മേഘം പൊട്ടി ഒലിച്ചു വന്നപോലെ.... ഉത്തരകാശിയിലെ മിന്നൽ പ്രളയത്തിന്റെ ദൃശ്യങ്ങൾ... | Cloudburst in Uttarkashi Triggers Flash Floods, watch the pics Malayalam news - Malayalam Tv9

Uttarkashi cloudburst pics: മേഘം പൊട്ടി ഒലിച്ചു വന്നപോലെ…. ഉത്തരകാശിയിലെ മിന്നൽ പ്രളയത്തിന്റെ ദൃശ്യങ്ങൾ…

Updated On: 

05 Aug 2025 | 07:49 PM

Cloudburst in Uttarkashi Triggers Flash Floods: ഏകദേശം 1700 കോടി രൂപയുടെ നാശനഷ്ടങ്ങൾ സംസ്ഥാനത്തുണ്ടായതായാണ് കണക്കുകൾ. അടുത്ത അഞ്ചുദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

1 / 5
ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ ശക്തമായ മേഘ വിസ്ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയം ഉണ്ടായി. ധരാലി ഗ്രാമത്തെ പൂർണ്ണമായും ഒഴുക്കി കളഞ്ഞ പ്രളയത്തിന്റെ ഭീകര ദൃശ്യങ്ങൾ വളരെ പെട്ടെന്നാണ് വൈറലായത്.

2 / 5
സംഭവത്തിൽ നാലുപേർ മരിക്കുകയും 60 അധികം പേരെ കാണാതാവുകയും ചെയ്തതായാണ് റിപ്പോർട്ട്. ഉത്തരാഖണ്ഡിലെ ഘീർ ഗംഗ നദി കരകവിഞ്ഞൊഴുകിയതാണ് നാശനഷ്ടങ്ങൾ വർദ്ധിപ്പിച്ചത് എന്നാണ് പ്രാഥമിക നി​ഗമനം . നദിക്ക് സമീപം ഉണ്ടായിരുന്ന നിരവധി വീടുകളും കെട്ടിടങ്ങളും ഹോട്ടലുകളും പ്രളയത്തിൽ ഒലിച്ചു പോയിട്ടുണ്ടെന്നാണ് കണക്ക്.

3 / 5
 പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി കാണാതായവർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നുണ്ടെങ്കിലും പ്രദേശവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.

4 / 5
ഉത്തരാഖണ്ഡ് ഉൾപ്പെടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുകയാണ്. ഉത്തർപ്രദേശിലെ 13 ജില്ലകളിൽ വെള്ളപ്പൊക്കം ഉണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗംഗ യമുനാ നദികൾ കരകവിഞ്ഞൊഴുകിയിട്ടുണ്ട്.

5 / 5
ഹിമാചൽ പ്രദേശിൽ മഴക്കെടുതിയെ തുടർന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഇതുവരെ 184 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. മണ്ണിടിച്ചില്ല വെള്ളക്കെട്ടിലും പെട്ട് 266 റോഡുകൾ നശിച്ചിരിക്കുന്നു.ഈ പാതകളിലൂടെയുള്ള ഗതാഗതം ഇപ്പോൾ പൂർണമായും നിർത്തിവച്ചിരിക്കുകയാണ്.

Follow Us
നടി തൃഷ കൃഷ്ണന്റെ ആസ്തിയെത്ര?
പാമ്പിനെപ്പോലെ വിഷമുള്ളതോ സ്നേക് പ്ലാന്റ് ?
ചാമ്പക്ക ഐസ്ക്രീം കഴിച്ചിട്ടുണ്ടോ? ഈസിയാണ്
ഫോട്ടോ കണ്ട് സഞ്ജു വീണു, ചാരു യെസും പറഞ്ഞു, പ്രണയകഥയിതാ
മുഖം മാറിയ ചെല്ലാനം; മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ
ഒടുവില്‍ നീതി കിട്ടിയേ...സഞ്ജുവിനെ ട്രോളി അര്‍ഷ്ദീപ്‌
നമ്മ വഴി, തനി വഴി; വാഷിങ്ടണ്‍ സുന്ദറിനോട് സഞ്ജു സാംസണ്‍ പറഞ്ഞത്‌
വീടിന് മുകളിലേക്ക് മറിഞ്ഞ കാറിനുള്ളിൽ കഞ്ചാവ്