Chanakya Niti: വിവാഹജീവിതം വിജയിക്കുമോ പരാജയപ്പെടുമോ? തീരുമാനിക്കുന്നത് ഈ നാല് കാര്യങ്ങൾ
Chanakya Niti on Marriage: എടുത്ത് ചാട്ടങ്ങളെ നിയന്ത്രിക്കാനും നിങ്ങളുടെ ജീവിതത്തിൽ മൂന്നാമതൊരാൾ വരാതെ സൂക്ഷിക്കാനും രണ്ടുപേർക്കും ഒരുപോലെ സാധിക്കണമെന്ന് ചാണക്യൻ പറയുന്നു.

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ. വിവാഹജീവിതം വിജയിക്കുമോ, പരാജയപ്പെടുമോ എന്ന് തീരുമാനിക്കുന്ന ചില കാര്യങ്ങളെ കുറിച്ച് അദ്ദേഹം തന്റെ ചാണക്യനീതിയിൽ പറയുന്നുണ്ട്. (Image Credit: Getty Images)

വിവാഹബന്ധത്തിൽ ഒരു പങ്കാളിയുടെ ബുദ്ധിശക്തിക്ക് വളരെ പ്രാധാന്യമുണ്ട്. ജീവിതത്തെ ആഴത്തിൽ മനസ്സിലാക്കാനുള്ള അവരുടെ കഴിവാണത്. എടുത്ത് ചാട്ടങ്ങളെ നിയന്ത്രിക്കാനും നിങ്ങളുടെ ജീവിതത്തിൽ മൂന്നാമതൊരാൾ വരാതെ സൂക്ഷിക്കാനും സാധിക്കണം. (Image Credit: Getty Images)

വിവാഹജീവിതത്തിൽ സ്നേഹത്തിനും വിശ്വാസത്തിനുമാണ് പ്രാധാന്യം. പരാജയം, ദേഷ്യം, കുടുംബം, മാറ്റങ്ങൾ എന്നിവയെ രണ്ട് വ്യക്തികൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനനുസരിച്ചിരിക്കും മുന്നോട്ടുള്ള ജീവിതം. (Image Credit: Getty Images)

പങ്കാളിയുടെ മാനസികാവസ്ഥ മനസിലാക്കാൻ കഴിയണം. ഇത് വെറും ദേഷ്യത്തിൻ്റെ പ്രശ്നം മാത്രമല്ല. അവരെ മനസിലാക്കാനും അവരുടെ പ്രശ്നങ്ങളെ പൂർണമായി ഉൾക്കൊണ്ട് പരിഹരിക്കാനും സാധിച്ചാൽ മാത്രമേ കുടുംബജീവിതം മുന്നോട്ട് പോവുകയുള്ളൂ. (Image Credit: Getty Images)

പരസ്പരം വീട്ടുവീഴ്ച ചെയ്യണം. കരിയർ, രോഗങ്ങൾ, തുടങ്ങിയ ആവശ്യങ്ങൾക്കനുസരിച്ച് പരസ്പരം വീട്ടുവീഴ്ച ചെയ്യുകയും സഹായിക്കുകയും ചെയ്യുമ്പോൾ മാത്രമാണ് കുടുംബജീവിതം മനോഹരമാകുന്നതെന്ന് ചാണക്യൻ പറയുന്നു. (Image Credit: Getty Images)