BTS: പാരീസിനെ ഇളക്കി മറിച്ച് ബിടിഎസ് ജിമിൻ; ഡിയോർ ലുക്ക് ഏറ്റെടുത്ത് ആരാധകർ
BTS Jimin Dior Look: ബി.ടി.എസ്. ഗ്രൂപ്പ് എന്ന നിലയിലും വ്യക്തിഗതമായും പുതിയ പ്രോജക്റ്റുകളിലൂടെ സംഗീത ലോകത്ത് സജീവമാകാനുള്ള ഒരുക്കത്തിലാണ് താരം.

ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള ബോയ് ബാൻഡാണ് ബിടിഎസ്. പാട്ടപകളിലൂടെയും നൃത്തങ്ങളിലൂടെയും അവർ ലോകത്തിന്റെ സ്നേഹം പിടിച്ചുപറ്റി. ബിടിഎസിലെ പ്രധാന താരമാണ് ജിമിൻ എന്ന പാർക്ക് ജിമിൻ. (Image Credit: Instagram)

ഇപ്പോഴിതാ, ജിമിന്റെ പുത്തൻ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പാരീസ് ഫാഷൻ വീക്കിനിടെ ഡിയോറിന്റെ സ്പ്രിംഗ്/സമ്മർ 2026 ഫാഷൻ ഷോയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു താരം. ഡിയോറിന്റെ ബ്രാൻഡ് അംബാസഡർ ആണ് താരം. (Image Credit: Instagram)

എയർപോർട്ട് ലുക്കും ഫാഷൻ ഷോ ലുക്കുമാണ് ആരാധർ ഏറ്റെടുത്തിരിക്കുന്നത്. ഒരു കറുത്ത ഡിയോർ സ്യൂട്ട് ധരിച്ചാണ് താരമെത്തിയത്. അനുയോജ്യമായ ആഭരണങ്ങൾ കൂടി ചേർന്നപ്പോൾ ലുക്ക് പൂർണമായി. (Image Credit: Instagram)

ബി.ടി.എസിന്റെ പ്രധാന നർത്തകനും ഗായകനുമാണ് ജിമിൻ. ദക്ഷിണ കൊറിയയുടെ നിയമപ്രകാരം സൈനിക നിർബന്ധിത സേവനം കഴിഞ്ഞ് എത്തിയ താരം വീണ്ടും ബി.ടി.എസ്. ഗ്രൂപ്പ് എന്ന നിലയിലും വ്യക്തിഗതമായും പുതിയ പ്രോജക്റ്റുകളിലൂടെ സംഗീത ലോകത്ത് സജീവമാകാനുള്ള ഒരുക്കത്തിലാണ്. (Image Credit: Instagram)

ബിടിഎസിന്റെ വേൾഡ് ടൂർ ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. 2026 മെയ് മാസം മുതൽ ഡിസംബർ വരെ എട്ട് മാസത്തെ വേൾഡ് ടൂർ ആണ് പ്ലാൻ ചെയ്തിരിക്കുന്നത്. (Image Credit: Instagram)