AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Gold Rate: പൊന്ന് വാങ്ങാൻ ബെസ്റ്റ് സമയമോ? നവംബർ 11-ലെ സ്വർണവില

Kerala Gold Rate Today November 11: സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. സ്വർണത്തെ മികച്ച നിക്ഷേപമായിട്ടാണ് പലരും കണക്കാക്കുന്നത്. വിവാഹത്തിനും മറ്റ് ആവശ്യങ്ങൾക്കും സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർ നിരവധിയാണ്. അവർക്ക് ഇന്നത്തെ നിരക്ക് അനുകൂലമാണോ? അതോ ഇനിയും കാത്തിരിക്കണോ? ഇന്നത്തെ നിരക്ക് പരിശോധിക്കാം...

Kerala Gold Rate: പൊന്ന് വാങ്ങാൻ ബെസ്റ്റ് സമയമോ? നവംബർ 11-ലെ സ്വർണവില
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 11 Nov 2026 | 08:13 AM

ആഭരണങ്ങൾ എന്നതിലുപരി സ്വർണത്തെ മികച്ച നിക്ഷേപമായിട്ടാണ് പലരും കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ ദിവസത്തെയും വില അത്രയും പ്രധാനപ്പെട്ടതാണ്. വിവാഹത്തിനും മറ്റ് ആവശ്യങ്ങൾക്കും സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർ നിരവധിയാണ്. അവർക്ക് ഇന്നത്തെ നിരക്ക് അനുകൂലമാണോ? അതോ ഇനിയും കാത്തിരിക്കണോ? ഇന്നത്തെ നിരക്ക് പരിശോധിക്കാം…

ഇന്നത്തെ സ്വർണവില

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. നിലവിൽ പവന് 1,04,640 രൂപ നിരക്കിലാണ് വ്യാപാരം. ഗ്രാമിന് 13,080 രൂപയാണ് നൽകേണ്ടത്. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടി, പണിക്കൂലി, ഹാൾമാർക്കിങ് ചാർജുകളും ഉപയോക്താക്കൾ നൽകേണ്ടതുണ്ട്. കഴിഞ്ഞ ദിവസം രണ്ട് തവണ വില മാറിയിരുന്നു. രാവിലെ 105680 രൂപയാണ് രേഖപ്പെടുത്തിയത്. എന്നാൽ വൈകുന്നേരത്തോടെ 1,04,640 രൂപയായി ഇടിയുകയായിരുന്നു.

വില ഇടിയാൻ കാരണം

കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ സ്വർണവില ഇടിഞ്ഞിരുന്നു. പണപ്പെരുപ്പം ഭീഷണിയായാൽ പലിശനിരക്ക് വലിയതോതിൽ കൂട്ടേണ്ടിവരുമെന്ന അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ഗവർണർ ക്രിസ്റ്റഫർ വോളറിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വില താഴ്ന്നത്. യുഎസിന്റെ പണപ്പെരുപ്പക്കണക്ക് ഉടൻ പുറത്ത് വരാനിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇതോടെ, യുഎസ് ഡോളറും ബോണ്ട് യീൽഡും ഉയരുകയും സ്വർ‌ണവില ഇടിയുകയുമായിരുന്നു.

ALSO READ: ദുബായിൽ നിന്ന് സ്വർണം വാങ്ങി വരുമ്പോൾ കസ്റ്റംസ് തീരുവ നൽകണോ?

യുഎസിൽ പണപ്പെരുപ്പം കൂടിയാൽ, ഇനിയും സ്വർണവില ഇടിഞ്ഞേക്കും. ഇതിനനുസരിച്ച് കേരളത്തിലെ സ്വർണവിലയും മാറും. കൂടാതെ, ഫെഡ് പലിശ നിരക്ക് കൂട്ടിയത് അതും സ്വർണത്തിന് തിരിച്ചടിയാകും. രാഷ്ട്രീയ സംഘർഷങ്ങളും ക്രൂഡ് ഓയിൽ വിലയും സ്വർണനിരക്കിൽ നിർണായകമാകും.

പണപ്പെരുപ്പം കേരളത്തിലെ സ്വർണവിലയെ ബാധിക്കുന്നത് എങ്ങനെ?

അമേരിക്കൻ പണപ്പെരുപ്പവും കേരളത്തിലെ സ്വർണവിലയും തമ്മിൽ വളരെ ശക്തവുമായ ബന്ധമാണുള്ളത്. രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ വില നിശ്ചയിക്കപ്പെടുന്നത് പ്രധാനമായും യുഎസ് സാമ്പത്തിക സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ്. യുഎസിൽ പണപ്പെരുപ്പം ഉയരുമ്പോൾ അത് നിയന്ത്രിക്കാൻ യുഎസ് കേന്ദ്രബാങ്ക് പലിശനിരക്കുകൾ ഉയർത്തും. പലിശനിരക്ക് കൂടുമ്പോൾ ബാങ്ക് നിക്ഷേപങ്ങൾക്കും ബോണ്ടുകൾക്കും കൂടുതൽ റിട്ടേൺ ലഭിക്കും. ഇത് സ്വർണം കൈവശം വെക്കുന്നതിനേക്കാൾ ആകർഷകമാകുന്നതിനാൽ നിക്ഷേപകർ സ്വർണം വിറ്റഴിക്കുകയും രാജ്യാന്തര വിപണിയിൽ സ്വർണവില താഴുകയും ചെയ്യും. രാജ്യാന്തര വിപണിയിലെ ഈ മാറ്റങ്ങൾ കേരളത്തിലെ സ്വർണവിലയിലും പ്രതിഫലിക്കും.

നവംബർ മാസത്തിലെ സ്വർണവില

  • നവംബർ 1: 1,01,840
  • നവംബർ 2: 1,02,200
  • നവംബർ 3: 1,02,400
  • നവംബർ 4: 1,02,600
  • നവംബർ 5: 1,07,080
  • നവംബർ 6: 1,05,120
  • നംവബർ 6: 1,05,200 (ഉച്ചയ്ക്ക്)
  • നംവബർ 7: 1,05,280
  • നംവബർ 8: 1,05,280
  • നംവബർ 9: 1,06,040
  • നംവബർ 10: 1,05,680
  • നംവബർ 10: 1,04,640 (വൈകുന്നേരം)
  • നംവബർ 11:

Follow Us