BTS: 3 ബില്യൺ, റെക്കോർഡ് നേട്ടവുമായി ആർ.എം; കൂടെ ഷുഗയും ജെ-ഹോപ്പും
BTS's RM Spotify’s Elite List: പാട്ടിൽ നിന്ന് ഇടവേളയെടുത്തെങ്കിലും റെക്കോർഡുകൾ തകർക്കുന്നതിൽ ബിടിഎസ് താരങ്ങൾ ബ്രേക്കിട്ടിട്ടില്ല. ഇപ്പോഴിതാ, മറ്റൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ആർഎം.

സൈനിക സേവനവുമായി ബന്ധപ്പെട്ട് രണ്ട് വർഷത്തെ ബ്രേക്കിലാണെങ്കിലും ബിടിഎസ് താരങ്ങൾ റെക്കോർഡുകൾ തകർക്കുന്നതിൽ ബ്രേക്കിട്ടിട്ടില്ല. ഇപ്പോഴിതാ, ഷുഗയ്ക്കും ജെഹോപ്പിനും പിന്നാലെ ബിടിഎസിന്റെ ലീഡറായ ആർഎമ്മും ആ റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. (Image Credit: Instagram)

സ്പോട്ടിഫൈയിൽ ആർഎമ്മിന്റെ പാട്ട് 3 ബില്യൺ സ്ട്രീമുകൾ മറി കടന്നിരിക്കുകയാണ്. യൂജീനുമൊത്തുള്ള അദ്ദേഹത്തിന്റെ ട്രാക്ക് വൈൽഡ് ഫ്ലവർ ആണ് 3 ബില്യൺ സ്ട്രീമുകൾ മറികടന്നത്. ഇതോടെ ഈ നാഴിക കല്ല് മറികടക്കുന്ന മൂന്നാമത്തെ പുരുഷ കെ-റാപ്പറായി ആർഎം മാറി. (Image Credit: Instagram)

സ്‌പോട്ടിഫൈ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സ്ട്രീം ചെയ്യപ്പെടുന്ന പത്താമത്തെ കെ-പോപ്പ് സോളോയിസ്റ്റും കൂടിയാണ് ആർഎം. സ്ട്രീം-കൗണ്ടിംഗ് പ്ലാറ്റ്‌ഫോമായ ക്വാർബിന്റെ അഭിപ്രായത്തിൽ, ആർഎമ്മിന്റെ ഏറ്റവും കൂടുതൽ സ്ട്രീം ചെയ്യപ്പെട്ട ട്രാക്കുകളുടെ പട്ടികയിൽ വൈൽഡ് ഫ്ലവർ ഒന്നാമതാണ്. (Image Credit: Instagram)

ഏറ്റവും പുതിയ മ്യൂസിക് ചാർട്ട്സ് അപ്ഡേറ്റ് അനുസരിച്ച്, ആർഎമ്മിന്റെ ഗാനങ്ങൾ സ്‌പോട്ടിഫൈയിൽ 2.8 ബില്യണിലധികം തവണ പ്ലേ ചെയ്തിട്ടുണ്ട്. സോളോ ഗാനങ്ങൾ മാത്രം 1.1 ബില്യണിലധികം തവണ സ്ട്രീം ചെയ്തിട്ടുണ്ട്. (Image Credit: Instagram)

മറ്റ് കലാകാരന്മാർക്കൊപ്പം ആർഎം പ്രവർത്തിച്ച ഗാനങ്ങൾ 724 ദശലക്ഷത്തിലധികം തവണ പ്ലേ ചെയ്തിട്ടുണ്ട്. പ്രതിദിനം, അദ്ദേഹത്തിന്റെ ഗാനങ്ങൾ 1,264,833 സ്ട്രീമുകളാണ് നേടുന്നത്. അതിൽ 916,990 അദ്ദേഹത്തിന്റെ പ്രധാന ട്രാക്കുകളിൽ നിന്നാണ്, 537,909 സോളോ വർക്കുകളിൽ നിന്നും 347,843 ഫീച്ചർ അപ്പിയറൻസുകളിൽ നിന്നുമാണ്. (Image Credit: Instagram)