5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Champions Trophy 2025: ഇന്ത്യ – ബംഗ്ലാദേശ് മത്സരത്തിൻ്റെ സംപ്രേഷണത്തിലും പാകിസ്താൻ്റെ പേരില്ല; കാരണം എന്തെന്ന് വിശദീകരിച്ച് ഐസിസി

Paksitan Name Missing From Logo: ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മത്സരത്തിനിടെ ലോഗോയിൽ നിന്ന് പാകിസ്താൻ്റെ പേര് ഒഴിവാക്കിയതിനെതിരെ വിമർശനം. മത്സരം സംപ്രേഷണം ചെയ്തപ്പോൾ അതിൽ പാകിസ്താൻ്റെ പേര് ഉണ്ടായിരുന്നില്ല.

abdul-basith
Abdul Basith | Updated On: 24 Feb 2025 18:43 PM
ചാമ്പ്യൻസ് ട്രോഫിയിലെ ലോഗോ വിവാദം തുടരുന്നു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മത്സരത്തിൻ്റെ സംപ്രേഷണവുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം. മത്സരം സംപ്രേഷണം ചെയ്തപ്പോൾ അതിൽ ചാമ്പ്യൻസ് ട്രോഫി 2025 എന്ന് മാത്രമാണ് ഉണ്ടായിരുന്നത്. പാകിസ്താൻ്റെ പേര് ഉണ്ടായിരുന്നില്ല. ഇതാണ് വിവാദമായത്. (Image Credits - PTI)

1 / 5
പാകിസ്താനും ന്യൂസീലൻഡും തമ്മിൽ നടന്ന ഉദ്ഘാടനമത്സരത്തിൻ്റെയും ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മൂന്നാം മത്സരത്തിൻ്റെയും സംപ്രേഷണത്തിൽ പാകിസ്താൻ്റെ പേരുണ്ടായിരുന്നു. എന്നാൽ, ദുബായിൽ നടന്ന ഇന്ത്യ - ബംഗ്ലാദേശ് സംപ്രേഷണത്തിൽ പാകിസ്താൻ്റെ പേരുണ്ടായിരുന്നില്ല. എന്നാൽ, ഇതൊരു സാങ്കേതികപ്രശ്നം മാത്രമാണെന്നാണ് ഐസിസി അറിയിച്ചത്. എല്ലാ മത്സരങ്ങളിലും പാകിസ്താൻ്റെ പേരുൾപ്പെട്ട ലോഗോ പ്രദർശിപ്പിക്കുമെന്നും ഐസിസി അറിയിച്ചു. (Image Courtesy - Social Media)

2 / 5
"സാങ്കേതിക പ്രശ്നം കാരണമാണ് ലോഗോയിൽ നിന്ന് പാകിസ്താൻ്റെ പേര് ഒഴിവാക്കിയത്. നാളെ മുതൽ അത് പരിഹരിക്കും. മത്സരത്തിനിടെ ലോഗോ മാറ്റുക അസാധ്യമായിരുന്നു."- ഐസിസി വക്താവ് പറഞ്ഞു. സംഭവത്തിൽ ഐസിസിയിൽ നിന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഔദ്യോഗിക വിശദീകരണം തേടിയിട്ടുണ്ട്. (Image Courtesy - Social Media)

3 / 5
ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ അടുത്ത മത്സരം ഈ മാസം 23നാണ്. പാകിസ്താനാണ് ഇന്ത്യയുടെ എതിരാളികൾ. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 2.30ന് മത്സരം ആരംഭിക്കും. കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയിലേത് പോലെ ഇത്തവണയും ഇന്ത്യയെ തോല്പിക്കാൻ പാകിസ്താന് സാധിക്കുമെന്ന് പേസർ ഹാരിസ് റൗഫ് പറഞ്ഞു. (Image Credits - PTI)

4 / 5
ഉദ്ഘാടനദിവസം ന്യൂസീലൻഡിനെതിരെ പരാജയപ്പെട്ട പാകിസ്താന് ഇന്ത്യക്കെതിരായ മത്സരം വളരെ നിർണായകമാണ്. ന്യൂസീലൻഡിനെതിരെ 60 റൺസിന് പരാജയപ്പെട്ട പാകിസ്താൻ ഇന്ത്യക്കെതിരായ കളി തോറ്റാൽ ടൂർണമെൻ്റിൽ നിന്ന് പുറത്താവും. ഇന്ത്യ ആവട്ടെ, ആദ്യ കളി ബംഗ്ലാദേശിനെ ആധികാരികമായി പരാജയപ്പെടുത്തിയിരുന്നു. ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് കീഴടക്കിയ ഇന്ത്യക്ക് പാകിസ്താനെ തോല്പിക്കാനായാൽ നോക്കൗട്ട് പ്രവേശനം ഏറെക്കുറെ ഉറപ്പിക്കാം. മാർച്ച് നാലിനാണ് നോക്കൗട്ട് മത്സരങ്ങൾ ആരംഭിക്കുക. (Image Credits - PTI)

5 / 5