AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Diamond Investment: വജ്രത്തില്‍ നിക്ഷേപിക്കാമോ? വില്‍ക്കുന്ന സമയത്ത് എത്ര ലാഭം നേടാനാകും?

Diamond Resale Value: കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി വജ്രവില മാറ്റമില്ലാതെ തുടരുന്നത് ആശങ്കകള്‍ക്ക് വഴിവെക്കുന്നു. നിക്ഷേപം നടത്താന്‍ പോകുന്നവര്‍ മനസിലാക്കേണ്ട കാര്യം നിങ്ങളുടെ കൈവശമുള്ള സാധനം വില്‍ക്കാന്‍ പോകുമ്പോള്‍ എന്ത് ലഭിക്കും എന്നതിനെ കുറിച്ചാണ്.

shiji-mk
Shiji M K | Published: 18 Sep 2025 13:28 PM
സ്വര്‍ണവിലയില്‍ കാര്യമായ കുതിപ്പ് സംഭവിച്ചപ്പോള്‍ വജ്രങ്ങളെ നിക്ഷേപമായി പരിഗണിക്കേണ്ടതുണ്ടോ എന്ന സംശയം പൊതുവേ ഉയര്‍ന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി വജ്രവില മാറ്റമില്ലാതെ തുടരുന്നത് ആശങ്കകള്‍ക്ക് വഴിവെക്കുന്നു. നിക്ഷേപം നടത്താന്‍ പോകുന്നവര്‍ മനസിലാക്കേണ്ട കാര്യം നിങ്ങളുടെ കൈവശമുള്ള സാധനം വില്‍ക്കാന്‍ പോകുമ്പോള്‍ എന്ത് ലഭിക്കും എന്നതിനെ കുറിച്ചാണ്. (Image Credits: Getty Images)

1 / 5
വജ്രം വില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ വ്യക്തത, നിറം, കട്ട്, സര്‍ട്ടിഫിക്കേഷന്‍ എന്നിങ്ങനെയുള്ള സങ്കീര്‍ണതകള്‍ നിങ്ങള്‍ നേരിടേണ്ടതായി വരും. നിങ്ങളുടെ വജ്രത്തിന്റെ മൂല്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണിവ.

2 / 5
മാത്രമല്ല വജ്രത്തിന് ഒരു സ്ഥിരമായ വിപണി നിലവിലില്ല. സ്വര്‍ണത്തെ പോലെ സ്റ്റാന്‍ഡേര്‍ഡ് റേറ്റ് ഇല്ലാത്തതിനാല്‍ വില്‍പന സമയത്ത് നല്ല വില ലഭിക്കുമെന്ന കാര്യത്തില്‍ ഉറപ്പ് പറയാനാകില്ല.

3 / 5
വളരെ വേഗത്തില്‍ ലാഭം നല്‍കാനും വജ്രത്തിന് സാധിക്കില്ല. അത്യാവശ്യ ഘട്ടങ്ങളില്‍ നിങ്ങള്‍ വാങ്ങിച്ച വില പോലും വജ്രത്തിന് ചിലപ്പോള്‍ ലഭിക്കില്ല. യഥാര്‍ഥ നിക്ഷേപങ്ങളുടെ പട്ടികയില്‍ വജ്രം ഇപ്പോഴും ഇടംപിടിച്ചിട്ടില്ല.

4 / 5
കൂടാതെ ലാബുകളില്‍ നിര്‍മ്മിച്ചെടുക്കുന്ന വജ്രങ്ങളും ഇന്ന് ലഭ്യമാണ്. ഇത് കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാനാകും. അതിനാല്‍ വജ്രം എന്നത് ഭംഗിയുള്ളൊരു വസ്തുവാണെങ്കിലും അതിനെ ഒരിക്കലും നിക്ഷേപ മാര്‍ഗമായി പരിഗണിക്കരുത്. വില, റീസെയില്‍ വാല്യു, നികുതി വിവിധ ഘടകങ്ങള്‍ പരിഗണിച്ച് മാത്രമേ നിക്ഷേപ തീരുമാനം എടുക്കാവൂ.

5 / 5