AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Christmas 2026 Recipe: ഇനിയും വൈകേണ്ട! ക്രിസ്മസ് സ്പെഷ്യൽ വൈൻ ഉണ്ടാക്കാം എളുപ്പത്തിൽ

Christmas Special Wine Recipe In Malayalam: യൂറോപ്യൻ രാജ്യമായ ജോർജിയയിലാണ് വീഞ്ഞ് രുചി ആദ്യം പരീക്ഷിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ക്രിസ്മസ് എന്നാൽ കേക്കിൽ മാത്രം ഒതുക്കേണ്ട ഒരാഘോഷം അല്ല, മറിച്ച് അല്പം വൈൻ കൂടിയുണ്ടായാലേ അതിൻ്റെ പൂർണത വരികയുള്ളൂ. പുരാതന രീതിയിൽ തയാറാക്കി വന്നിരുന്ന മധുരമൂറുന്ന മുന്തിരി വീഞ്ഞാണ് ക്രിസ്മസ് രാത്രികളുടെ വിരുന്നുകളിൽ എന്നും താരമാകുന്നത്. പല ഫ്രൂട്സ് ഉപയോ​ഗിച്ച് വൈൻ ഉണ്ടാക്കുമെങ്കിലും, മുന്തിരി വൈനിനുള്ള പ്രാധാന്യം മറ്റൊന്നിനുമില്ലെന്ന് പറയാം.

Neethu Vijayan
Neethu Vijayan | Published: 25 Sep 2026 | 09:47 PM
വൈൻ ഇല്ലാതെ എന്ത് ക്രിസ്മസ്. ക്രിസ്മസ് എന്നാൽ കേക്കിൽ മാത്രം ഒതുക്കേണ്ട ഒരാഘോഷം അല്ല, മറിച്ച് അല്പം വൈൻ കൂടിയുണ്ടായാലേ അതിൻ്റെ പൂർണത വരികയുള്ളൂ. പുരാതന രീതിയിൽ തയാറാക്കി വന്നിരുന്ന മധുരമൂറുന്ന മുന്തിരി വീഞ്ഞാണ്  ക്രിസ്മസ് രാത്രികളുടെ വിരുന്നുകളിൽ എന്നും താരമാകുന്നത്. പല ഫ്രൂട്സ് ഉപയോ​ഗിച്ച് വൈൻ ഉണ്ടാക്കുമെങ്കിലും, മുന്തിരി വൈനിനുള്ള പ്രാധാന്യം മറ്റൊന്നിനുമില്ലെന്ന് പറയാം. (Image Credit Source: Getty Images)

1 / 5
യൂറോപ്യൻ രാജ്യമായ ജോർജിയയിലാണ് വീഞ്ഞ് രുചി ആദ്യം പരീക്ഷിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്.  മുന്തിരി ഉപയോഗിച്ച് നിർമ്മിച്ച വീഞ്ഞ് ഭരണികളിൽ നിറച്ച്  വായു  കടക്കാതെ ബന്ധിച്ച് മണ്ണിനടിയിലാഴ്ത്തി  വർഷങ്ങളോളം സൂക്ഷിച്ച ശേഷം പുറത്തെടുക്കുന്നതാണ് യഥാർത്ഥ വീഞ്ഞ് അഥവ വീര്യമുള്ള വൈൻ. വലിയ വീപ്പയോ ഒന്നുമില്ലാതെ, വീട്ടിലെ ഭരണിയോ ഗ്ലാസ് ബോട്ടിലോ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന മായം കലരാത്ത നാടൻ ക്രിസ്മസ് ഗ്രേപ്പ് വൈൻ റെസിപ്പി നോക്കാം.

2 / 5
ചേരുവകൾ: കറുത്ത മുന്തിരി - 3 കിലോ ഗ്രാം, പഞ്ചസാര - 2 കിലോ ഗ്രാം, യീസ്റ്റ് - 2 ടീ സ്പൂൺ, ചെറു ചൂട് വെള്ളം - 4 ടേബിൾ സ്പൂൺ, ഗോതമ്പ് മണികൾ: 1 കൈപ്പിടി, ഇനി ആവശ്യമെങ്കിൽ, ഏലക്ക, ഗ്രാമ്പൂ, കറുവപ്പട്ടയും ചേർക്കാം. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ ഈ വൈൻ തയ്യാറാക്കാമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കൂടാതെ രണ്ട് മാസം കഴിഞ്ഞ് ക്രിസ്മസ് ആണ് അപ്പോഴേക്കും വൈൻ റെഡിയാകുകയും ചെയ്യും.

3 / 5
തയാറാക്കുന്ന വിധം: മുന്തിരി നന്നായി കഴുകി വൃത്തിയാക്കിയെടുക്കണം. അതിന് മുന്തിരി തിളപ്പിച്ചാറിയ വെള്ളത്തിൽ കഴുകാം. ശേഷം നന്നായി വെള്ളം തുടച്ചെടുക്കുക. വെള്ളം ഒട്ടും ഇല്ലാതെ വേണം വൈൻ തയ്യാറാക്കാൻ മുന്തിരി ഉപയോഗിക്കാൻ. ഒരു പാത്രത്തിൽ ഈസ്റ്റും പഞ്ചസാരയും ചെറുചൂട് വെള്ളം ഒഴിച്ച് ഇളക്കി വയ്ക്കുക.  ഈർപ്പം ഒട്ടുമില്ലാത്ത ഒരു ഭരണിയിൽ വേണം മുന്തിരി നിറക്കാൻ. അതിന് ശേഷം പഞ്ചസാര ചേർത്ത് മുന്തിരി നന്നായി ഒരു തവി കൊണ്ട്  ഉടയ്ക്കുക.

4 / 5
അതിലേക്ക് പൊങ്ങി വന്ന യീസ്റ്റ് ചേർത്ത് വീണ്ടും ഇളക്കി ഭരണിയുടെ അടപ്പ് കൊണ്ട് അടച്ച് വയ്ക്കുക.  അതിന് മുകളിൽ ഒരു തുണി വെച്ച് നന്നായി കെട്ടിയുറപ്പിക്കുക.  അതിന് മുകളിൽ പ്ലാസ്റ്റിക്‌ കവർ വെച്ച് കെട്ടുക.  വേണമെങ്കിൽ അതിലേക്ക് ​ഗോതമ്പ് മണികൾ കൂടെ ഇടാം. ശേഷം മണ്ണിൽ ഒരു കുഴി എടുത്ത് ഭരണി അതിനുള്ളിലേക്ക് ഇറക്കിയ ശേഷം മണ്ണ് കൊണ്ട് മുഴുവനായും മൂടുക. 21 ദിവസങ്ങൾക്ക് ശേഷം ഈ ഭരണി പുറത്തെടുക്കാവുന്നതാണ്.  കൂടുതൽ ദിവസം മണ്ണിനടിയിൽ നിന്നാൽ അത്രയും ടേസ്റ്റ് കൂടും.

5 / 5
Follow Us