AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Hair Growth Tips: ചെമ്പരത്തി പൂവ് മാത്രം മതി… മുടി പനങ്കുലപോലെ വളരും; എങ്ങനെ ഉപയോ​ഗിക്കാം

Hibiscus Flower For Hair Growth: മുടിയിഴകളുടെ മൊത്തത്തിലുള്ള കട്ടി കൂട്ടുകയും മുടി പൊട്ടുന്നത് കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ മുടിക്ക് സ്വാഭാവികമായ തിളക്കവും ഈർപ്പവും നൽകുന്നു. മുടിക്ക് നിറം നൽകുന്ന മെലാനിൻ ഉത്പാദനത്തിന് ആവശ്യമായ ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും ചെമ്പരത്തിയിലുണ്ട്.

neethu-vijayan
Neethu Vijayan | Published: 27 Sep 2025 20:26 PM
അന്നും ഇന്നും മുടി വളർച്ചയുടെ കാര്യത്തിൽ ഒരുപോലെ ആരാധകരുള്ള ഒന്നാണ് ചെമ്പരത്തി. ഇതിൻ്റെ ​ഗുണങ്ങളെക്കുറിച്ച് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. മുടി കൊഴിച്ചിൽ അനുഭവിക്കുന്ന ഒരാളാണെങ്കിൽ, ചെമ്പരത്തി പൂക്കൾ ഉപയോ​ഗിച്ച് അവയെ അതിവേ​ഗം തടയാനാകും. ചെമ്പരത്തി പൂവ് മാത്രമല്ല, ഇലകളിലും ധാരാളം ​ഗുണങ്ങളുണ്ട്.   മുടി വളർച്ച വർദ്ധിപ്പിക്കുന്നതിന് ചെമ്പരത്തി എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം. (Image Credits: Unsplash)

1 / 5
ചെമ്പരത്തി എണ്ണ: തലയോട്ടിക്ക് പുതുജീവൻ നൽകുകയും മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാൻ ചെമ്പരത്തികൊണ്ടുള്ള എണ്ണ ഉപയോ​ഗിക്കുന്നത് വളരെ നല്ലതാണ്. ഇത് മുടിക്ക് പോഷണവും ഈർപ്പവും നൽകുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ രോമകൂപങ്ങളെ കൂടുതൽ ഉത്തേജിപ്പിക്കുന്നു. (Image Credits: Unsplash)

2 / 5
എട്ട് ചെമ്പരത്തി പൂക്കൾ ഇലകളോട് കൂടി എടുത്ത് നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കുക.  ഒരു കപ്പ് വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ഈ പേസ്റ്റ് ചേർക്കുക. ശേഷം നന്നായി തിളപ്പിക്കുക. പിന്നീട് ഈ മിശ്രിതം തണുത്ത ശേഷം എണ്ണ അരിച്ചെടുക്കുക. ദിവസവും കുളിക്കുന്നതിന് മുമ്പായി നിങ്ങളുടെ തലയോട്ടിയിലും മുടിയിഴകളിലും 10 മിനിറ്റ് മസാജ് ചെയ്ത് ഉപയോ​ഗിക്കാം. (Image Credits: Unsplash)

3 / 5
ചെമ്പരത്തി ഹെയർ മാസ്ക്: മുടി ഉള്ളോടെ വളരാൻ കുറച്ച് നെല്ലിക്ക പൊടിയുമായി കലർത്തി ചെമ്പരത്തി പേസ്റ്റ് ഉപയോ​ഗിക്കുക. മുടിയിഴകളുടെ മൊത്തത്തിലുള്ള കട്ടി കൂട്ടുകയും മുടി പൊട്ടുന്നത് കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ മുടിക്ക് സ്വാഭാവികമായ തിളക്കവും ഈർപ്പവും നൽകുന്നു. മുടിക്ക് നിറം നൽകുന്ന മെലാനിൻ ഉത്പാദനത്തിന് ആവശ്യമായ ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും ചെമ്പരത്തിയിലുണ്ട്. (Image Credits: Unsplash)

4 / 5
തുല്യ അളവിൽ ചെമ്പരത്തി പൊടിയും നെല്ലിക്ക പൊടിയും വെള്ളത്തിൽ ചേർത്ത് മിനുസമാർന്ന പേസ്റ്റ് തയ്യാറാക്കുക.  ഇത് മുടിയിലും തലയോട്ടിയിലും നന്നായി പുരട്ടുക. 40 മിനിറ്റെങ്കിലും അങ്ങനെ വയ്ക്കുക. തുടർന്ന് നേരിയ ഷാംപൂ ഉപയോഗിച്ച് കഴുകുക.  ഈ ഹെയർ മാസ്ക് നിങ്ങളുടെ ഫോളിക്കിളുകളെ ശക്തിപ്പെടുത്തുകയും തലയോട്ടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. (Image Credits: Unsplash)

5 / 5