ബിൽബോർഡ് 200ൽ പത്താമത്; രണ്ടാം വരവിൽ റെക്കോർഡ് നേട്ടവുമായി ബിടിഎസ് | BTS live album Permission to dance on stage, debuts at No 10 on Billboard 200 Malayalam news - Malayalam Tv9
BTS at Billboard 200: ജൂലൈ 18 നാണ് പെർമിഷൻ ടു ഡാൻസ് ഓൺ സ്റ്റേജ് റിലീസ് ചെയ്തത്. നിലവിൽ ബിടിഎസിന്റെ 16 ആൽബങ്ങൾ ബിൽബോർഡ് 200-ൽ ഇടംനേടിയിട്ടുണ്ട്.
1 / 5
ലോകത്തിലെ ഏറ്റവും മികച്ച ബോയ്സ് ഗ്രൂപ്പുകളിൽ ഒന്നാണ് ദക്ഷിണ കൊറിയയിൽ നിന്നുള്ള ബിടിഎസ്. നംജൂൺ, ജിൻ, ജെ ഹോപ്പ്, ഷുഗ, വി, ജിമിൻ, ജംങ്കുക്ക് എന്നിങ്ങനെ ഏഴ് അംഗങ്ങളടങ്ങിയ ഗ്രൂപ്പ് എത്തിപിടിക്കാത്ത സംഗീത നേട്ടങ്ങൾ അപൂർവ്വമാണ്. (Image Credit: Instagram)
2 / 5
കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ബിടിഎസിന്റെ ആൽബങ്ങളൊന്നും പുറത്തിറങ്ങിയിരുന്നില്ല. എന്നാൽ ആർമിക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. കണക്കുകൾ പ്രകാരം, ഈയാഴച്ചയിലെ ബിൽബോർഡ് 200ൽ വീണ്ടും ബിടിഎസ് ഇടംനേടിയിരിക്കുകയാണ്. (Image Credit: Instagram)
3 / 5
നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കി താരങ്ങൾ മടങ്ങി വന്നതിന് പിന്നാലെ പുറത്തിറങ്ങിയ ആദ്യ ലൈവ് ആക്ട് ആൽബമായ പെർമിഷൻ ടു ഡാൻസ് ഓൺ സ്റ്റേജ് ആണ് ബിൽബോർഡ് 200 ചാർട്ടിലെ പത്താം സ്ഥാനത്ത് ഇടം നേടിയത്. (Image Credit: Instagram)
4 / 5
ജൂലൈ 18 നാണ് പെർമിഷൻ ടു ഡാൻസ് ഓൺ സ്റ്റേജ് റിലീസ് ചെയ്തത്. നിലവിൽ ബിൽബോർഡ് 200-ൽ ബിടിഎസിന്റെ 16 ആൽബങ്ങൾ ഇടംനേടിയിട്ടുണ്ട്. അതിൽ ആന്തോളജി പ്രൂഫ്, സ്റ്റുഡിയോ ആൽബം മാപ്പ് ഓഫ് ദി സോൾ: 7 തുടങ്ങിയവ ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്. (Image Credit: Instagram)
5 / 5
ഇതോടെ 2020 മുതലുള്ള കണക്ക് പ്രകാരം ടെയ്‌ലർ സ്വിഫ്റ്റിനും മെറ്റാലിക്കയ്ക്കും ശേഷം ഒരു ലൈവ് ആൽബത്തിലൂടെ ബിൽബോർഡ് 200-ന്റെ മികച്ച 10-ൽ പ്രവേശിച്ച മൂന്നാമത്തെ കലാകാരന്മാരായി ബിടിഎസ് മാറി. (Image Credit: Instagram)