BTS: ബിടിഎസ് മുംബൈയിൽ; ആദ്യം ജങ്കൂക്ക്, ടിക്കറ്റ് വിൽപന ഇന്ന് മുതൽ
BTS Jung Kook Golden: The Moments exhibition in India: സൈനിക സേവനത്തിന് ശേഷമുള്ള വരവിൽ വേൾഡ് ടൂർ, ആൽബം തുടങ്ങി നിരവധി സർപ്രൈസുകളാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ, ബിടിഎസ് താരങ്ങൾ ഇന്ത്യയിലെത്തുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്.

ലോകമെമ്പാടും വലിയ ആരാധകവൃന്ദമുള്ള ദക്ഷിണ കൊറിയൻ ബോയ് ബാൻഡ് രണ്ടാം വരവിനൊരുങ്ങുകയാണ്. സൈനിക സേവനത്തിന് ശേഷമുള്ള വരവിൽ വേൾഡ് ടൂർ, ആൽബം തുടങ്ങി നിരവധി സർപ്രൈസുകളാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ, ബിടിഎസ് താരങ്ങൾ ഇന്ത്യയിലെത്തുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. (Image Credit: Instagram)

അടുത്ത വർഷം നടക്കുന്ന വേൾഡ് ടൂറിന്റെ ഭാഗമായി താരങ്ങൾ ഇന്ത്യയിലെത്തുമെന്നാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. ഹൈബിന്റെ പുതിയ ഓഫീസ് മുംബൈയിൽ പ്രവർത്തനം ആരംഭിച്ചിട്ടുള്ളതിനാൽ താരങ്ങൾ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷ. (Image Credit: Instagram)

ഇപ്പോഴിതാ, ബിടിഎസ് ബാൻഡിലെ പ്രമുഖ ഗായകനായ ജങ്കൂക്കിന്റെ ആദ്യത്തെ സോളോ ആൽബമായ 'GOLDEN'-നെ ആസ്പദമാക്കിയുള്ള പ്രത്യേക ആഗോള പ്രദർശനമായ 'GOLDEN: The Moments' ആദ്യമായി ഇന്ത്യയിൽ എത്തുകയാണ്. (Image Credit: Instagram)

2025 ഡിസംബർ 12 മുതൽ 2026 ജനുവരി 11 വരെ മുംബൈയിലെ പ്രശസ്തമായ മെഹബൂബ് സ്റ്റുഡിയോസിൽ വെച്ചാണ് എക്സിബിഷൻ നടക്കുന്നത്. ഹൈബുമായി സഹകരിച്ച് ബുക്ക് മൈ ഷോ ലൈവാണ് ഇന്ത്യയിൽ ഈ പ്രദർശനം അവതരിപ്പിക്കുന്നത്. (Image Credit: Instagram)

ടിക്കറ്റുകൾ നവംബർ 6, ഉച്ചയ്ക്ക് 12 മണിക്ക് BookMyShow വഴി വിൽപ്പന ആരംഭിക്കും. ബിടിഎസ്-ലെ 'ഗോൾഡൻ മക്നേ'എന്ന നിലയിൽ നിന്ന് ഒരു ആഗോള പോപ്പ് ഐക്കൺ ആയി താരം വളർന്നുവന്നതിൻ്റെ കഥയാണ് എക്സിബിഷനിലൂടെ പറയുന്നത്. (Image Credit: Instagram)