Chanakya Niti: പണം ചെലവഴിക്കേണ്ടത് എങ്ങനെ? ചാണക്യൻ പറയുന്നത്…
Chanakya Niti Finance Strategy: അമിതമായി പണം ചിലവഴിക്കുന്നത് ഒരു വ്യക്തിയെ ദാരിദ്ര്യത്തിലേക്ക് നയിക്കുമെന്ന് ചാണക്യൻ തന്റെ ചാണക്യ നീതിയിൽ പറയുന്നു.

ലോകത്തിലെ മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ. ജീവിത വിജയത്തിന് വേണ്ട നിരവധി കാര്യങ്ങൾ അദ്ദേഹം തന്റെ ചാണക്യനീതിയിൽ പരാമർശിക്കുന്നുണ്ട്. (Image credit: Social Media/ Getty Images)

ചാണക്യന്റെ അഭിപ്രായത്തിൽ, പണം അസ്ഥിരമാണ്. അത് എപ്പോഴും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്. അമിതമായി പണം ചിലവഴിക്കുന്നത് ഒരു വ്യക്തിയെ ദാരിദ്ര്യത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം പറയുന്നു. (Image credit: Getty Images)

ജീവിതത്തിൽ സാമ്പത്തിക അച്ചടക്കം അത്യന്താപേക്ഷിതമാണ്. തെറ്റായ മാർഗ്ഗങ്ങളിലൂടെ നേടുന്ന സമ്പത്ത് അധികകാലം നിലനിൽക്കില്ലെന്നും അധ്വാനിച്ചും സത്യസന്ധമായും പണം സമ്പാദിക്കണമെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. (Image credit: Getty Images)

വരുമാനം എത്രയാണോ, അതിനനുസരിച്ച് ചെലവുകൾ നിയന്ത്രിക്കണം. വരവിനേക്കാൾ കൂടുതൽ ചെലവഴിക്കുന്ന ശീലം ആപത്തിലേക്ക് നയിക്കും. സമ്പാദ്യത്തിന്റെ ഒരു ഭാഗം എപ്പോഴും ഭാവിക്കുവേണ്ടി കരുതിവെക്കണമെന്നും ചാണക്യൻ പറയുന്നു. (Image credit: Getty Images)

വെറുതെ പണം സൂക്ഷിക്കുന്നതിന് പകരം അത് വർദ്ധിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ തേടണം. സുരക്ഷിതവും ലാഭകരവുമായ നിക്ഷേപ പദ്ധതികളിലൂടെ അത് ചെയ്യാവുന്നതാണ്. (Image credit: Getty Images)