90 കോടിക്ക് ആഡംബര വീട് സ്വന്തമാക്കി ബിടിഎസ് താരം; അയൽക്കാരും പ്രമുഖർ തന്നെ | BTS’ V buy Rs 90 crore apartment in Seoul, neighbours include Jang Dong-gun, Ko So-young Malayalam news - Malayalam Tv9

BTS: 90 കോടിക്ക് ആഡംബര വീട് സ്വന്തമാക്കി ബിടിഎസ് താരം; അയൽക്കാരും പ്രമുഖർ തന്നെ

Published: 

25 Sep 2025 22:29 PM

BTS V New Apartment: ലോകമെമ്പാടുമുള്ള ആരാധകരുള്ള ദക്ഷിണ കൊറിയൻ മ്യൂസിക് ബാൻഡായ ബിടിഎസിലെ പ്രമുഖ താരമാണ് കിം തെയ്-ഹ്യുങ് എന്ന വി.

1 / 5ലോകമെമ്പാടുമുള്ള ആരാധകരുള്ള ദക്ഷിണ കൊറിയൻ മ്യൂസിക് ബാൻഡാണ് ബിടിഎസ്. ഈ ഏഴം​ഗ സം​ഘത്തിലെ പ്രമുഖ താരമാണ് കിം തെയ്-ഹ്യുങ് എന്ന വി (V). ഇപ്പോഴിതാ സോളിൽ (Seoul) താരം അത്യാഢംബര അപ്പാർട്ട്‌മെന്റ് സ്വന്തമാക്കിയിരിക്കുകയാണ്. (Image Credit: Instagram)

ലോകമെമ്പാടുമുള്ള ആരാധകരുള്ള ദക്ഷിണ കൊറിയൻ മ്യൂസിക് ബാൻഡാണ് ബിടിഎസ്. ഈ ഏഴം​ഗ സം​ഘത്തിലെ പ്രമുഖ താരമാണ് കിം തെയ്-ഹ്യുങ് എന്ന വി (V). ഇപ്പോഴിതാ സോളിൽ (Seoul) താരം അത്യാഢംബര അപ്പാർട്ട്‌മെന്റ് സ്വന്തമാക്കിയിരിക്കുകയാണ്. (Image Credit: Instagram)

2 / 5

ഏകദേശം 90 കോടി (ഏകദേശം 10,000 ദശലക്ഷം കൊറിയൻ വോൺ) രൂപയോളം വില വരുന്ന ഈ വസതി, താരം പൂർണ്ണമായും പണമായി നൽകിയാണ് വാങ്ങിയത്. വായ്പകളോ ഈടുകളോ ഇല്ല. (Image Credit: Instagram)

3 / 5

ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിലെ ഗംഗ്‌നം (Gangnam) ജില്ലയിലെ സാംസം ഡോങ്ങിലുള്ള (Samseong-dong) ആഢംബര കെട്ടിട സമുച്ചയത്തിലാണ് വി അപ്പാർട്ട്‌മെന്റ് വാങ്ങിയിരിക്കുന്നത്. (Image Credit: Instagram)

4 / 5

282 ചതുരശ്ര മീറ്ററിൽ അധികം വിസ്തൃതിയുള്ള ഈ വസതി, ആധുനിക സൗകര്യങ്ങളോടും ഉയർന്ന നിലവാരമുള്ള ഇന്റീരിയറുകളോടും കൂടിയതാണ്. വി.യുടെ ജീവിതത്തിലെ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാണിത്. (Image Credit: Instagram)

5 / 5

പ്രശസ്ത കൊറിയൻ താരങ്ങളായ ജാങ് ഡോങ്-ഗൺ , അദ്ദേഹത്തിന്റെ ഭാര്യ കോ സോ-യങ് തുടങ്ങി പ്രമുഖ പ്രമുഖരാണ് വിയുടെ അയൽക്കാരായി ഉള്ളത്. (Image Credit: Instagram)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും