന് അറിഞ്ഞാൽ പിന്നെ ടെൻഷനാണെന്നും ചങ്കിന് വേദന എടുക്കുമെന്നുമാണ് നൂബിൻ പറയുന്നത്.

2 / 6
തന്റേയും അവളുടേയും വീട്ടിലുള്ളവരെല്ലാം ഫുൾ സപ്പോർട്ടാണെന്നും അതുകൊണ്ട് അവർ പുറത്തിറങ്ങി അറിയാവുന്ന ആളുകളെ കൊണ്ടെല്ലാം വോട്ട് ചെയ്യിപ്പിക്കുമെന്നാണ് നൂബിൻ പറയുന്നത്.ആശുപത്രിയിലേക്ക് പോയ വഴി മമ്മി ഓട്ടോ ചേട്ടനെകൊണ്ട് വരെ ഹോട്ട്സ്റ്റാർ ഓപ്പൺ ചെയ്യിപ്പിച്ച് വോട്ട് ചെയ്യിപ്പിച്ചുവെന്നും നൂബിൻ പറയുന്നു.

3 / 6
ബിന്നിക്ക് ബി​ഗ് ബോസിൽ കിട്ടിയെന്ന് താൻ തന്റെ സഹപ്രവർത്തകയോട് പറഞ്ഞപ്പോൾ നല്ല കുടുംബത്തിൽ പിറന്നവർ ആരും ആ ഷോയിൽ പങ്കെടുക്കാൻ പോവില്ലെന്നായിരുന്നു മറുപടി ലഭിച്ചത് എന്നാണ് നടൻ പറയുന്നത്. ഇത് കേട്ട് തനിക്ക് വിഷമം വന്നുവെന്നും വീണ്ടും പറഞ്ഞപ്പോൾ താൻ ചൂടായി എന്നും  നൂബിൻ വെളിപ്പെടുത്തി.

4 / 6
ബിന്നി കള്ള ഡോക്ടറാണ് പഠിച്ചിട്ടില്ലെന്ന് ചിലർ പ്രചരിപ്പിക്കുന്നതായി അറിഞ്ഞു. എന്നാൽ അത് സത്യമല്ലെന്നും അന്തസായിട്ട് ചൈനയിൽ പഠിച്ച്  തിരുവനന്തപുരത്ത് വന്ന് പരീക്ഷ എഴുതി പാസായതാണ് എന്നാണ് നൂബിൻ പറയുന്നത്.

5 / 6
ബിന്നി പറഞ്ഞ കഥയിലെ വില്ലത്തിയായ ആന്റി ഇപ്പോഴുമുണ്ട്. ആ ആന്റി ബിന്നിയുടെ ലൈഫ് സ്റ്റോറി പുറത്ത് വന്നശേഷം അവിടെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നാണ് താൻ അറിഞ്ഞത്. ആന്റിയുടെ വേറെയും കഥകളുണ്ട്. അതൊന്നും പുറത്ത് പറയാൻ പറ്റില്ലെന്നും നൂബിൻ പറഞ്ഞു.

6 / 6