Mohammed Siraj: റോളക്സ് മുതൽ കാസിയോ വരെ; ആഡംബര വാച്ച് കളക്ഷനുള്ളൊരു ക്രിക്കറ്റ് താരം, വില കേട്ടാൽ ഞെട്ടും
Mohammed Siraj: ഏകദേശം അഞ്ച് കോടി രൂപയോളം വില വരുന്ന ആഡംബര വാച്ചുകളുള്ള ഈ താരമാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്.

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ, ഏകദേശം അഞ്ച് കോടി രൂപയോളം വില വരുന്ന ആഡംബര വാച്ചുകളുള്ള ഈ താരമാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്. ആരാണ് ആ ക്രിക്കറ്റ് താരമെന്ന് നോക്കിയാലോ...(Image Credit: Instagram)

മുഹമ്മദ് സിറാജിന്റെ വാച്ച് കളക്ഷനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. അദ്ദേഹത്തിന്റെ കളിക്കളത്തിന് പുറത്തുള്ള ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ വശങ്ങളിലൊന്ന് താരത്തിന്റെ അൾട്രാ ആഡംബര വാച്ച് ശേഖരം. ജീവിതത്തിൽ അദ്ദേഹം എത്രത്തോളം മുന്നോട്ട് പോയി എന്നത് കാണിക്കുന്നു.(Image Credit: Instagram)

3 മുതൽ 4 കോടി രൂപ വരെ വിലവരുന്ന റോളക്സ് ഡേറ്റോണ റെയിൻബോ, 1.01 കോടി രൂപയുടെ റോളക്സ് ഡേറ്റോണ പ്ലാറ്റിനം, 10.40 ലക്ഷം രൂപയുടെ റോളക്സ് ജിഎംടി മാസ്റ്റർ, 29.49 ലക്ഷം രൂപ വരുന്ന ഹബ്ലോട്ട് ബിഗ് ബാങ് റോസ് ഗോൾഡ്, 27.47 ലക്ഷം രൂപയുടെ ഓഡെമർസ് പിഗ്വെറ്റ് റോയൽ ഓക്ക് ഓഫ്‌ഷോർ ക്രോണോഗ്രാഫ്.(Image Credit: Instagram)

1.31 ലക്ഷം രൂപയുള്ള ടാഗ് ഹ്യൂവർ അക്വാറസർ ക്വാർട്സ് സ്റ്റെയിൻലെസ് സ്റ്റീൽ കൂടാതെ കരിയറിന്റെ ആദ്യ കാലത്ത് വാങ്ങിയ 21,995 രൂപയുടെ കാസിയോ വാച്ച് ഇതെല്ലാമാണ് താരത്തിന്റെ പക്കലുള്ളത്. സിറാജിന്റെ ആഡംബര വാച്ച് ശേഖരത്തിന്റെ ആകെ മൂല്യം ഏകദേശം 5.68 കോടി രൂപയോളമാണ്.(Image Credit: Instagram)

മുഹമ്മദ് സിറാജ് ഇപ്പോൾ അർഹമായ വിജയത്തിന്റെയും സന്തോഷത്തിന്റെയും ഉയർന്ന തലത്തിലാണ്. ഇംഗ്ലണ്ടിനെതിരെ അടുത്തിടെ നടന്ന ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തിന് ശേഷം, ബർമിംഗ്ഹാമിൽ ആറ് വിക്കറ്റ് നേട്ടവും ഓവലിൽ അഞ്ച് വിക്കറ്റ് നേട്ടവും ഉൾപ്പെടെ, ഐസിസി ടെസ്റ്റ് റാങ്കിംഗിൽ കരിയറിലെ ഏറ്റവും മികച്ച 15-ാം സ്ഥാനമാണ് ഈ ഫാസ്റ്റ് ബൗളർ നേടിയത്. (Image Credit: Instagram)