BTS V Childhood Pics: '25 വർഷങ്ങൾക്ക് ശേഷം' എന്ന അടികുറിപ്പോടെ പങ്കുവച്ച ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
1 / 5
ലോകമെമ്പാടും നിരവധി ആരാധകരുള്ള ബിടിഎസ് താരമാണ് വി എന്നറിയപ്പെടുന്ന കിം തെയ്-ഹ്യുങ്. താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളെല്ലാം എന്നും വൈറലാകാറുണ്ട്. ഇപ്പോഴിതാ, വീണ്ടും അദ്ദേഹത്തിന്റെ പോസ്റ്റ് ആർമി ഏറ്റെടുത്തിരിക്കുകയാണ്. (Image Credit: Instagram)
2 / 5
ഒരു കൊച്ചുകുട്ടിയിൽ നിന്ന് ഇന്നത്തെ സൂപ്പർ സ്റ്റാറിലേക്കുള്ള 25 വർഷത്തെ യാത്രയാണ് വി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുള്ളത്. നിരവധി ബാല്യകാല ചിത്രങ്ങളും പോസ്റ്റിൽ ഉണ്ടായിരുന്നു. (Image Credit: Instagram)
3 / 5
തന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം സമയം ചെലവഴിക്കുന്നതിന്റെ മനോഹരമായ ചിത്രങ്ങളോടെയായിരുന്നു തുടക്കം. പിന്നീട് അദ്ദേഹത്തിന്റെ കരിയറിലെ നിമിഷങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളായിരുന്നു. (Image Credit: Instagram)
4 / 5
പിന്നണിയിലെ കാഴ്ചകളും ജിം വിഡിയോയും ബിടിഎസ് താരങ്ങൾക്കൊപ്പമുള്ള വീഡിയോകളും താരം പങ്കുവച്ചു. 25 വർഷങ്ങൾക്ക് ശേഷം എന്ന അടികുറിപ്പോടെ പങ്കുവച്ച ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. (Image Credit: Instagram)
5 / 5
ആർമിക്ക് ഇന്ന് ഏറെ സന്തോഷമുള്ള ദിവസമായിരുന്നു. അംഗങ്ങളെല്ലാവരും ബീച്ചിൽ നിന്ന് വീവേഴ്‌സ് ലൈവ് എത്തിയിരുന്നു. ഏഴ് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആരാധകർ ഇരുംകൈയും നീട്ടി സ്വീകരിച്ചു. (Image Credit: Instagram)