​BTS Iconic Moments: ഗ്രാമിയിലെ തക‍ർപ്പൻ പെർഫോമൻസ് മുതൽ വൈറ്റ് ഹൗസ് സന്ദർശനം വരെ; ചില ബിടിഎസ് മൊമെന്റ്സ്‌ ഇതാ.. | BTS Reunion June 2025, From Grammy performance To The White House Speech, their Top Iconic Moments here Malayalam news - Malayalam Tv9

​BTS Iconic Moments: ഗ്രാമിയിലെ തക‍ർപ്പൻ പെർഫോമൻസ് മുതൽ വൈറ്റ് ഹൗസ് സന്ദർശനം വരെ; ചില ബിടിഎസ് മൊമെന്റ്സ്‌ ഇതാ..

Updated On: 

11 Jun 2025 07:02 AM

BTS Reunion June 2025: ലോകമെമ്പാടുമുള്ള ബിടിഎസ് ആരാധകർക്ക് ജൂൺ മാസം ഏറെ പ്രധാനമാണ്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അവർ‌ ഒരുമിക്കുന്ന ഈ സമയത്ത് ബിടിഎസിന്റെ ചില ഐക്കോണിക് മൊമെന്റ്സ് ഓർത്താലോ...

1 / 5ഡൈനാമൈറ്റ് ലോകമെമ്പാടും വളരെയധികം ഹിറ്റായി മാറിയതിന് പിന്നാലെ 63-ാമത് ഗ്രാമി അവാർഡുകളിൽ "മികച്ച പോപ്പ് ഡ്യുവോ/ഗ്രൂപ്പ് പെർഫോമൻസ്" വിഭാഗത്തിൽ BTS നോമിനേഷൻ നേടി. ഇതോടെ, ​ഗ്രാമി നോമിനേഷൻ ലഭിക്കുന്ന ആദ്യത്തെ കൊറിയൻ പോപ്പ് താരമായി ബിടിഎസ് മാറി.

ഡൈനാമൈറ്റ് ലോകമെമ്പാടും വളരെയധികം ഹിറ്റായി മാറിയതിന് പിന്നാലെ 63-ാമത് ഗ്രാമി അവാർഡുകളിൽ "മികച്ച പോപ്പ് ഡ്യുവോ/ഗ്രൂപ്പ് പെർഫോമൻസ്" വിഭാഗത്തിൽ BTS നോമിനേഷൻ നേടി. ഇതോടെ, ​ഗ്രാമി നോമിനേഷൻ ലഭിക്കുന്ന ആദ്യത്തെ കൊറിയൻ പോപ്പ് താരമായി ബിടിഎസ് മാറി.

2 / 5

2022 ജൂണിലെ ബിടിഎസ് സന്ദർശനവും ആർമിക്ക് എങ്ങനെ മറക്കാനാകും? ഏഷ്യൻ വിരുദ്ധ വിദ്വേഷത്തെയും വംശീയ വിവേചനത്തെയും കുറിച്ച് ലോകത്തോട് സംസാരിക്കാനായിരുന്നു ബിടിഎസിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചത്.

3 / 5

2021-ൽ ദക്ഷിണ കൊറിയൻ സർക്കാർ പൊതു നയതന്ത്രത്തിനുള്ള പ്രത്യേക അം​ഗങ്ങളായി ബിടിഎസിനെ നിയമിച്ചു. യുവാക്കളെ പ്രതിനിധീകരിക്കുന്നതിന്റെയും പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാ​ഗമായി അവർ യുഎൻ ജനറൽ അസംബ്ലിയിൽ സംസാരിച്ചു.

4 / 5

2017-ൽ, ബിൽബോർഡ് മ്യൂസിക് അവാർഡുകൾ നേടുന്ന ആദ്യത്തെ കെ-പോപ്പ് ഗ്രൂപ്പായി ബിടിഎസ് മാറി. കൂടാതെ, ടോപ്പ് സോഷ്യൽ ആർട്ടിസ്റ്റ് ബഹുമതിയും നേടി കെ പോപ്പിനെ ശക്തമാക്കി.

5 / 5

ബിടിഎസിനെ സംബന്ധിച്ച ഏറെ പ്രധാനപ്പെട്ട ആദ്യത്തെ വിജയമായിരുന്നു എംനെറ്റ് ഏഷ്യൻ മ്യൂസിക് അവാർഡിലെ, ആർട്ടിസ്റ്റ് ഓഫ് ദി ഇയർ എന്ന പദവി. 2016 ലെ ആ നിമിഷം ബിടിഎസ് ആരാധകർക്ക് ഒരിക്കലും മറക്കാനാവില്ല.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്