BTS: കെ പോപിന്റെ ജിമിൻ, ആർമിയുടെ മോച്ചി; ഈ ബിടിഎസ് താരത്തിന്റെ പ്രധാന സോളോ ഗാനങ്ങൾ ഇതെല്ലാം…
BTS Jimin Solo Career: യു.എസ് ബിൽബോർഡ് ഹോട്ട് 100 ചാർട്ടിൽ ഒന്നാം സ്ഥാനത്തെത്തുന്ന ചരിത്രത്തിലെ ആദ്യത്തെ സൗത്ത് കൊറിയൻ സോളോ ആർട്ടിസ്റ്റായി ജിമിൻ മാറി.

കെ-പോപ്പ് രാജാക്കന്മാരായ ബി.ടി.എസ്-ലെ പ്രധാന ഗായകനും നർത്തകനുമാണ് പാർക്ക് ജിമിൻ എന്ന ജിമിൻ. ആരാധകർ മോച്ചിയെന്ന് സ്നേഹത്തോടെ വിളിക്കുന്ന താരത്തിന്റെ പ്രധാന സോളോ കരിയർ നേടിയ നേട്ടങ്ങൾ ഏതെല്ലാമെന്ന് അറിഞ്ഞാലോ...

ജിമിൻ്റെ ആദ്യ സോളോ ആൽബമാണ് 'FACE'. ഇത് റിലീസ് ചെയ്ത വർഷം സൗത്ത് കൊറിയയിലും ജപ്പാനിലും ഒന്നാം സ്ഥാനത്തെത്തി. ആൽബത്തിലെ ടൈറ്റിൽ ട്രാക്കായ 'Like Crazy' ലോകമെമ്പാടുമുള്ള ചാർട്ടുകളിൽ തരംഗമായി. (Image Credit: Instagram)

ഇതോടെ യു.എസ് ബിൽബോർഡ് ഹോട്ട് 100 ചാർട്ടിൽ ഒന്നാം സ്ഥാനത്തെത്തുന്ന ചരിത്രത്തിലെ ആദ്യത്തെ സൗത്ത് കൊറിയൻ സോളോ ആർട്ടിസ്റ്റായി ജിമിൻ മാറി. സൈനിക സേവനത്തിലിരിക്കെ പുറത്തിറങ്ങിയ രണ്ടാമത്തെ സോളോ ആൽബമാണ് 'MUSE'. (Image Credit: Instagram)

'Who' ബിൽബോർഡിന്റെ ഗ്ലോബൽ 200, ഗ്ലോബൽ എക്സ്.യു.എസ് ചാർട്ടുകളിൽ ഒന്നാം സ്ഥാനത്തെത്തി. സ്പോട്ടിഫൈയിൽ ഏറ്റവും വേഗത്തിൽ 1 ബില്യൺ സ്ട്രീമുകൾ നേടിയ കെ-പോപ്പ് സോളോ ഗാനമായി ഇത് റെക്കോർഡ് സ്ഥാപിച്ചു. (Image Credit: Instagram)

2018-ൽ സൗജന്യമായി പുറത്തിറക്കിയ 'Promise', 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ സ്ട്രീമിംഗ് നേടുന്ന ട്രാക്ക് എന്ന റെക്കോർഡ് നേടി. കൂടാതെ ബി.ടി.എസ് ആൽബങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള 'Lie', 'Serendipity', 'Filter' എന്നിവയും ജിമിന്റെ പ്രധാന സോളോകളാണ്. (Image Credit: Instagram)