സ്നേഹിച്ചാൽ മാത്രം പോരാ! ബന്ധം ജീവിതകാലം മുഴുവൻ നിലനിൽക്കാൻ ശ്രദ്ധിക്കേണ്ടവ... | Chanakya Niti for Love and Relationships, Essential Rules to Sustain Romance Forever Malayalam news - Malayalam Tv9

Chanakya Niti: സ്നേഹിച്ചാൽ മാത്രം പോരാ! ബന്ധം ജീവിതകാലം മുഴുവൻ നിലനിൽക്കാൻ ശ്രദ്ധിക്കേണ്ടവ…

Published: 

11 Nov 2026 | 09:04 AM

Chanakya Niti for Love and Relationships: മനുഷ്യജീവിതത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും ചാണക്യൻ നൽകിയിട്ടുള്ള കാഴ്ചപ്പാടുകൾ ഏറെ പ്രശസ്തമാണ്. പ്രണയത്തിൽ വീഴുന്നതിൽ തെറ്റൊന്നുമില്ലെങ്കിലും, പ്രണയത്തിനായി സ്വന്തം വ്യക്തിത്വവും നിലപാടും പൂർണ്ണമായും മറക്കുന്നത് അപകടകരമാണെന്ന് ചാണക്യൻ വ്യക്തമാക്കുന്നു. പ്രണയബന്ധങ്ങൾ വിജയിപ്പിക്കുന്നതിനും അത് അവസാനത്തോളം കൊണ്ടുപോകുന്നതിനും ചാണക്യൻ നൽകുന്ന നിർദ്ദേശങ്ങൾ...

1 / 5
പ്രണയത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം വിവേകമാണ്. പലപ്പോഴും ആളുകൾ വൈകാരികമായി മാത്രം തീരുമാനങ്ങൾ എടുക്കാറുണ്ട്, അത്  പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. പ്രണയിക്കുക, എന്നാൽ ശരിയും തെറ്റും തിരിച്ചറിയാനുള്ള ബോധം എപ്പോഴും ഉണ്ടായിരിക്കണം. ചിന്തിച്ച് എടുക്കുന്ന തീരുമാനങ്ങൾ മാത്രമേ ഏതൊരു ബന്ധത്തെയും ശക്തമാക്കൂ. (Image Credit source: Getty Images)

2 / 5
ഏതൊരു ബന്ധത്തിന്റെയും അടിത്തറ പരസ്പര ബഹുമാനമാണ്. നിങ്ങളുടെ പങ്കാളി നിങ്ങളുടെ വികാരങ്ങളെ വിലമതിക്കുന്നില്ലെങ്കിലോ നിരന്തരം അപമാനിക്കുകയോ ചെയ്യുകയാണെങ്കിൽ, അതൊരു ആരോഗ്യകരമായ ബന്ധമല്ല. ആത്മബഹുമാനത്തേക്കാളും വലുതല്ല മറ്റൊന്നും എന്ന് ചാണക്യൻ ഓർമ്മിപ്പിക്കുന്നു.

3 / 5
ബന്ധങ്ങളിൽ വിശ്വാസം അത്യാവശ്യമാണ്, എന്നാൽ പങ്കാളിയെ പൂർണ്ണമായി മനസ്സിലാക്കാതെ അന്ധമായി വിശ്വസിക്കുന്നത് ദോഷം ചെയ്യും. മറ്റുള്ളവരുടെ പെരുമാറ്റവും സ്വഭാവവും കൃത്യമായി മനസ്സിലാക്കേണ്ടത് പ്രധാനമാണ്. കൃത്യമായ ബോധ്യത്തോടെയും വിവേകത്തോടെയും നൽകുന്ന വിശ്വാസം മാത്രമേ ദീർഘകാലം നിലനിൽക്കൂ.

4 / 5
പങ്കാളിയോടുള്ള അമിതമായ ആശ്രയത്വം വ്യക്തികളെ മാനസികമായി ദുർബലപ്പെടുത്തും. നിങ്ങളുടെ മുഴുവൻ ജീവിതവും ഒരേയൊരു വ്യക്തിയെ ചുറ്റിപ്പറ്റിയാണെന്ന് വരുമ്പോൾ, അത് ഭയവും അരക്ഷിതാവസ്ഥയും വർദ്ധിപ്പിക്കുമെന്ന് ചാണക്യൻ പറയുന്നു. സന്തുലിതമായ ഒരു ബന്ധത്തിന് വ്യക്തിസ്വാതന്ത്ര്യം ആവശ്യമാണ്.

5 / 5
പ്രണയം ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്. കരിയർ, കുടുംബം, വ്യക്തിപരമായ വളർച്ച എന്നിവ അവഗണിച്ച് പ്രണയത്തിൽ മാത്രം മുഴുകുന്നത് ശരിയല്ല. (നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെയും വിശ്വാസത്തെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല)

Loading...
Unable to load recommendations.
Follow Us
7000mAh ബാറ്ററി, 200MP ക്യാമറ; മോട്ടറോള സിഗ്നേച്ചർ 27 എത്തി
ഏമ്പക്കം എങ്ങനെ കുറയ്ക്കാം? 6 മാര്‍ഗങ്ങള്‍
മുൻജന്മത്തിലെ ഓർമകൾ ഇപ്പോഴും നിങ്ങളിലുണ്ടോ? സൂചനകൾ അറിയാം
മുട്ട വില കൂടി, പ്രോട്ടീന് പകരമായി ഇവ കഴിച്ചോളൂ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി