ബിടിഎസിനോടൊപ്പം അമേരിക്കൻ ​ഗായകൻ ചാർലി പുത്തും; അണിയറയിൽ ഒരുങ്ങുന്നതെന്ത്? | BTS collaborating with Charlie Puth, Members' Instagram stories spark rumors Malayalam news - Malayalam Tv9

BTS: ബിടിഎസിനോടൊപ്പം അമേരിക്കൻ ​ഗായകൻ ചാർലി പുത്തും; അണിയറയിൽ ഒരുങ്ങുന്നതെന്ത്?

Published: 

07 Aug 2025 13:33 PM

BTS collaborating with Charlie Puth: ബിടിഎസും അമേരിക്കൻ ​ഗായകനും ​ഗാനരചിയാതാവുമായ ചാർലി പുത്തും ഒരുമിച്ചൊരു ആൽബം ഉണ്ടാകുമെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുകയാണ്.

1 / 5കഴിഞ്ഞ ദിവസങ്ങളിലെ ബിടിഎസ് അംഗങ്ങളുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പുതിയ അഭ്യൂഹങ്ങൾ പടരുകയാണ്. ബിടിഎസും അമേരിക്കൻ ​ഗായകനും ​ഗാനരചിയാതാവുമായ ചാർലി പുത്തും ഒരുമിച്ചൊരു ആൽബം ഉണ്ടാകുമെന്ന തരത്തിലാണ് വാർത്തകൾ.(Image Credit: Instagram)

കഴിഞ്ഞ ദിവസങ്ങളിലെ ബിടിഎസ് അംഗങ്ങളുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പുതിയ അഭ്യൂഹങ്ങൾ പടരുകയാണ്. ബിടിഎസും അമേരിക്കൻ ​ഗായകനും ​ഗാനരചിയാതാവുമായ ചാർലി പുത്തും ഒരുമിച്ചൊരു ആൽബം ഉണ്ടാകുമെന്ന തരത്തിലാണ് വാർത്തകൾ.(Image Credit: Instagram)

2 / 5

ജെ ഹോപ്പിന്റെയും വി യുടെയും ഇൻസ്റ്റ​ഗ്രാം പോസ്റ്റുകളാണ് ഇത്തരം അഭ്യൂഹങ്ങൾക്ക് ഇടയായത്. താരങ്ങൾ അടുത്തിടെ തങ്ങളുടെ യുഎസ് യാത്രയുടെ ചിത്രങ്ങൾ പങ്കിട്ടിരുന്നു. അതിലൊന്നിൽ ചാർലി പുത്തും ജങ്കൂക്കും ഒരു റെക്കോർഡിംഗ് സ്റ്റുഡിയോ പോലെ തോന്നിക്കുന്ന സ്ഥലത്ത് ഇരിക്കുന്ന വിഡിയോ ആയിരുന്നു.(Image Credit: Instagram)

3 / 5

ഏതാണ്ട് അതേ സമയത്ത്, വി ചാർലി പുത്തിനെ ഉൾപ്പെടുത്തി ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയും പോസ്റ്റ് ചെയ്തു, ഇത് ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടി. അഭ്യൂഹങ്ങൾ പരക്കുന്നുണ്ടെങ്കിലും ഔദ്യോ​ഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.(Image Credit: Instagram)

4 / 5

ബിടിഎസിന്റെ ജങ്കുക്കും ചാർലി പുത്തും മുമ്പ് മറ്റൊരപ പ്രോജക്ടിൽ ഒന്നിച്ചിരുന്നു. 2022ൽ റിലീസ് ചെയ്ത ലെഫ്റ്റ് ആന്റ് റൈറ്റ് എന്ന ആൽബം വൻ ഹിറ്റായിരുന്നു. അതുകൊണ്ട് തന്നെ വീണ്ടും ഒന്നിച്ചൊരു പ്രോജക്ട് ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.(Image Credit: Instagram)

5 / 5

നിലവിൽ ബിടിഎസ് താരങ്ങൾ പുതിയ ആൽബവുമായി ബന്ധപ്പെട്ട് ലോസ് ഏഞ്ചൽസിലാലണ്. സൈനിക സേവനത്തിന് ശേഷമുള്ള ആദ്യത്തെ ആൽബം അടുത്ത വർഷം പുറത്തിറക്കുമെന്ന് താരങ്ങൾ പറഞ്ഞിരുന്നു.(Image Credit: Instagram)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ