'സ്വന്തം കരുത്ത് കളയരുത്, ഐപിഎല്ലില്‍ കളിക്കരുത്'! മാനവ് സുതാറിന് ഉപദേശം | Cheteshwar Pujara urges Manav Suthar to avoid IPL trap after Galle Test heroics Malayalam news - Malayalam Tv9

Manav Suthar: ‘സ്വന്തം കരുത്ത് കളയരുത്, ഐപിഎല്ലില്‍ കളിക്കരുത്’! മാനവ് സുതാറിന് ഉപദേശം

Published: 

20 Aug 2026 | 07:39 PM

Cheteshwar Pujara's Advice to India’s Manav Suthar: ഐപിഎൽ കോൺട്രാക്റ്റുകൾക്ക് പിന്നാലെ പോകാതെ റെഡ്-ബോൾ ക്രിക്കറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മാനവ് സുതാറിനോട് ചേതേശ്വര്‍ പൂജാര. ടെസ്റ്റ് മത്സരങ്ങളില്‍ കളിക്കാന്‍ സുതാറിനെ സംരക്ഷിച്ചു നിര്‍ത്തണമെന്ന് പൂജാര ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനോട് അഭ്യര്‍ത്ഥിച്ചു.

1 / 5
ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനമാണ് മാനവ് സുതാര്‍ പുറത്തെടുത്തത്. ഗാലെയിൽ നടന്ന മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റുകൾ വീഴ്ത്തി. രണ്ടാം ഇന്നിങ്‌സില്‍ ആറു വിക്കറ്റുകളാണ് പിഴുതത്. ഐപിഎൽ കോൺട്രാക്റ്റുകൾക്ക് പിന്നാലെ പോകാതെ റെഡ്-ബോൾ (ടെസ്റ്റ്) ക്രിക്കറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സുതാറിനോട് മുന്‍ താരം ചേതേശ്വര്‍ പൂജാര ഉപദേശിച്ചു (Image Credit Source: PTI).

2 / 5
ടെസ്റ്റ് മത്സരങ്ങളില്‍ കളിക്കാന്‍ സുതാറിനെ സംരക്ഷിച്ചു നിര്‍ത്തണമെന്ന് പൂജാര ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനോട് അഭ്യര്‍ത്ഥിച്ചു. അദ്ദേഹത്തെ സംരക്ഷിക്കാൻ ശ്രമിക്കുക. എല്ലാ യുവതാരങ്ങളും ചെറിയ ഫോർമാറ്റുകളിൽ കളിക്കാൻ ആഗ്രഹിച്ചേക്കാം. എന്നാൽ ടെസ്റ്റ് ഫോർമാറ്റിലേക്ക് അദ്ദേഹത്തെ സംരക്ഷിക്കാനാണ് ഇന്ത്യ ശ്രമിക്കേണ്ടത് എന്ന് മുൻപും ചർച്ച ചെയ്തിട്ടുള്ളതാണെന്ന് പൂജാര പറഞ്ഞു.

3 / 5
അദ്ദേഹം ഐപിഎൽ കളിക്കാൻ ആഗ്രഹിച്ചേക്കാം. പക്ഷെ അങ്ങോട്ട് പോകരുത്. ഐപിഎല്ലിൽ കളിക്കാൻ അവസരം ലഭിക്കുകയാണെങ്കിൽ അത് കുഴപ്പമില്ല. എന്നാൽ സ്വന്തം കരുത്ത് കളയാന്‍ നില്‍ക്കരുതെന്ന്‌ സോണി സ്പോർട്സ് നെറ്റ്വർക്കിൽ സംസാരിക്കവെ പൂജാര പറഞ്ഞു.

4 / 5
""അദ്ദേഹം ബൗളിംഗിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടതില്ലെന്നാണ് ഞാൻ കരുതുന്നത്. വൈറ്റ്-ബോൾ ക്രിക്കറ്റിലേക്ക് വരുമ്പോൾ കുറച്ചുകൂടി ഫ്ലാറ്ററായ ട്രാജക്ടറി ആവശ്യമാണ്. അദ്ദേഹം ഐപിഎൽ കളിക്കുന്നതിൽ എനിക്ക് എതിർപ്പുമില്ല. അദ്ദേഹം ഐപിഎല്ലിൽ കളിക്കാനും വിജയിക്കാനും സാധിച്ചാൽ നല്ലത്, പക്ഷെ സ്വന്തം കരുത്ത് മാറ്റരുത്," ചേതേശ്വര്‍ പൂജാര കൂട്ടിച്ചേർത്തു.

5 / 5
അതേസമയം, ശ്രീലങ്കൻ പരമ്പരയ്ക്ക് മുന്നോടിയായി കൂക്കബുറ പന്ത് ഉപയോഗിച്ച് പരിശീലിച്ചിരുന്നുവെന്നും, ഇതാണ് ഗാലെ ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ ആദ്യ ടെസ്റ്റിൽ പെട്ടെന്ന് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ സഹായിച്ചതെന്നും മാനവ് സുതാര്‍ വെളിപ്പെടുത്തി. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിന് ശേഷം കൂക്കബുറ പന്തിലേക്ക് പെട്ടെന്ന് മാറുക എന്നതായിരുന്നു പ്രധാന ലക്ഷ്യമെന്നും, ഇതിനായി ധാരാളം സമയം ചെലവഴിച്ചെന്നും താരം പറഞ്ഞു. ക്രിക്കറ്റിനെ വളരെ ഗൗരവത്തോടെ കാണുന്നു. പരിശീലനത്തിന് ഇറങ്ങുമ്പോൾ ദിവസേന പ്രകടനം മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്നും താരം വ്യക്തമാക്കി.

Loading...
Unable to load recommendations.
Follow Us
ഈഗോ പ്രശ്നമുള്ളവരെ എങ്ങനെ നേരിടാം?
ഇന്ത്യയിൽ ഒരാൾക്ക് എത്ര സിം കാർഡ് വാങ്ങാം? നിയമം ഇങ്ങനെ!
മുഖക്കുരു കുറയുന്നില്ലേ? നിങ്ങൾ മാറ്റേണ്ട 8 ശീലങ്ങൾ!
പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ ഉയര്‍ന്ന വില കിട്ടാന്‍ എന്ത് ചെയ്യണം?
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്