AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

BTS: ബിടിഎസ് താരം വരുന്നു, ഹോട്ടൽ വാടകയിൽ 200% കുതിപ്പ്!

BTS Jin Encore Concert: ഒരു കോൺസർട്ടിലൂടെ ഹോട്ടൽ വിലയിൽ തന്നെ വൻ കുതിപ്പ് ഉണ്ടാക്കിയിരിക്കുകയാണ് ബിടിഎസ് താരമായ ജിൻ. വില വർദ്ധിപ്പിച്ചതിന് പുറമെ, പല ഹോട്ടലുകളും അതിഥികളുടെ ബുക്കിംഗുകൾ റദ്ദാക്കിയതായും പരാതിയുണ്ട്.

nithya
Nithya Vinu | Updated On: 05 Oct 2025 12:52 PM
ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള ദക്ഷിണകൊറിയൻ ബോയ് ബാൻഡാണ് ബിടിഎസ്. ആർഎം, ജിൻ, ഷു​ഗ, ജെ ഹോപ്പ്, വി, ജിമിൻ, ജം​ങ്കുക്ക് എന്നിങ്ങനെ ഏഴം​ഗങ്ങൾ ഉള്ള ​ഗ്രൂപ്പ് നിരവധി പുരസ്കാരങ്ങൾ നേടി സം​ഗീതലോകത്ത് ജൈത്രയാത്ര തുടരുകയാണ്. (Image Credit: Instagram)

1 / 5
ഇപ്പോഴിതാ, ഒരു കോൺസർട്ടിലൂടെ ഹോട്ടൽ വിലയിൽ തന്നെ വൻ കുതിപ്പ് ഉണ്ടാക്കിയിരിക്കുകയാണ് ബിടിഎസ് താരമായ ജിൻ. താരത്തിന്റെ എൻകോർ കോൺസർട്ടിന്റെ പ്രഖ്യാപനം വന്നതോടെയാണ് ഇൻചിയോൺ നഗരത്തിലെ ഹോട്ടൽ വ്യവസായത്തിൽ വലിയ അലകൾ സൃഷ്ടിച്ചത്. (Image Credit: Instagram)

2 / 5
കോൺസർട്ട് നടക്കുന്നതിന് മുന്നോടിയായി ഹോട്ടൽ മുറികളുടെ നിരക്ക് 200 ശതമാനം വരെ വർധിച്ചതായാണ് റിപ്പോർട്ടുകൾ. ഇൻചിയോൺ മുൻഹക് മെയിൻ സ്റ്റേഡിയത്തിൽ (Incheon Munhak Main Stadium) വെച്ച് ഒക്ടോബർ 31-നും നവംബർ 1-നുമായിട്ടാണ് പരിപാടി. (Image Credit: Instagram)

3 / 5
തിരക്കേറിയ മറ്റ് സീസണുകളിൽ പോലും ഏകദേശം 80,000 കൊറിയൻ വോൺ (KRW) (ഏകദേശം 5,000 രൂപ) മാത്രം ഈടാക്കിയിരുന്ന ഹോട്ടലുകളിലാണ് ഈ കുതിപ്പ് ഉണ്ടായിരിക്കുന്നത്. പരിപാടി തീയതി പ്രഖ്യാപിച്ചതിന് ശേഷം, ഇതേ മുറികൾക്ക് 1,075,000 വോൺ (ഏകദേശം 67,000 രൂപ) വരെയാണ് ഹോട്ടലുകൾ ഈടാക്കുന്നത്. (Image Credit: Instagram)

4 / 5
അതേസമയം, വില വർദ്ധിപ്പിച്ചതിന് പുറമെ, പല ഹോട്ടലുകളും മുമ്പ് കുറഞ്ഞ നിരക്കിൽ ബുക്ക് ചെയ്തിരുന്ന അതിഥികളുടെ ബുക്കിംഗുകൾ റദ്ദാക്കിയതായും പരാതിയുണ്ട്. ജിൻ-ന്റെ പരിപാടിയിൽ പങ്കെടുക്കാനായി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആരാധകർ ഒഴുകിയെത്തുന്നതാണ് വിലക്കയറ്റത്തിന് കാരണം. (Image Credit: Instagram)

5 / 5