Bigg Boss Malayalam Season 7: ബിഗ് ബോസ് മിസ്സാകില്ല! എപ്പോള്‍, എവിടെയെല്ലാം കാണാം
Bigg Boss Malayalam Season 7 Live Streaming: തുടര്‍ച്ചയായി മോഹന്‍ലാല്‍ തന്നെ അവതരാകനായി എത്തുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇപ്പോഴിതാ അതിന്റെ ഏഴാം സീസണിലേക്ക് കടക്കുകയാണ്. താരത്തില്‍ ജന്മദിനത്തോട് അനുബന്ധിച്ച് 2025 മെയ് 21നായിരുന്നു സീസണ്‍ ഏഴിന്റെ ഔദ്യോഗിക ലോഗോ പുറത്തുവിട്ടത്.

ബിഗ് ബോസ് മലയാളം സീസണ്‍ 7 ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഷോയുടെ ഗ്രാന്‍ഡ് ലോഞ്ച് എപ്പിസോഡ് ഏഷ്യാനെറ്റില്‍ വൈകീട്ട് 7 മണിക്ക് സംപ്രേഷണം ചെയ്യും. (Image Credits: Social Media)

ആരെല്ലാമാണ് മത്സരാര്‍ത്ഥികളായെത്തുന്നത് എന്ന കാര്യം ഇപ്പോഴും നിഗൂഢമായി തന്നെ തുടരുകയാണ്. പ്രേക്ഷകര്‍ക്ക് സുപരിചിതരായ നിരവധി താരങ്ങളുടെ പേരുകള്‍ ഇതിനോടകം തന്നെ പ്രവചന പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

രാത്രിയില്‍ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന ഷോ എങ്ങനെയെല്ലാം കാണാമെന്ന സംശയവും ആളുകള്‍ക്കുണ്ട്.

ഏഷ്യാനെറ്റ് വഴി നിങ്ങള്‍ക്ക് ടിവിയിലൂടെ ഷോ കാണാനാകും. ഇതിന് പുറമെ ഡിജിറ്റല്‍ സ്ട്രീമിങ് നടക്കുന്നത് ജിയോഹോട്ടസ്റ്റാര്‍ വഴിയാണ്. ഇതുവഴി തത്സമയം പരിപാടി ആസ്വദിക്കാം.

തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ രാത്രി 9.30 നാണ് ഷോ സംപ്രേഷണം ചെയ്യുക. മോഹന്‍ലാല്‍ വരുന്ന സ്‌പെഷ്യല്‍ എപ്പിസോഡില്‍ രാത്രി 9 മണിക്കും സംപ്രേഷണം ആരംഭിക്കും. 24 മണിക്കൂര്‍ ലൈവ് സ്ട്രീമിങ് ജിയോഹോട്ട്‌സ്റ്റാറില്‍ ഉണ്ടായിരിക്കുന്നതാണ്.