Bigg Boss Malayalam Season 7: നിങ്ങൾ ഉദ്ദേശിച്ച ആളല്ല….! ഇത് ‘സാബുമാന്‍’; ബിഗ് ബോസിലേക്ക് എത്തിയ ആ മത്സരാർത്ഥി ആരാണ്?
കോണ്ടെന്‍റ് ക്രിയേറ്ററും ഫുഡ് വ്ലോഗറും ഡാന്‍സറും ഒക്കെയാണ് ആകാശ് സാബു. സാബുമാന്‍ എന്നാണ് ആകാശിന്‍റെ യുട്യൂബ് ചാനലിന്‍റെ പേര്. ഫുഡ് വ്ലോഗിനു പുറമെ പലവക ഉള്ളടക്കങ്ങളും ഈ ചാനലില്‍ ഉണ്ട്.

ബിഗ് ബോസ് മലയാളം സീസൺ ഏഴിലേക്ക് കഴിഞ്ഞ ദിവസം അഞ്ച് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയാണ് എത്തിയത്. സീരിയൽ താരം ജിഷിൻ മോഹൻ, അവതാരക മസ്താനി, യുട്യൂബറായ പ്രവീൺ, വ്ളോഗറും ഡാൻസുറും കൂടിയായി ആകാശ് സാബു , നടിയും മോഡലുമായ വേദ് ലക്ഷ്മി എന്നിവരാണ് വീട്ടിലേക്ക് പുതിയതായി എത്തിയത്. (Image Credits:Instagram)

കോണ്ടെന്‍റ് ക്രിയേറ്ററും ഫുഡ് വ്ലോഗറും ഡാന്‍സറും ഒക്കെയാണ് ആകാശ് സാബു. സാബുമാന്‍ എന്നാണ് ആകാശിന്‍റെ യുട്യൂബ് ചാനലിന്‍റെ പേര്. ഫുഡ് വ്ലോഗിനു പുറമെ പലവക ഉള്ളടക്കങ്ങളും ഈ ചാനലില്‍ ഉണ്ട്.

റെസിപ്പി പരീക്ഷണങ്ങള്‍, ഫുഡ് ചലഞ്ചുകള്‍ തുടങ്ങി കോമഡി സ്കിറ്റുകള്‍ വരെ ചെയ്യുന്നുണ്ട് ആകാശ് സാബു. ഹൈ ഓണ്‍ ഫുഡ് എന്ന ഇദ്ദേഹത്തിന്‍റെ ഇന്‍സ്റ്റഗ്രാം പേജിന് 27,000 ല്‍ അധികം ഫോളോവേഴ്സ് ഉണ്ട്. 2023 ഏപ്രിലില്‍ ആരംഭിച്ച യുട്യൂബ് ചാനലിന് 741 സബ്സ്ക്രൈബേഴ്സ് ആണ് ഉള്ളത്.

തിരുവനന്തപുരം സ്വദേശിയായ ആകാശ് സാബു മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എഡ്യൂക്കേഷനിലാണ് കമ്യൂണിക്കേഷന്‍ ആന്‍ഡ് മീഡിയയില്‍ ബിഎ പൂര്‍ത്തിയാക്കിയത്.

പിന്നീട് പരസ്യ ഏജന്‍സികളില്‍ ഇന്‍റേണ്‍ ആയും ഒരു ഫുഡ് ഡെലിവറി ആപ്പില്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് മാനേജരായും ജോലി ചെയ്തു.