Chanakya Niti: വിവാഹം ഉറപ്പിച്ചോ? പങ്കാളിയോട് ചോദിക്കേണ്ട മൂന്ന് ചോദ്യങ്ങൾ…
Chanakya Niti: വിവാഹത്തിന് മുമ്പ് ഭാവി പങ്കാളിയോട് മൂന്ന് ചോദ്യങ്ങൾ ചോദിക്കണമെന്ന് ചാണക്യനീതിയിൽ പറയുന്നു. അവയ്ക്ക് തൃപ്തികരമായ മറുപടി ലഭിച്ചാൽ മാത്രമേ വിവാഹജീവിതത്തിലേക്ക് കടക്കാവൂ.

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതനും നയതന്ത്രജ്ഞനും തത്വചിന്തകനുമായിരുന്നു ആചാര്യനായ ചാണക്യൻ. ജീവിതത്തിലെ വിവിധ മേഖലകളെ കുറിച്ചുള്ള കാര്യങ്ങൾ അദ്ദേഹം തന്റെ ചാണക്യ നീതിയിൽ പറയുന്നു. (Image Credit: Unsplash)

വിവാഹിതരാകാൻ ഒരുങ്ങുന്നവർ കല്യാണത്തിന് മുമ്പ് ഭാവി പങ്കാളിയോട് മൂന്ന് കാര്യങ്ങൾ ചോദിക്കണമെന്ന് ചാണക്യൻ പറയുന്നു. ഈ ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടി ലഭിച്ചാൽ മാത്രമേ വിവാഹത്തിലേക്ക് കടക്കാവൂ. (Image Credit: Unsplash)

വിവാഹത്തിന് മുമ്പ് ഭാവി പങ്കാളിയുടെ പ്രായം അറിഞ്ഞിരിക്കണം. ഭാര്യാഭർത്താക്കന്മാർ തമ്മിൽ അധിക പ്രായ വ്യത്യാസമുണ്ടെങ്കിൽ അത് നിങ്ങളുടെ ബന്ധത്തിൽ പ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് ചാണക്യൻ പറയുന്നു. (Image Credit: Unsplash)

കൂടാതെ വിവാഹത്തിന് മുമ്പ് ഭാവി ജീവിത പങ്കാളിയുടെ ആരോഗ്യസ്ഥിതി അറിഞ്ഞിരിക്കണം. ശാരീരികമോ മാനസികമോ ആയ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടോ എന്ന് അറിയണം. ഇല്ലെങ്കില്‍ ഭാവിയില്‍ വലിയ പ്രശ്നങ്ങൾക്ക് അത് കാരണമാകും. എന്നാൽ വിവാഹശേഷം വരുന്ന അസുഖങ്ങളിൽ പങ്കാളിക്ക് താങ്ങായി കൂടെ ഉണ്ടാകേണം. (Image Credit: Unsplash)

ഭാവി ജീവിത പങ്കാളിക്ക് മുമ്പ് എന്തെങ്കിലും ബന്ധം ഉണ്ടായിരുന്നോ എന്ന് അറിയുക. ഭൂതകാലം ഉപേക്ഷിച്ച് ഒരു പുതിയ ജീവിതം ആരംഭിക്കാന്‍ അവര്‍ സമ്മതിക്കുന്നുവെങ്കില്‍ മാത്രമേ വിവാഹത്തിന് ഒരുങ്ങാൻ പാടുള്ളൂ. (Image Credit: Unsplash)